Image

മലയാള സിനിമ ഗതിമാറി ഒഴുകുന്നു, റിയലിസ്റ്റിക് സിനിമകള്‍ വെറും തട്ടിപ്പ് - ലാല്‍ജോസ്

Published on 24 February, 2019
മലയാള സിനിമ ഗതിമാറി ഒഴുകുന്നു, റിയലിസ്റ്റിക് സിനിമകള്‍ വെറും തട്ടിപ്പ് - ലാല്‍ജോസ്
മലയാള സിനിമയിലെ ആസ്വാദനതലം മാറിയിരിക്കുകയാണ്.കുമ്ബളങ്ങി നൈറ്റ്‌സ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലുള്ള സിനിമകള്‍ മലയാളത്തില്‍ ഇന്നുവരെ കണ്ടു പഴകിയ നായക സങ്കല്‍പങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമ്ബോള്‍ സിനിമ റിയലിസത്തിന്റെ പിറകെയാണ്. എന്നാല്‍ റിയലിസ്റ്റിക്ക് സിനിമകള്‍ വെറും തട്ടിപ്പാണെന്ന പക്ഷക്കാരനാണ് സംവിധായകന്‍ ലാല്‍ജോസ്. സിനിമ പക്കാ റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയായിപ്പോകുമെന്നും റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാളസിനിമയില്‍ കാണുന്നതെന്നും ലാല്‍ജോസ് അഭിപ്രായപ്പെട്ടു.

നാച്ചുറല്‍ സിനിമയായി ആഘോഷിച്ച മഹേഷിന്റെ പ്രതികാരത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ട്.ഇന്നത്തെ സിനിമയില്‍ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രങ്ങളെ താന്‍ നേരത്തേ ഡയമണ്ട് നെക്ലസില്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് അവതരിപ്പിച്ച നായക കഥാപാത്രം തന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച്‌ പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല. താന്‍ സംവിധാനം ചെയ്ത രസികനും രണ്ടാംഭാവവുമെല്ലാം കാലത്തിനുമുമ്ബേ സഞ്ചരിച്ച സിനിമകളായിരുന്നു. സത്യത്തില്‍ അത് പിറക്കേണ്ടത് ഇന്നായിരുന്നു. ചെറിയ നെഗറ്റീവ് ഷേഡ്സ് ഉണ്ടെങ്കിലും സത്ഗുണസമ്ബന്നരായ നായകകഥാപാത്രങ്ങളെത്തന്നെയാണ് ഇന്നും മലയാളസിനിമ ആഘോഷിക്കുന്നതെന്നും ലാല്‍ജോസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക