Image

പട്ടാളക്കാരന്റെ വീട് (സാരംഗ് സുനില്‍ കുമാര്‍)

Published on 01 March, 2019
പട്ടാളക്കാരന്റെ വീട് (സാരംഗ് സുനില്‍ കുമാര്‍)
അതിര്‍ത്തിയില്‍
വെടിയുണ്ടകളാല്‍
വേനല്‍
പെയ്യുന്നൊരു രാത്രിയില്‍ ,

മകനെതോ തോക്കിന്
മുന്നില്‍ പിടയുന്നത്
കണ്ടാണമ്മ
ഞെട്ടിയുണര്‍ന്നത് ;

നാലു പാടും നോക്കി ,
ദാഹിക്കും പോലെ തോന്നി ,
കാലുകളടുക്കളയിലേക്കു നീണ്ടു ;

അവിടെയതാ ജനല്‍
ചാരിയവളിരിക്കുന്നു ,
അവനിവള്‍ തന്‍ മാരന്‍ ;

അകത്തുറങ്ങുന്ന
കുഞ്ഞുങ്ങളപ്പയെന്നു
വിളിച്ചു ഞെട്ടിയുണര്‍ന്നു ,
അമ്മെയെന്നു വിളിച്ചവര്‍
അടുക്കളപുരയിലെത്തി ;

തുരു തുരാ ,
ഫോണടിച്ചു ;

"അതിര്‍ത്തിയില്‍ നിന്നാണ് "
പിന്നെയൊരു
പൊട്ടി കരച്ചിലായിരുന്നു ,
പിറ്റേന്നിന്ത്യന്‍ പതാക
യേറ്റ് വാങ്ങും വരെ !

പിന്നെയിന്നോളമവര്‍
കരഞ്ഞിട്ടില്ല ,
പിന്നെയവന്റെ
അനശ്വരതയിലവള
ഭിമാനിച്ചിട്ടെയുള്ളു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക