Image

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ: ഐസിജെയില്‍ പാക് വാദം തുടങ്ങി

Published on 19 February, 2019
കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ: ഐസിജെയില്‍ പാക് വാദം തുടങ്ങി
ദ ​ഹേ​ഗ്: കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കേ​സി​ല്‍ ഹേ​ഗി​ലെ രാ​ജ്യാ​ന്ത​ര കോ​ട​തി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ വി​ചാ​ര​ണ തു​ട​ങ്ങി. പാ​ക്കി​സ്ഥാ​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ അ​ന്‍​വ​ര്‍ മ​ന്‍​സൂ​ദ് ഖാ​നാ​ണ് വാ​ദി​ക്കു​ന്ന​ത്. കു​ല്‍​ഭൂ​ഷ​ണി​നെ ചാ​ര​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​തി​ല്‍ ഇ​ന്ത്യ​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു. 

ബ​ലൂ​ചി​സ്ഥാ​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഇ​ന്ത്യ നി​യോ​ഗി​ച്ച ചാ​ര​നാ​യി​രു​ന്നു കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വെ​ന്ന് മ​ന്‍​സൂ​ദ് ഖാ​ന്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ല്‍ ത​ങ്ങ​ള്‍​ക്കു ബാ​ധ്യ​ത​യു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളാ​ണ് കു​ല്‍​ഭൂ​ഷ​ണി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക