Image

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി അജിന്‍ ആന്റണി മല്‍സരിക്കുന്നു

Published on 28 February, 2019
റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി അജിന്‍ ആന്റണി മല്‍സരിക്കുന്നു
ന്യൂസിറ്റി, ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി പതിന്നാലാം ഡിസ്ട്രിക്ടില്‍ നിന്ന് യുവാവായ അജിന്‍ ആന്റണിമല്‍സരിക്കുന്നു. ന്യു സിറ്റിയുടെയും നാനുവറ്റിന്റെയും സ്പ്രിംഗ് വാലിയുടെയും ഏതാനും ഭാഗങ്ങള്‍ ചേര്‍ന്നതാണ് 14ം ഡിസ്ട്രിക്റ്റ്.

നിലവിലുള്ളലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ആണ് എതിരാളി. കൂടുതല്‍ പേര്‍ മല്‍സര രംഗത്തുണ്ടാവുമോ എന്നു വ്യക്തമല്ല. ജൂണിലാണു ഇലക്ഷന്‍.

ഇപ്പോള്‍ ന്യൂസിറ്റി ലൈബ്രറി ട്രസ്റ്റിയായി 25കാരനായ അജിന്‍ ആന്റണി. ഇലക്ഷന്‍ നടന്ന മുന്നു സീറ്റുകളില്‍ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണു രണ്ടാം വട്ടവുംഅജിന്‍ കഴിഞ്ഞ നവംബറില്‍ ഇലക്ഷനില്‍ ജയിച്ചത്. മൂന്നു വര്‍ഷമാണു കാലാവധി.

ലൈബ്രറി ട്രസ്റ്റി ബോര്‍ഡ് അംഗമെന്ന നിലയില്‍ നേരത്തെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ യുവജനതയുടെ ആശയാഭിലാഷങ്ങള്‍ ബോര്‍ഡില്‍ എത്തിക്കുന്നതിനു അജിനു കഴിഞ്ഞു. ലൈബ്രറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും യുവജനങ്ങള്‍ക്കാവശ്യമായ പ്രോഗ്രാമുകള്‍ ഉള്‍പെടുത്തുന്നതിനും നേത്രുത്വം നല്കി.

ടോം നൈനാന്‍, പോള്‍ കറുകപ്പള്ളില്‍, ഡോ. ആനി പോള്‍ എന്നിവര്‍ ട്രസ്റ്റി ബോര്‍ഡില്‍ അംഗങ്ങളായിരുന്നു. ടോം നൈനാനും ആനി പോളും ബോര്‍ഡ് പ്രസിഡന്റുമാരുമായി. ടേം ലിമിറ്റ് കാരണമാണ് അവര്‍ രംഗം വിട്ടത്.

ലെജിസ്ലേറ്ററായി വിജയിച്ചാല്‍ ജനാഭിലാഷത്തിനനുസരിച്ച് സുതാര്യവും ഊര്‍ജസ്വലവുമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്നു അജിന്‍ ഉറപ്പ് പറയുന്നു.

അജിനു പിന്തുണയുമായി മുഖ്യധാരയില്‍ നിന്നടക്കം ഒട്ടേറെ പേര്‍ രംഗത്തു വന്നിട്ടുണ്ട്.

ക്രിമിനല്‍ ലോ പഠിച്ച അജിന്‍ തൃപ്പൂണിത്തുറ ഉദയമ്പേരൂര്‍ അറക്കതാഴത്ത് പോള്‍ (ചാള്‍സ്) ആന്റണിയുടേയും കരിമണ്ണൂര്‍ പനച്ചിക്കല്‍ കുടുംബാംഗം സിമിലിയുടേയും പുത്രനാണ്. സഹോദരി അഞ്ജു ആന്റണി വിദ്യാര്‍ഥിനി.

വ്യത്യസ്ത രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അജിന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എ.പി പെട്രോളിയം കോര്‍പറേഷന്‍, എ.പി പ്രോപ്പര്‍ട്ടീസ് എന്നിവയിലും വൈസ്പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കാല്‍ നൂറ്റാണ്ടോളമായി പിതാവ് ചാള്‍സ് ബിസിനസ് രംഗത്ത് എത്തിയിട്ട്.

ഫൊക്കാനയുടെ യൂത്ത് റെപ്രസന്റേറ്റീവായി പ്രവര്‍ത്തിച്ചിട്ടുള്ള അജിന്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷനിലും പ്രവര്‍ത്തിച്ചു. പള്ളിയിലും സജീവമാണ്.

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി അജിന്‍ ആന്റണി മല്‍സരിക്കുന്നു
Join WhatsApp News
മലയാളി 2019-02-28 07:47:50
ആനി പോള്‍ രണ്ടു തവണ ജയിച്ചു. ഇനി യുവതലമുറക്കു വേണ്ടി വഴി മാറി കൊടുക്കണം
നിരീക്ഷകന്‍ 2019-02-28 07:48:45
ഇതിനാണു ഞണ്ടു മനസ്ഥിതി എന്നു പറയുന്നത്. ഒരു മലയാളി ഉയര്‍ന്നു പോയാല്‍ വലിച്ചു താഴെ ഇടാന്‍ നോക്കും. ലെജിസ്ലേറ്ററൊക്കെ ആകാന്‍ എന്തു യോഗ്യതയാണു അജിന്‍ ആന്റണിക്ക് ഉള്ളത്? പ്രവര്‍ത്തന പരിചയമുണ്ടോ? സാമൂഹിക സേവനം നടത്തിയിട്ടുണ്ടോ? ഉന്നത വിദ്യാഭ്യാസം ഉണ്ടോ? ആനി പോള്‍ സ്വന്തം കഴിവു കൊണ്ട് ഉയര്ന്നു വന്നതാണ്
Mathew V. Zacharia. Former New York State School Board member ( 1993- 2002) 2019-02-28 10:14:31
Ajin Anthony's ambition to get into political arena for the community has nothing to do with honorable Annie Paul. This is a democratic country. Let his platform be known. Residents make the choice.
Mathew V. Zacharia. Former New York State School Board member ( 1993-2002)  
Politics 2019-02-28 11:31:28
If people are not making in contribution in American Politics then such people should give up their position. This should not be post to do ribbon cutting   in Fokkana, Foma and other useless organization.  What contribution she made to the American community 
No to politics 2019-02-28 16:41:24
ഇത് മലയാളികള്ക്കു സ്രുഷ്ടിക്കുന്ന ബുദ്ധിമുട്ട് അറിയാമോ? ഏതെങ്കിലും ഒരാളെ പിന്തുണച്ചാല്‍ മറ്റേയാള്‍ പിണങ്ങും.
നാട്ടിലെ രാഷ്ട്രീയം ഇവിടെ കൊണ്ടു വന്നത് ശരിയായില്ല. എന്നല്ല മലയാളി സംഘടനകള്‍ ഒന്നും യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതായും അറിവില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക