Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-8 (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 23 February, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-8 (ജി. പുത്തന്‍കുരിശ്)
 ഫ്രാങ്കളിന്‍ ഡെലേനാ റൂസ്‌വെല്‍റ്റ് അല്ലെങ്കില്‍ എഫ്ഡിആര്‍ അമേരിക്കയുടെ മുപ്പത്തി രണ്ടാമത്തെ പ്രസിഡണ്ടാണ്   എഫ്ഡിആര്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ഫ്രാങ്കളിന്‍ ഡെലേനാ റൂസ്‌വെല്‍റ്റ്.  ഇദ്ദേഹം,  ആയിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്നു തുടങ്ങി ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി അഞ്ചില്‍ മരിക്കുന്നതു വരെ അമേരിക്കയുടെ പ്രസിഡണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.   അമേരിക്ക ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തില്‍ കൂടി കടന്നുപോകുമ്പോളാണ് ഇദ്ദേഹത്തെ അമേരിക്കന്‍ ജനത പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. നീണ്ട പന്ത്രണ്ടു വര്‍ഷം അമേരിക്കന്‍ ജനതയയ്ക്ക ആത്മധൈര്യം പകര്‍ന്ന്,  അമേരിക്കയെ അവളുടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഉ•േഷരാഹ്യത്യത്തില്‍ നിന്നും കര കയറ്റുവാന്‍ എഫ്ഡിആര്‍ എന്ന ഈ ഫീനിക്‌സ് പക്ഷിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും   കഴിയുമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

എഫ്ഡിആര്‍ ജനിച്ചതും വളര്‍ന്നതും ഒരു ധനിക കുടംബത്തിലാണ്. ഗോര്‍ട്ടന്‍, മാസച്ചൂസെറ്റിലുള്ള ഗോര്‍ട്ടണ്‍ സ്‌കൂളിലാണ് എഫ്ഡിആര്‍ പഠിച്ചത്. ആ സ്‌കൂളിലെ ഹെഡ്മാസ്റ്ററയിരുന്ന എന്‍ഡികോട്ട് പീബോഡി, ക്രിസ്റ്റിയന്‍സ്സ് അശരണരും നിരാശ്രയരുമായവരെ സാഹായിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാര്‍ത്ഥികളെ നിരന്തരം ബോധവത്കരിക്കുകയും വിദ്യാര്‍ത്ഥികള്‍ പൊതുജന സേവനത്തില്‍ പങ്കുചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെ്‌യ്തു. പിബോഡി ഒരു വലിയ സ്വാധീനമായിരുന്നു എന്നതിന്റെ തെളിവാണ് എഫ്ഡിആര്‍ പ്രസിഡണ്ടായപ്പോള്‍ പിബോഡിയെ വൈറ്റു ഹൗസിലേക്ക് ക്ഷണിയ്ക്കുകയും സല്‍ക്കരിക്കയും ചെയ്തത്. ആയിരത്തി തൊള്ളായിരത്തില്‍ എഫ്ഡിആര്‍ന്റെ പിതാവിന്റെ മരണം അദ്ദേഹത്തെ വല്ലാത്ത ദുഃഖത്തിലാഴ്ത്തി. അതിനെ തുടര്‍ന്നുള്ള വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ കസിന്‍ തിയോഡോര്‍ റൂസ്‌വെല്‍റ്റ് അമേരിക്കയുടെ പ്രസിഡണ്ടായി. അദ്ദേഹം എഫ്ഡിആര്‍ ന്റെ മാതൃകാ പുരുഷനും കൂടിയായിരുന്നു.

ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍ ക്യാമ്പോബെല്‍ ഐലന്‍ഡില്‍ ഒഴിവ്കാലും കുടുംബത്തോടൊപ്പം ചിലവഴിക്കുമ്പോളാണ് എഫ്ഡിആര്‍ രോഗിയാകുന്നത്. അദ്ദേഹത്തിന്റെ പ്രധാന രോഗ ലക്ഷണം പനി, തളര്‍വാതം തുടങ്ങിയവയായിരുന്നു. അരയ്ക്ക് താഴെ എന്നെന്നേക്കുമായി റുസ്‌വെല്‍റ്റ് തളര്‍വാതത്തിന്റെ പിടിയിലായി. ആദ്യം അദ്ദേഹത്തിന്റെ രോഗത്തെ പോളിയോമയിലൈറ്റ്‌സ് ആയിട്ട് രോഗനിര്‍ണ്ണയം നടത്തിയെങ്കിലും രോഗത്തിന് ഗിലാന്‍ ബറെ സിന്‍ഡ്രത്തിന്റെ (ഓട്ടോഇമ്മ്യൂണ്‍ ന്യൂറോപതി) എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എഫ്ഡിആര്‍ പൊതുജന സേവനത്തില്‍ നിന്ന് പി•ാറണമെന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ താത്പര്യമെന്നിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യയും, സുഹൃത്തും ഉപദേഷ്ടവുമായിരുന്ന ലൂയിസ് ഹോവ്, എഫ്ഡിആര്‍ പൊതുജന പ്രവര്‍ത്തനത്തില്‍ തുടരുവാന്‍   നിര്‍ബന്ധിച്ചു.  പൊതുജീവിതത്തില്‍ തുടരണമെന്നുള്ള ആഗ്രഹത്തില്‍, താന്‍ അതിന് ആരോഗ്യപരമായി പ്രാപ്തനാണെന്ന്  ് ജനങ്ങളെ വിശ്വസിപ്പിക്കേണ്ടതായി വന്നു. കയ്യിലും കാലിലും ഇരുമ്പ് ബ്രേസിന്റെ സഹായത്തോടെ ചെറു ദൂരം നടക്കാനും തിരിയാനും എഫ്ഡിആര്‍ സ്വയം അഭ്യസിച്ചു തുടങ്ങി. ജനങ്ങള്‍ താന്‍ വീല്‍ ചെയര്‍ ഉപയോഗിക്കുന്നത് കാണാതിരിക്കാനും പത്രക്കാര്‍ തന്റെ ബലഹീനതയെ തെറ്റായി ചിത്രീകരിക്കാതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. പൊതുജനത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മകന്റെയോ അല്ലെങ്കില്‍ അംഗരക്ഷകന്റെ സഹായത്തോടെ നേരെ നില്ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇതൊക്കെയായിരുന്നെങ്കിലും ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ബലഹീനതയെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ ആ ബലഹീനത ജനങ്ങളുടെ ഇടയില്‍ ദൗര്‍ബ്ബല്യത്തിന്റെ ചിത്രമല്ല സൃഷ്ടിച്ചത് നേരെമിറച്ച് ഏത് പ്രതികൂല സാഹചര്യങ്ങളേയും അതിജീവിക്കാനുള്ള മനുഷ്യ മനസ്സിന്റെ ചിത്രമാണ് വരച്ചത്.

ആയിരത്തി തൊള്ളായിരത്തി ഇരുപത്തി അഞ്ചിന്റെ ആരംഭം മുതല്‍ അദ്ദേഹം അമേരിക്കയുടെ തെക്കു ഭാഗത്ത് ചിലവഴിച്ചു. ഹൈഡ്രോതെറപ്പിയിലൂടെ തന്റെ തളര്‍വാതത്തിന് പ്രതിവിധി തേടിയുള്ള ശ്രമമായിരുന്നത്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയാറില്‍ അദ്ദേഹം വാമ് സ്പ്രിങ്ങ് ജോര്‍ജിയായില്‍ ഒരു പുനരധിവാസ കേന്ദ്രം സ്ഥാപിച്ചു. ഈ സ്ഥാപനത്തിന്റെ രൂപികരണത്തിനായി അദ്ദേഹം തന്റെ  പാരമ്പര്യ സ്വത്ത് ഉപയോഗിച്ചു. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയെട്ടില്‍ ശിശുക്കളില്‍ കണ്ടുകൊണ്ടിരുന്ന പോളിയോ രോഗത്തെ പ്രതിരോധിക്കാനായി, 'നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഫ്‌ന്റൈയില്‍ പാരാലസിസ്' സ്ഥാപിച്ചു ഇത് പിന്നീട് പോളിയോ വാക്‌സീന്‍ വികസിപ്പിച്ചെടുക്കുന്നതിന് കാരണമായി തീര്‍ന്നു.

വ്യവസായവല്‍കരിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക  കൂപ്പുകുത്തലായിരുന്നു ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്‍പത് തുടങ്ങി ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്‍പത് വരെ നീണ്ടു നിന്ന സ്‌റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ച.  വ്യവസായങ്ങളിലെ മുതല്‍ മുടക്കും ജനങ്ങള്‍ പണം ചിലവാക്കലും മന്ദീഭവിക്കുകയും ഉത്പാദനം കുറയുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തു. സാമ്പത്തിക മാന്ദ്യം അതിന്റെ ഏറ്റവും രൂക്ഷതരമായ അവസ്ഥയിലെത്തിയപ്പോള്‍ ഏകദേശം പതിനഞ്ചു മില്ലിയണ്‍ ജനങ്ങള്‍ തൊഴില്‍ രഹിതരായി.. ജോലി ആനേഷിച്ച് ജനങ്ങള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്തു. പലര്‍ക്കും അവരുടെ കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടു. പലരും ഭവനരഹിതരായി വഴിയോരങ്ങളിലേക്ക് വലിച്ചെ റിയപ്പെട്ടു. വിഷാദരോഗങ്ങളും മറ്റു പകര്‍ച്ചവ്യാധികള്‍ കൊണ്ടും കഷ്ടത അനുഭവിച്ചു. അമേരിക്കയുടെ മനസ്സാക്ഷിയെ ദുര്‍ബ്ബലപ്പെടുത്തിയ സാമ്പത്തിക മാന്ദ്യം എന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. ആ സമയത്ത് ജനിച്ച കുട്ടികളില്‍ പോളിയോ എന്ന സാംക്രമിക രോഗത്തിന്റെ ലക്ഷണങ്ങള്‍   കണ്ടു തുടങ്ങിയിരുന്നു. ഫ്രാങ്കളിന്‍ ഡെലേനാ റൂസ്‌വെല്‍റ്റും അതിന്റെ അക്രമണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നില്ല. 
 
ജീവിതത്തിന്റെ നല്ല ഭാഗവും വീല്‍ചെയറില്‍ കഴിച്ചു കൂട്ടിയ എഫ്ഡിആര്‍ അമേരിക്കയെ അവളുടെ ഏറ്റവും കഠിനമായ സാമ്പത്തിക മാന്ദ്യത്തിലൂടെയും രണ്ടാം ലോക മഹാ യുദ്ധത്തിലൂടെയും നയിച്ച് കര കയറ്റുക മാത്രമല്ല ചെയ്തത്.  അമേരിക്കയുടെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തില്‍ ഡിപ്പോസിറ്റുകൊണ്ട് ബാങ്കിങ് നടത്തിയിരുന്നവരോട് അത് അടച്ചു പൂട്ടാനും  ആവശ്യപ്പെട്ടു.  അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുവാന്‍, ഉപദേശകരെ ഉള്‍പ്പെടുത്തി 'ബ്രെയിന്‍ ട്രസ്റ്റ' എന്ന  സമതിക്ക് രൂപ കല്പന നല്‍കുകയും ചെയ്തു. അത്‌പോലെ 'ആല്‍ഫബെറ്റ് ഏജന്‍സീസായ 'അഗ്രികള്‍ കള്‍ച്ചറല്‍ അഡ്ജസ്റ്റ്‌മെന്റ് എജന്‍സി,' അത്‌പോലെ പൊതു സ്ഥലങ്ങളും പാര്‍ക്കുകളും പുതുക്കി പണിയുവാന്‍ ചെറുപ്പക്കാരെ നിയമിക്കുവാന്‍  'സിവിലിയന്‍ കണ്‍സ്ര്‍വേഷന്‍ കോര്‍പ്‌സ്' രൂപീകരിക്കുകയും ചെയ്തു. തൊഴിലില്ലാത്തവര്‍ക്ക് അണ്‍ ഏംബ്ലോയിമെന്റ്് ബെനിഫിറ്റ് എന്ന ധനസാഹായ പദ്ധതി ഇതോടൊപ്പമാണ് ആരംഭിച്ചത്.   പ്രസിഡണ്ടിനെ നാലു പ്രാവശ്യം വിജയിപ്പിച്ച് അമേരിക്കയുടെ പ്രസിഡണ്ടാക്കണമെങ്കില്‍, തീര്‍ച്ചിയായും, അദ്ദേഹത്തിന് സമ്മതിദായകരുടെ വിശ്വാസത്തെ ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞിട്ടുന്നെതില്‍ രണ്ടു പക്ഷമില്ല.

'ഒന്നുമാത്രമെ നമ്മള്‍ക്ക് ഭയപ്പെടേണ്ടതുള്ളു അത് ഭയത്തെയാണ്, നിങ്ങള്‍ നിങ്ങളുടെ പിടി വള്ളിയുടെ അവസാനത്തില്‍ എത്തുമ്പോള്‍ അതില്‍ ഒുരു കെട്ടുകെട്ടി അവിടെ തൂങ്ങി നില്ക്കണം'  എന്ന് പറഞ്ഞ    എഫ്ഡിആറിന്റെ വാക്കുകളില്‍ ജീവിതം ഏല്പിച്ച കനത്ത പ്രഹരങ്ങളില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷിയുടെ ഹൃദയ താളം കേള്‍ക്കാം.

ചിന്താമൃതം:
നാളത്തെ അഭിലാക്ഷ നിവര്‍ത്തിക്ക് തടസ്സമായി നില്ക്കുന്നത് ഇന്നത്തെ സംശയങ്ങളാണ്. ഉറച്ചതും ഓജസ്സുള്ളതുമായ വിശ്വാസത്തോടെ നമ്മള്‍ക്ക് മുന്നോട്ട് നീങ്ങാം. (എഫ്ഡിആര്‍)

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-8 (ജി. പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക