Image

സൗബിന്റെയും ജയസൂര്യയുടെയും പേരില്‍ വഴക്ക്! ജയസൂര്യയ്ക്ക് വേണ്ടി വാദിച്ചത് നടി നവ്യ നായര്‍!

Published on 28 February, 2019
സൗബിന്റെയും ജയസൂര്യയുടെയും പേരില്‍ വഴക്ക്! ജയസൂര്യയ്ക്ക് വേണ്ടി വാദിച്ചത് നടി നവ്യ നായര്‍!

കഴിഞ്ഞ തവണത്തെ പോലെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിവാദങ്ങളില്‍ തന്നെയാണ്. ഇത്തവണ ജൂറി അംഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. മികച്ച നടന്‍, മികച്ച സിനിമ, സംവിധായകന്‍ തുടങ്ങി പ്രധാന വിഭാഗങ്ങളിലായിരുന്നു തര്‍ക്കം ഉണ്ടായത്. തുടക്കം മുതല്‍ തന്നെ ചെയര്‍മാന്‍ മിക്ക കാര്യങ്ങളിലും എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നതോടെ സംഭവം വലിയ വഴക്കിലേക്ക് എത്തുകയായിരുന്നു.

ജയസൂര്യ, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരായിരുന്നു അവസാന പട്ടികയിലെത്തിയത്. ഒടുവില്‍ ജയസൂര്യയും സൗബിനും മാത്രമായപ്പോഴും കടുത്ത തര്‍ക്കമായി. മുന്‍തൂക്കം സൗബിനായിരുന്നു. ജൂറിയിലെ വനിതാ അംഗമായ നവ്യ നായര്‍ ജയസൂര്യയ്ക്ക് വേണ്ടി വാദിച്ചു. ഇതോടെ വോട്ടിംഗിലേക്ക് നീങ്ങി. നാല് വോട്ട് വീതം ഇരുവരും നേടി. ഇതോടെ ഇരുവരെയും മികച്ച നടന്മാരായി തിരഞ്ഞെടുക്കുകയായിരുന്നു.

ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലൂടെ പ്രകടനമായിരുന്നു ജയസൂര്യയെ മികച്ച നടനാക്കിയത്. ജയസൂര്യയുടെ പേര് ആദ്യം മുതലേ ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും പുരസ്‌കാര നിര്‍ണയത്തിന്റെ തലേന്ന് വരെ സൗബിന്റെ പേര് പുറത്ത് വന്നിരുന്നില്ല. ജയസൂര്യ, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ് എന്നിവര്‍ മുന്നിട്ട് നിന്നിരുന്നെങ്കിലും ഫഹദ് ഒഴികെ ബാക്കി എല്ലാവര്‍ക്കും പുരസ്‌കാരം ലഭിച്ചിരുന്നു.

പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയായിരുന്നു 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറിയുടെ അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്‌നേഷ്യസ്, നവ്യ നായര്‍, എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക