Image

പുതിയ ഭൂമി- (ഗദ്യകവിത: ജോണ്‍വേറ്റം)

ജോണ്‍വേറ്റം Published on 23 February, 2019
പുതിയ ഭൂമി- (ഗദ്യകവിത:  ജോണ്‍വേറ്റം)
നിലാവൊഴുകുമൊരു രചനിയില്‍,
നീറും ചിന്തയില്‍ മന്ദം നടക്കവേ,

വഴിവക്കില്‍, വളച്ചുവാതിലില്‍,
തൂങ്ങിനില്‍ക്കുന്നൊരു പരസ്യപ്പലക

'ഇവിടെ മതങ്ങളില്ല'
സ്വാഗതം.

എന്തെന്നറിയാനേറിവന്നൊരാകാക്ഷ,
പ്രേരണ ജയിച്ചു, പ്രവേശനം വാങ്ങി.

അരണ്ടവെളിച്ചം, ഇടനാഴിയില്‍
ആര്‍ക്കും തുറക്കുന്ന വാതിലുകള്‍'

മദമിളക്കും മാദകഭാവങ്ങള്‍,
വിദേശത്തെ വില്പനച്ചരക്കുകള്‍.

തരം തിരിച്ചെടുക്കാന്‍ മൊട്ടുകള്‍,
മധുവേറും സുഗന്ധവിഭവങ്ങള്‍!

യൗവനം കാത്തിരിക്കും പൂമെത്തകള്‍,
സുഖിത, സ്വകാര്യ കുളിമുറികള്‍.

അവര്‍ണ്ണര്‍ക്കും സവര്‍ണ്ണര്‍ക്കും,
വിഭക്തജനതക്കും അഭയസ്ഥാനം.

പൊയ്മുഖങ്ങള്‍ സംഗമിക്കും സ്ഥലം,
സദാചാരം ഉടഞ്ഞുവീഴുമൊരിടം!

ജീവനവൃത്തിയും വ്യക്തിവിശ്വാസവും
വേര്‍തിരിച്ച, വെച്ചുവാണിഭസ്ഥലം.

അവിടെയുണ്ട് വാടകവണ്ടികള്‍,
അടിമപ്പണികളും ഉടമകളും.

അധികാര സമുന്ഥിതശക്തികള്‍
അടച്ചിട്ടും, ഇരുട്ടത്തൂട്ടുന്ന കൂട്ടം.

പ്രണയസുഖമറിയാതലഞ്ഞിടും
ഏകാന്തതയുടെ ശൂന്യവാദികള്‍,

മുഖം മറച്ചെത്തുന്നന്ധകാരത്തില്‍,
സഹകരണം വിലക്ക് വാങ്ങുവാന്‍

തൊട്ടുകൂടായ്മയും, പാതിവ്രത്യവും,
ബ്രഹ്മചര്യവും, ശുദ്ധിക്രിയയും,

വിവേചനവും, വേദവും വിച്ഛേദിച്ചു,
സഹസ്രങ്ങള്‍ താണ്ടിവന്നൊരു ശൈലി.

ഭൂമുഖം മാറ്റുന്നനാചാരങ്ങളിന്നും,
മാറ്റുന്നില്ല ജീര്‍ണ്ണജീവിതഗതി!

എന്ത്‌ചെയ്യുമീ ത്യക്തസമുദായത്തെ,
ഭാവിലോകത്തില്‍ കര്‍മ്മകൗശലം?

നവോന്ഥാനമത് നിരാകരിക്കുമോ?
ശാസ്ത്രപുരോഗതി നവീകരിക്കുമോ?

പുതിയ ഭൂമി- (ഗദ്യകവിത:  ജോണ്‍വേറ്റം)
Join WhatsApp News
ക്ലിക്കുകൾ 2019-02-23 23:12:41

പാര്‍ക്കുകള്‍, ബസ്‍്‍‍സ്റ്റോപ്പുകള്‍
കോളേ‍ജുകള്‍ ...
മൊബെല്‍ ഫോണുകളില്‍
ശബ്ദമില്ലാത്ത
ക്ലിക്കുകള്‍
പരിചയപ്പെടുമ്പോള്‍
പ്രണയം തുടങ്ങുമ്പോള്‍
പിരിഞ്ഞുപോകുമ്പോള്‍
ഓരോ ക്ലിക്ക്
കമ്പ്യൂട്ടറില്‍
എണ്ണമില്ലാത്ത
ഡബിള്‍ ക്ലിക്കുകള്‍
ആയിരം കണ്ണുകള്‍ക്കായി
ഒരൊറ്റ ക്ലിക്ക് .
പിന്നെ,
ഒരു തുണ്ടു കയറില്‍
റെയില്‍പ്പാളങ്ങളില്‍
വിഷക്കുപ്പികളില്‍
വൈവിധ്യമാര്‍ന്ന
ക്ലിക്കുകള്‍ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക