Image

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുകയാണെന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി (ഏബ്രഹാം തോമസ്)

(ഏബ്രഹാം തോമസ്) Published on 07 March, 2019
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുകയാണെന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി (ഏബ്രഹാം തോമസ്)
അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മനുഷ്യത്വപരമായ ദുരന്തസംഭവങ്ങള്‍ ഉണ്ടാവുകയാണെന്നും ഇത് അവസാനിപ്പിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും യു.എസ്. കോണ്‍ഗ്രസിനോട് ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറി കീഴ്‌സ്റ്റ് ജെന്‍ നീല്‍സെന്‍ ്അഭ്യര്‍ത്ഥിച്ചു. നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നവരെ നരിടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ആവശ്യപ്പെടുന്ന മതിലിന്റെ നിര്‍മ്മാണം ആവശ്യമാണെന്നും പറഞ്ഞു. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉണ്ടായതിന് ശേഷം ആദ്യമായാണ് നീല്‍സെന്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാവുന്നത്. നമ്മുടെ കഴിവിന്റെ പരമാവധി ശക്തി പ്രയോഗിച്ചു വരികയാണ്. നിയമപരമായി എത്തുന്നവരെ സ്വാഗതം ചെയ്യാന്‍ നാം തയ്യാറാണ്. മതിലിന് വേണ്ടിയുള്ള പ്രസിഡന്റിന്റെ ആവശ്യം സ്വാഗതാര്‍ഹമാണ്, എഴുതി തയ്യാറാക്കിയ പ്രസ്താവന  ട്രമ്പിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണെന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ ആരോപിച്ചു. കുടുംബാംഗങ്ങളെ തമ്മില്‍ വേര്‍പിരിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് നീല്‍ സെനിന് ഒഴിഞ്ഞു മാറാനാവില്ലെന്ന് കമ്മിറ്റിയുടെ വൈസ് ചെയര്‍മാനും ഇല്ലിനോയിയില്‍ നിന്നുള്ള ഡെമോക്രാറ്റംഗവുമായ  ലോറന്‍ അണ്ടര്‍വുഡ് പറഞ്ഞു.

കുടിയേറ്റ നയത്തില്‍ സീറോ ടോളറന്‍സ് നടപ്പാക്കിയതോടെ തടഞ്ഞ് വയ്ക്കുന്നവരുടെയും വേര്‍പെടുത്തപ്പെടുന്ന കുട്ടികളുടെയും എ്ണ്ണം വളരെയധികം വര്‍ധിച്ചു. പിന്നീട് നയം നടപ്പാക്കുന്നത് നിര്‍ത്തിവച്ചപ്പോഴും അതുവരെ തടഞ്ഞ് വച്ചവരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല.

കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ പുതിയ കണക്കനുസരിച്ച് 76000 നിയമ വിരുദ്ധ കുടിയേറ്റ കുടുംബങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അതിര്‍ത്തി കടന്നെത്തി. മുന്‍വര്‍ഷം ഇതിന്റെ പകുതി കുടുംബങ്ങള്‍ മാത്രമാണ് അതിര്‍ത്തി കടന്നെത്തിയത്. ഹോം ലാന്‍ഡ് സെക്യൂരിക്ക് അനവധി കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ചികിത്സാ സൗകര്യങ്ങള്‍ പുന:ക്രമീകരിക്കേണ്ട വന്നു.

നീല്‍സെന്‍ ട്രമ്പിന്റെ വാക്കുകളാണ് ഉദ്ധരിക്കുന്നതെങ്കിലും സ്വകാര്യ സംഭാണങ്ങളില്‍ ട്രമ്പ് നീല്‍സെനിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടപ്പിക്കുകയാണ് പതിവ്. കുടിയേറ്റം പൂര്‍ണ്ണായി നിര്‍ത്തണം എന്ന ട്രമ്പിന്റെ ആശയം നിയമവിരുദ്ധവും അനുചിതവുമാണെന്ന് നീല്‍ സെനിന്റെ അഭിപ്രായം ട്രമ്പിനെ ക്ഷുഭിതനാക്കിയിരുന്നു. വാഷിംഗ്ടണിലെ ഒരു കാബിനെറ്റ് മീറ്റിംഗില്‍ ട്രമ്പ് അവരോട് അരമണിക്കൂറോളം ദേഷ്യപ്പെട്ട് സംസാരിച്ചതിന് ശേഷം അവര്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം ട്രമ്പ് അവരെ ഒഴിവാക്കുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. 35 ദിവസത്തെ ഭരണസ്തംഭന കാലത്ത് മതിലിന് വേണ്ടി അവര്‍ നിലകൊണ്ടു. കഴിഞ്ഞ കുറെ ആഴ്ചകളായി ട്രമ്പ് അവരെ പ്രകീര്‍ത്തിക്കുന്നത് പതിവാക്കിയിരിക്കുകയാണ്.
ഹൗസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിക്ക് മുമ്പായി ഹാജരായ നീല്‍സന്‍ താന്‍ ട്രമ്പ് നയങ്ങള്‍ അപ്പാടെ അംഗീകരിക്കുന്നു എന്നാണ് വ്യക്തമാക്കിയത്. ഇത് ഡെമോക്രാറ്റിക് അംഗങ്ങളെ ചൊടിപ്പിക്കുകയും ചെയ്തു.

2007ന് ഏറ്റവും തിരക്ക് പിടിച്ച മാസം ആയിരുന്നു ഫെബ്രുവരി എന്ന് യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി പറയുന്നു. തടഞ്ഞു വച്ചത് 76,103 കുടിയേറ്റക്കാരെ. ഇത് ജനുവരിയിലെ 58,207 നെക്കാള്‍ 30% കൂടുതലാണ്.
ട്രമ്പിന്റെ പുതിയ വിലക്കുകള്‍ മറികടക്കുവാന്‍  സാധാരണ പോര്‍ട്‌സ് ഓഫ് എന്‍ട്രി ഒഴിവാക്കി ടെക്‌സിസിലെയും ന്യൂമെക്‌സിക്കോയിലെയും അരിസോണയിലെയും വിദൂര അതിര്‍ത്തികളിലൂടെ വലിയ സംഘങ്ങളായാണ് നിയമവിരുദ്ധ കുടുംബങ്ങള്‍ അമേരിക്കയില്‍ എത്തുന്നത്. ഒക്ടോബറില്‍ സാമ്പത്തിക വര്‍ഷം ആരംഭിച്ചതിന് ശേഷം 100 ഓ അതിലധികമോ പേരടങ്ങുന്ന 70 സംഘങ്ങളിലധികം ബോര്‍ഡര്‍ സെക്യൂരിറ്റിക്ക് മുമ്പില്‍ കീഴടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം 13 സംഘങ്ങള്‍ മാത്രമേ കീഴടങ്ങിയിരുന്നുള്ളൂ. നഗരങ്ങളില്‍ നിന്നകലെയുള്ള കേന്ദരങ്ങള്‍ കുടുംബങ്ങളെ സ്വീകരിക്കുവാന്‍ പര്യാപ്തമല്ല. ഓരോ ആളുകളെ മാത്രമേ ഇവയ്ക്ക് സ്വീകരിക്കുവാന്‍ കഴിയുമായിരുന്നുളളൂ. അവിടെയാണ് ഇപ്പോള്‍ കുടുംബങ്ങളെ താമസിപ്പിക്കേണ്ടി വന്നിരിക്കുന്നത്.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുകയാണെന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി (ഏബ്രഹാം തോമസ്)
Join WhatsApp News
Anthappan 2019-03-07 13:55:04
If she doesn't lie then she won't have a job.  Trump cabinet is a cabinet of liars. What else you can expect from her  when her boss tells almost seven lie a day? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക