Image

സമഗ്ര വികസനത്തിന്റെ സമഭാവനയുമായി ഫൊക്കാന

അനില്‍ ആറന്മുള Published on 26 February, 2019
സമഗ്ര വികസനത്തിന്റെ സമഭാവനയുമായി ഫൊക്കാന
ഹ്യൂസ്റ്റണ്‍ : അഭൂതപൂര്‍വമായ വിജയം കൊയ്ത കേരളാ  കണ്‍വെന്‍ഷന്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ നിറവില്‍ കേരളത്തിലെയും അമേരിക്കയിലെയും മലയാളികകള്‍ക്കായി ഒരു നൂറു പരിപാടികളുമായി ഫൊക്കാന നേതാക്കള്‍.

പ്രളയത്തില്‍ എല്ലാം നശിച്ച മലയാളികള്ക്കായി കേരളത്തിലെ പത്തു  ജില്ലകളില്‍ പത്തു വീടുകള്‍ വീതം നിര്‍മിച്ചു നൂറു കുടുംബങ്ങളെ കരകയറ്റാനായി ഫൊക്കാന തീരുമാനിച്ചു. ഫോകാനയും കേരള സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പാക്കുക. 

അതിന്റെ ഭാഗമായി ആദ്യത്തെ പത്തു  വീടുകളുടെ തറക്കല്ലിടല്‍  ഫെബ്രുവരി 14 നു മൂന്നാറില്‍ നടത്തി. തോട്ടം തൊഴിലാളികള്‍ക്കായി നിര്‍മിച്ചു നല്‍കുന്ന ആദ്യത്തെ വീടുകള്‍  ഈ ഏപ്രില്‍മാസം പൂര്‍ത്തീകരിച്ചു നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു പണി ആരംഭിച്ചതായി ഫൊക്കാന പ്രസിഡന്റ് ശ്രി മാധവന്‍ നായര്‍ അഭിമാനപൂര്‍വം അറിയിച്ചു. അടുത്തവര്‍ഷം അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷന് മുമ്പ് 100 വീടുകളുടെയും പണി തീര്‍ത്തു താക്കോല്‍ദാനം നിര്‍വഹിക്കും  എന്നും അദ്ദേഹം പറഞ്ഞു.

ഫെബ്. 24 നു ഞായറാഴ്ച ഹൂസ്റ്റണിലെ കേരള ഹൌസില്‍ കൂടിയ ഫൊക്കാന കോര്‍ കമ്മിറ്റിയില്‍  ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

റീജിയണല്‍ വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് മാധവന്‍ നായര്‍, ഫൊക്കാന ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, മുന്‍ പ്രെസിഡന്റെ ജികെ പിള്ള, പി ആര്‍ ഓ അനില്‍ ആറന്മുള കോര്‍ കമ്മറ്റി അംഗങ്ങളായ പൊന്നു പിള്ള, റെനി കവലയില്‍, ആന്‍ഡ്രൂ ജേക്കബ്, സുനില്‍ മേനോന്‍, ജയന്‍ അരവിന്ദാക്ഷന്‍  മലയാളി അസോസിയേഷന്‍ സെക്രട്ടറി വിനോദ് വാസുദേവന്‍ എന്നിവരെ കൂടാതെ എബ്രഹാം തോമസ്, സുരേഷ് രാമകൃഷ്ണന്‍, മാഗ് മുന്‍ പ്രസിഡണ്ട് തോമസ് ചെറുകര , ഹെന്‍റി പോള്‍, മോന്‍ സി തോമസ് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

തിരുവനന്തപുരത്തു സംസ്ഥാന ഗവര്‍ണറും എട്ട്  മന്ത്രിമാരെയും ഒരുഡസന്‍ എം എല്‍ ഏ  മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉജ്വല വിജയം നേടിയ ഒരു കണ്‍വെന്‍ഷന്‍ നടത്തി കരുത്ത് തെളിയിച്ച പ്രസിഡന്റ് മാധവന്‍ നായര്‍ക്ക് അംഗങ്ങളുടെ അനുമോദന പ്രവാഹത്തോടെയാണ് മീറ്റിംഗ് ആരംഭിച്ചത്.

കേരളത്തിന്റെ വികസന ചക്രവാളത്തില്‍ നാഴിക കല്ലുകള്‍ ആകുന്ന പുതിയ പരിപാടികളെക്കുറിച്ചു രഞ്ജിത് പിള്ള അംഗങ്ങളെ അറിയിച്ചത് ഹര്ഷാരവങ്ങളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്.

എയ്ന്‍ജല്‍ കണക്ട്,  വിവരസാങ്കേതിക വിദ്യാ കൈമാറ്റം (ടെക്‌നോള് ജി  എക്‌സ്‌ചേഞ്ച്)  പരിപാടി, കുട്ടികളുടെ ഓണ്‍ലൈന്‍ വഴിയുള്ള മലയാള വിദ്യാഭ്യാസം എന്നിവ അവയില്‍ ചിലതു മാത്രം .
ഒപ്പം ഫൊക്കാന ഫൌണ്ടേഷന്‍ കേരള സര്‍ക്കാരുമായി ചേര്‍ന്നു ആവിഷ്കരിക്കാന്‍ പോകുന്ന പരിപാടികളെക്കുറിച്ചു ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ വിശദീകരിച്ചു. കേരളത്തിലെ ഡോക്ടര്‍മാര്‍, നേഴ്‌സ് മാര്‍, പാരാ മെഡിക്‌സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍   അമേരിക്കന്‍ ഹാര്‍ട് അസോസിയേഷന്റെ സഹകരണത്തോടെ അക്യൂട്ട കാര്‍ഡിയാക് ലൈഫ് സേവിങ് ഉള്‍പ്പടെയുള്ള

വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.
ഹ്യൂസ്റ്റണ്‍ ഫൊക്കാന അംഗങ്ങള്‍ നല്‍കിയ സ്വീകരണത്തിനും സഹകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് ഫൊക്കാനയുടെ നവ ദര്‍ശനത്തിന്റെ ഭാഗമാകാന്‍ സത്യസന്ധതയോടെയും ആത്മാര്ഥതയോടറെയും പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് പ്രസിഡന്റ് മാധവന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു. ഫൊക്കാനയുടെ പാരമ്പര്യ രീതികളില്‍നിന്നുമാറി വരും വര്ഷങ്ങളിലും തുടര്‍ച്ചയുണ്ടാകത്തക്കവണ്ണം അമേരിക്കന്‍ മലയാളികളും കേരളവും തമ്മിലുള്ള ബന്ധം വികസനത്തിന്റെ പാതയില്‍ നയിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും
അദ്ദേഹം പറഞ്ഞു . ശ്രീമതി പൊന്നുപിള്ള നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക