Image

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് മാര്‍ച്ച് രണ്ടിന്

Published on 24 February, 2019
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് മാര്‍ച്ച് രണ്ടിന്
 

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ്, മാര്‍ച്ച് രണ്ടിനു നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ടോമി എടാട്ട് അച്ചനും, ചാപ്ലിന്‍ ഫാ. ബിനോയ് നിലയാറ്റിങ്കലിനുമൊപ്പം ബ്രദര്‍ തോമസ് ജോര്‍ജും (ബഹറിന്‍) മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ ഒമ്പതിനു ആരംഭിച്ച്, ദിവ്യബലി, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, അരാധന എന്നിവയോടെ വൈകുന്നേരം മൂന്നിനു എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യുകെ ഡയറക്ടറും ചീഫ് കോ ര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവേലിനേയോ (07460499931), ജിജി രാജനേയോ (07865080689) ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജഗ്ഗി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക