Image

ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക്‌

Published on 19 February, 2019
ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക്‌

അപകടത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്‌ ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക്‌ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌. അദ്ദേഹം ഏഴ്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ അഭിനയിക്കാന്‍ ഒരുങ്ങുന്നത്‌. മകന്‍ രാജ്‌കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയായ 'ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സ്‌' ചിത്രീകരിക്കുന്ന പരസ്യത്തിലാണ്‌ ജഗതി അഭിനയിക്കുക.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ്‌ താരം വീണ്ടും അഭിനയരംഗത്തേയ്‌ക്കെത്തുന്നത്‌. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ അച്ഛന്റെ തിരിച്ചുവരവിന്‌ വേഗതകൂടുമെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ്‌കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സ്‌ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ പരസ്യചിത്രത്തില്‍ ജഗതിക്കൊപ്പം മകന്‍ രാജ്‌കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍ മറ്റു കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്‌.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത്‌ വച്ച്‌ നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ്‌ ജഗതിയെ സിനിമയില്‍ നിന്ന്‌ അകറ്റിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക