Image

ഇന്ത്യപാക്ക് യുദ്ധം അനിവാര്യമോ? (ചര്‍ച്ച)

Published on 23 February, 2019
ഇന്ത്യപാക്ക് യുദ്ധം അനിവാര്യമോ? (ചര്‍ച്ച)
പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പാക്കിസ്ഥാനികള്‍ നമ്മുടെ ശത്രുക്കളും.
പക്ഷെ അമേരിക്കന്‍ പൗരത്വമുള്ള പാക്കിസ്ഥാനികളും ഇന്ത്യാക്കാരും പരസ്പരം ശത്രുക്കളാണോ?

നമ്മെപ്പോലെ മെച്ചപ്പെട്ട ജീവിതം തേടി വന്നവരാണവര്‍. വംശവെറിയന്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ഇന്ത്യാക്കാരനാണോ പാക്കിസ്ഥാനി ആണൊ എന്നു ചോദിക്കുകയുമില്ല. അവര്‍ നിറം മാത്രമെ നോക്കൂ.

ഈ ലേഖകന്റെ ഡോക്ടര്‍ പാക്കിസ്ഥാനിയാണ്. പലപ്പോഴും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളശത്രുതയുടെ അര്‍ഥ ശൂന്യതയെപറ്റി സംസാരിക്കാറുമുണ്ട്. എന്തായാലും അദ്ധേഹം ഒരു ശത്രുവല്ല.
ഗള്‍ഫിലും മറ്റും ഇന്ത്യാക്കാരും പാക്കിസ്ഥാന്‍കാരും തോളോടു തോള്‍ ചേര്‍ന്ന് ജോലി ചെയ്യുന്നു. അവരും പരസ്പരം ശത്രുക്കളല്ല.

യുദ്ധം വേണമെന്നു വാദിക്കുന്നവര്‍ പലപ്പോഴും യുദ്ധത്തിന്റെ കെടുതി ഒന്നും അനുഭവിക്കേണ്ടാത്തവരാണ്. ചാനലിലെ എ.സി. മുറിയിലിരുന്ന് യുദ്ധത്തിനു വേണ്ടി ഘോരഘോരം വാദിക്കുന്നവര്‍. യുദ്ധം ഒരു രസമുള്ള കാര്യം പോലെയാണു ചാനലിലെ (കപട) രാജ്യ സ്‌നേഹികള്‍ കാണുന്നതെന്നു തോന്നുന്നു.

യുദ്ധം ചെയ്യുന്നതും ചാകുന്നതും സാധാരണ പട്ടാളക്കാര്‍. ദുരിതമനുഭവിക്കുന്നത് പട്ടാളക്കാരുടെ കുടുംബം. പിന്നെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനം. കുറെ പേര്‍ ചത്തു കഴിയുമ്പോള്‍ ഒരു ഒത്തു തീര്‍പ്പില്‍ എല്ലാം തീരും.

പിന്നെയും പ്രശ്‌നങ്ങള്‍ തുടരും. സ്ഥിരമായ പരിഹാരം ഉണ്ടാവുന്നതുമില്ല.
ജവാന്മാരെ ബോംബിട്ടു കൊന്നത് പാക്‌സ്താനി അല്ല ഇന്ത്യാക്കാരന്‍ തന്നെയാണെന്നതും ചിന്തനീയമാണ്.

നിഷ്പ്രയാസം പാക്കിസ്ഥാനെ തകര്‍ക്കാമെന്നാണു യുദ്ധമോഹികള്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ അവിടം കൊണ്ട് തീരുമോ?
Join WhatsApp News
Indian 2019-02-24 08:27:20
മത മൗലികവാദമാണു രാജ്യ സ്‌നേഹമെന്നും ഹിന്ദുക്കളല്ലാത്തവര്‍ക്ക് രാജ്യ്‌സ്‌നേഹമില്ലെന്നും വരുത്തിതീര്‍ക്കുന്നു. പാക്കിസ്ഥാനെതിരെ ഏതു നടപടിയും ഇലക്ഷന്‍ ഉന്നം വച്ചാണ്. 
Tom abraham 2019-02-24 09:59:14
Jammu- Kashmir belong to India. Pakistan s Imran at least know the facts. Bharat orginally had included Pak regions. So, unless and until Pakistani s living wherever persuade their govt to handle the basic facts in Jammu- Kashmir, like Jerusalem, will be a hot spot. Where did they come to Bharat territory. History is on India s side.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക