Image

പ്രിയപ്പെട്ട അഭിനന്ദന് ... (ജോസന്‍ ജോര്‍ജ്ജ്, ഡാളസ്)

Published on 01 March, 2019
പ്രിയപ്പെട്ട അഭിനന്ദന് ... (ജോസന്‍ ജോര്‍ജ്ജ്, ഡാളസ്)
അഭിനന്ദനങ്ങള്‍ ...പ്രിയപ്പെട്ട അഭിനന്ദന്‍
ഒരായിയിരം സ്‌നേഹാഭിവാദനങ്ങള്‍ 
ധീരയോദ്ധാവാം പ്രിയസോദരനു,
ഒരായിരം സ്‌നേഹപുഷ്പാര്ച്ചനകള്‍ .
 
മരണം മണക്കും മതതീവ്ര മടകളില്‍
വൈരിതന്‍ നടുവിലങ്ങേകനായെങ്കിലും,             
മാതൃരാജ്യത്തിന്റെ മാനാഭിമാനത്തെ
സ്വജീവനെക്കാളും വിലമതിച്ചല്ലോ നീ.

നിസ്തുലനായ വൈമാനികാ നിന്നുടെ
മത്തഗജത്തെയും വെല്ലും ഗരിമയില്‍
ശത്രുധാര്‍ഷ്ട്യം വീണൊടുങ്ങിയതോര്‍ക്കിലെന്‍
മിത്രമേ, നിന്നെ നമിക്കുന്നു ഞാനിതാ.
 
മഞ്ഞിന്‍മലയില്‍, മരയ്ക്കുംതണുപ്പിലും
നെഞ്ചില്‍ ജ്വലിക്കുംസ്വരാജ്യസ്‌നേഹാഗ്‌നിയെ
തെല്ലുംകെടാതെനീഊതിപ്പെരുക്കിയീ 
മാലോകര്‍ തന്‍ മനമമ്പേകവര്‍ന്നിതാ.
 
നെഞ്ചിലൊരിന്ത്യന്‍ പതാകധരിച്ചനിന്‍
പുഞ്ചിരിക്കുംമുഖംനെഞ്ചിലണിഞ്ഞിതാ
പിഞ്ചുകുഞ്ഞുങ്ങളുംകാത്തിരിപ്പൂ, ഞാനും
അഞ്ജലികൂപ്പിനമിക്കുന്നോരിന്ത്യനായി.
 
വേഗംമടങ്ങിയെത്തീടുക, ഭാരത
മേകമനസ്സോടെപ്രാര്‍ത്ഥിച്ചിടുന്നെങ്ങും.
വാഗയിലെപടിവാതിലിനിപ്പുറം
സ്വാഗതമോതുവാന്‍ കാത്തിരിപ്പൂ ഞങ്ങള്‍.

Join WhatsApp News
josecheripuram 2019-03-02 21:39:55
A SOLDIER ONCE SAID BEFORE GOING TO WAR"EITHER I WILL PLACE THE THE INDIAN NATIONAL FAG IN THE LAND WE FIGHT FOR OR I WILL COME BACK WRAPPED IN THE INDIAN FLAG".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക