Image

ചേട്ടന്‍ ആരെയെങ്കിലും ലൗവ് ചെയ്തിട്ടുണ്ടോ? ആ നടി ഇപ്പോഴും ചാന്‍സ് തേടി അലയുന്നു

Published on 01 March, 2019
ചേട്ടന്‍ ആരെയെങ്കിലും ലൗവ് ചെയ്തിട്ടുണ്ടോ? ആ നടി ഇപ്പോഴും ചാന്‍സ് തേടി അലയുന്നു

പട്ടണപ്രവേശം എന്ന സിനിമ കണ്ടവരാരും നടി ആളൂര്‍ എല്‍സിയെ മറക്കില്ല. ചേട്ടന്‍ ആരെയെങ്കിലും ലൗവ് ചെയ്തിട്ടുണ്ടോ എന്ന് ശ്രീനിവാസന്റെ കഥാപാത്രത്തോട് ചോദിക്കുന്ന നടി. ഒറ്റ ഡയലോഗ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ നടിയാണ് എല്‍സി. ഒരു പക്ഷേ അവരുടെ പേര് പല പ്രേക്ഷകര്‍ക്കും പരിചിതമായിരിക്കില്ല. എന്നാല്‍ അവര്‍ പറഞ്ഞ ഒറ്റ ഡയലോഗ് മലയാളിയുടെ സംഭാഷണ ശൈലിയിലും ടോളുകളിലുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണ്.

ചെറുതെങ്കിലും ഒറ്റ ഡയലോഗ് കൊണ്ട് മലയാളികള്‍ ശ്രദ്ധിക്കുന്ന വേഷം ചെയ്തുവെങ്കിലും ഇപ്പോഴും മികച്ച വേഷം തേടി അലയുകയാണ് എല്‍സി. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ക എന്ന സിനിമയുടെ ലൊക്കേഷനിലും അവര്‍ എത്തിയതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പഴയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അഭിനയിക്കാന്‍ ചാന്‍സ് തരണമെന്നും അഭ്യര്‍ത്ഥിച്ചാണ് അവര്‍ ലൊക്കേഷനില്‍ എത്തിയത്. പോസ്റ്റ് കാണുന്നവര്‍ അവര്‍ക്ക്ഒരു ചാന്‍സ് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക