Image

ഭീകരാക്രമണം സിനിമയാക്കാന്‍ ബോളിവുഡില്‍ തമ്മില്‍ തല്ല്!

Published on 01 March, 2019
ഭീകരാക്രമണം സിനിമയാക്കാന്‍ ബോളിവുഡില്‍ തമ്മില്‍ തല്ല്!

കഴിഞ്ഞ ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണമായിരുന്നു നടന്നത്. സിആര്‍എഫ് ജവന്മാരുടെ വാഹനത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 40 ഓളം സൈനികരായിരുന്നു കൊല്ലപ്പെട്ടത്. അപ്രത്യക്ഷിതമായ ആക്രണത്തില്‍ ഇന്ത്യയൊട്ടാകെ പകച്ച്‌ പോയിരുന്നു. എന്നാല്‍ അധികം വൈകാതെ പാകിസ്ഥാനെ ഞെട്ടിച്ച്‌ കൊണ്ടുള്ള തിരിച്ചടിയായിരുന്നു ഇന്ത്യ നടത്തിയത്. അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു. പിന്നാലെ ഇന്ത്യന്‍ വൈമാനികനയാ അഭിനന്ദനെ പാകിസ്ഥാന്‍ തടവിലാക്കിയിരുന്നു.

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ യുദ്ധസാമനമായ പ്രശ്‌നങ്ങള്‍ നടക്കുമ്ബോള്‍ അത് മുതലെടുക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നുള്ളതാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.പുല്‍വാമയിലെ ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യ നടത്തിയ ബാലക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കും അഭിനന്ദന്റെ തിരോധാനവും മോചനവുമെല്ലാം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ്. ഇത് ലക്ഷ്യം വെച്ച്‌ സിനിമയുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നെട്ടോട്ടത്തിലാണെന്ന് ഹഫിങ്‌സ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. വെറും 250 രൂപയും ജിഎസ്ടിയും അടച്ച്‌ ചെറിയൊരു ഫോം പൂരിപ്പിച്ച്‌ നല്‍കിയാല്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പുല്‍വാമ, സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0, ബാലക്കോട്ട്, അഭിനന്ദന്‍, വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍, എന്നീ പേരുകളെല്ലാം ഇതിനകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഈ വാക്കുകള്‍ ഉള്‍പ്പെടുന്ന പേരുകളും രജിസ്റ്റര്‍ ചെയ്യുന്നതിനായി ബോളിവുഡ് നിര്‍മാതാക്കള്‍ രംഗത്തെത്തി കഴിഞ്ഞിരിക്കുകയാണ്.

പുല്‍വാമയിലെ ആക്രമണത്തിന് ശേഷം കൃത്യം 12ാം ദിവസമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇതോടെ ഇന്ത്യന്‍ വ്യോമസേന പ്രകീര്‍ത്തിച്ച്‌ സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. ഉറി-ദ് സര്‍ജിക്കല്‍ സ്‌ടൈറ്റ് എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതോടെയാണ് രാജ്യസ്‌നേഹമെന്ന പേരില്‍ ബോളിവുഡിന്റെ ഈ പരക്കം പാച്ചില്‍. സിനിമ ചെയ്യാന്‍ യാതൊരു ഉദ്ദേശവുമില്ലാത്ത ആളുകള്‍ ഈ തുക അടച്ച്‌ പേര് രജിസ്റ്റര്‍ ചെയ്യുകയാണെന്നുള്ളതാണ് ഇപ്പോള്‍ ശ്രദ്ധേയമായ കാര്യം. അതും സാമ്ബത്തിക ലാഭം മുന്നില്‍ കണ്ടിട്ടുള്ള നീക്കമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക