Image

പ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലി

അനില്‍ പെണ്ണുക്കര Published on 25 February, 2019
പ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലി
അവരുടെ ഓര്‍മ്മകളില്‍ പ്രവീണ്‍ ഓരോ നിമിഷവും ജീവിക്കുകയായിരുന്നു. പ്രവീണ്‍ എല്ലാവരുടെയും തൊട്ടരികെ നില്‍ക്കുന്നത് പോലെ ഉള്ള അനുഭവം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കുടുബത്തെയും ഒരു സമൂഹത്തെയും വേദനയുടെ നടുക്കടലിലേക്ക് എടുത്തെറിഞ്ഞ സംഭവം.

പത്തൊന്‍പതാം വയസില്‍വിട്ടു പിരിഞ്ഞു പോയ പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് ഫെബ്രുവരി 23 ന് അഞ്ചാമത് പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ നടന്നപ്പോള്‍ വന്‍ ജനാവലി പ്രവീണ്‍ വര്‍ഗീസിന്റെ ആത്മാവിനായി പ്രാര്‍ത്ഥിച്ചു. ഓര്‍മ്മകള്‍ പങ്കുവച്ചു.

2014 ല്‍ ആരംഭിച്ച നീതിക്ക് വേണ്ടിയുള്ള പോരാട്ടയാത്രയില്‍ ഇന്നുവരെ പല പരീക്ഷണങ്ങളും കുടുംബത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴും ദൈവം ഇട്ട് തന്ന ഒരു കച്ചിത്തുരുമ്പില്‍ പിടിച്ചു കയറി ആ പോരാട്ടം തുടരുകയാണുണ്ടായത്.പ്രവീണ്‍ വധക്കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക് കൊണ്ടുവരാന്‍ സഹായിച്ച ഫ്യൂണറല്‍ ഹോം ഡയര്‍കടര്‍ മാര്‍ക്ക് റിസോ മുതല്‍ പ്രവീണിനെ സ്‌നേഹിക്കുന്നവരുടെയും ഈകേസില്‍ സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയും ഒരു നിര തന്നെ അഞ്ചാമത് പ്രവീണ്‍ വര്‍ഗീസ് അനുസ്മരണത്തില്‍ പങ്കെടുത്തു സംസാരിച്ചപ്പോള്‍ഇപ്പോഴും നീതി ദേവത പ്രവീണിന്റെ അരികെ തന്നെ വന്നു നില്‍ക്കുന്നതുപോലെ ഏവര്‍ക്കും തോന്നിയിട്ടുണ്ടാവണം.

പ്രവീണിനായി കൈകോര്‍ത്തവര്‍, നീതിക്കായി കുടുംബത്തിനൊപ്പം അണിനിരന്നവര്‍; അവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല എന്നുറപ്പാണ് .അത് കൊണ്ടാണ് എന്തെല്ലാം പ്രതിസന്ധികള്‍ ഈ കേസില്‍ ഉണ്ടായപ്പോഴും സത്യത്തിനായി ഒരു കിളിവാതില്‍ എപ്പോഴും ദൈവം തുറന്നിടുന്നത് . കേസില്‍ ആത്യന്തിക വിജയം വര്‍ഗീസ് കുടുംബത്തിന് തന്നെ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല .ആ ദിവസം മലയാളിയുടെ,ഭാരതീയന്റെ, ഭാരതീയരെ സ്‌നേഹിക്കുന്നവരുടെ വിജയം കൂടി ആയിരിക്കും .

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലും വര്‍ഗീസ് ഫാമിലിയും സംയുക്തമായി നടത്തിയ സ്മരണാഞ്ജലിയില്‍ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷാക്കോസ്‌കി, സ്റ്റേറ്റ് റപ്രസെന്റിറ്റിവ് ല ഷ്വാന്‍ഫോര്‍ഡ്,മോര്‍ട്ടന്‍ ഗ്രോവ് മേയര്‍ ഡാന്‍ ഡി മരിയ, ഇല്ലിനോയി് സ്റ്റേറ്റ് സെനറ്റര്‍ റാം വില്ലിവലം, ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ ഷാ, മാര്‍ക്ക്റിസ്സോ, ഗീതാഞ്ജലി തുടങ്ങിയവര്‍ഓര്‍മ്മകള്‍ പങ്കുവച്ചു.

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്വാഗതം പറഞ്ഞു.യോഗത്തില്‍ റവ.ഷിബി വര്‍ഗീസ് അനുസ്മരണ സന്ദേശം നല്‍കി . പ്രിയ, ഡോ. സുമിത് പ്രവീണ്‍ അനുസ്മരണം നടത്തി. പ്രവീണ്‍ വര്‍ഗീസ് കേസിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ ഷാജന്‍ കരോട്ട്വിശദീകരിച്ചു .ലൗലി വര്‍ഗീസ് നന്ദി പരഞ്ഞു. ഷിജി അലക്‌സ്, ബീന വള്ളിക്കളം എന്നിവരായിരുന്നു പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാര്‍.
പ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലിപ്രവീണ്‍ വര്‍ഗീസിന്റെ അഞ്ചാമത് സ്മരണാഞ്ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക