Image

ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ എച്ച്-1 ബി വിസ നീട്ടല്‍ അപേക്ഷ വ്യാപകമായി നിരസിക്കുന്നു

Published on 09 March, 2019
ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ എച്ച്-1 ബി വിസ നീട്ടല്‍ അപേക്ഷ വ്യാപകമായി നിരസിക്കുന്നു
ഇന്ത്യന്‍ അമേരിക്കന്‍ കമ്പനികള്‍ നല്‍കുന്ന എച്ച് -1 ബി വിസഎക്സ്റ്റന്‍ഷന്‍ അപേക്ഷകള്‍ വ്യാപകമായി നിരസിക്കപ്പെടുന്നു. അതേ സമയം ആമസോണ്‍, മൈക്രോസോഫ്ട്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന അപേക്ഷകള്‍ മിക്കതും അംഗീകരിക്കപ്പെടുന്നു

അമേരിക്കന്‍ ഐ ടി സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി ട്രമ്പ് ഭരണം നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കിയ സാഹചര്യത്തില്‍ എച്ച് വണ്‍ ബി വിസ എക്സ്റ്റന്‍ഷന്‍ നടപടിക്രമങ്ങളില്‍ ഇന്ത്യന്‍ ഐ ടി സ്ഥാപനങ്ങള്‍ ക
ടുത്ത അവഗണന നേരിടുന്നു.

30 ഐ ടി കമ്പനികളില്‍ വിസ നിരസിക്കപ്പെട്ട സ്ഥാപനങ്ങളില്‍ മൂന്നില്‍ രണ്ടും ഇന്ത്യന്‍ കമ്പനികളുടേതാണ്.

എച്ച് വണ്‍ ബി വിസക്ക് മൂന്നുവര്‍ഷമാണു കാലാവധി. മൂന്നുവര്‍ഷത്തേക്കുകൂടി എക്സ്റ്റന്‍ഷന്‍ ലഭിക്കും. പക്ഷെ ഇന്ത്യന്‍ കമ്പനികള്‍ നല്‍കുന്ന എക്സ്റ്റന്‍ഷന്‍ അപേക്ഷകള്‍ കൂടുതലായി നിരസിക്കുകയാണ്.

ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, കോഗ്നൈസന്റ്, ഇന്‍ഫോസിസ്, എന്‍ എസ് ഇ തുടങ്ങിയ കമ്പനികളുടെ അപേക്ഷകള്‍ വലിയ തോതില്‍ നിരസിക്കപ്പെട്ടു. ഇന്ത്യയിലെ വമ്പന്‍ ഐ ടി കമ്പനികളായ ഇന്‍ഫോസിസിനെയും ടി സി എസിനെയും നയംമാറ്റം ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

ബംഗളുരു ആസ്ഥാനമായ ഇന്‍ഫോസിസിന്റെ 2042 അപേക്ഷകള്‍ തള്ളപ്പെട്ടപ്പോള്‍ ടി സി എസിന്റെ 1744 അപേക്ഷകള്‍ നിരസിക്കപ്പെട്ടതായി എച്ച് വണ്‍ ബി ഡേറ്റ സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്തിയ ഇമിഗ്രേഷന്‍ സ്റ്റഡിസെന്ററിലെ വിദഗ്ധസമിതി അറിയിച്ചു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതെങ്കിലും തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ള കോഗ്നൈസന്റിന്റെ 3548 അപേക്ഷകളാണ് കഴിഞ്ഞവര്‍ഷം നിരസിക്കപ്പെട്ടത്. കമ്പനികളില്‍ ഏറ്റവും തിരിച്ചടി നേരിട്ടത് കോഗ്നൈസന്റിനാണ്.

ആറ് ഇന്ത്യന്‍കമ്പനികളില്‍ റ്റി സി എസ്, ഇന്‍ഫോസിസ്, വിപ്രോ എന്‍ എസ് ഇ കമ്പനികളുടേതായി 4.15ശതമാനം അപേക്ഷകള്‍ നിരസിക്കപ്പെട്ടപ്പോള്‍ കോഗ്നൈസന്റ്, ടെക് മഹീന്ദ്ര, എച്ച് സി എല്‍ ടെക്നോളജീസ് എന്നിവയുടെ മൂന്നില്‍ രണ്ട് അപേക്ഷകളും നിരസിക്കപ്പെട്ടതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ രേഖകള്‍ പറയുന്നു.

ആറ് സ്ഥാപനങ്ങള്‍ക്കും കൂടി ലഭിച്ച എച്ച് 1 ബി വര്‍ക് പെര്‍മിറ്റുകള്‍ 16 ശതമാനം മാത്രമാണ്, അതായത് 2145എണ്ണം, എന്നാല്‍ ആമസോണിന് 2018ല്‍ ലഭിച്ചത് 2,399 വിസകളാണ്.

മൈക്രോസോഫ്റ്റ്, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ യു എസ് കമ്പനികളുടെഎച്ച് 1 ബി ജോലിക്കാരില്‍ വര്‍ധന രേഖപ്പെടുത്തി.

2017ല്‍ എച്ച് വണ്‍ ബി വിസ നേടിയ തൊഴില്‍ ദാതാക്കളില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയവ മുന്നിട്ട് നില്‍ക്കുന്നതായി 2018 ഏപ്രിലില്‍ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി നടത്തിയ പഠനങ്ങള്‍ പറയുന്നു. 2015ല്‍ 14,792 ആയിരുന്ന സ്ഥാനത്തുനിന്ന്ഇന്ത്യന്‍ ഐടി കമ്പനികളുടെ വിസകള്‍ 2017ല്‍ 8468 ആയി കുറഞ്ഞു. ഇന്ത്യന്‍ കമ്പനികളുടെ വിസ അപേക്ഷകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെടുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞവര്‍ഷം പരാതി രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഏതെങ്കിലും പ്രത്യേക കമ്പനികളെയോ രാജ്യങ്ങളെയോ ഉന്നം വച്ചല ഇപ്പോഴത്തെ നടപടികളെന്ന് ഗ്ലോബല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ഫേം ലോ ക്വസ്റ്റിന്റെ മാനേജിംഗ് പാര്‍ട്നര്‍ പൂര്‍വി ചോതാനി പറയുന്നു. കൂടുതല്‍ വിസ കിട്ടിയത് ഇന്ത്യാക്കാര്‍ക്കാണു്. അതിനാല്‍ നിരസിക്കപ്പെടുമ്പോഴും എണ്ണത്തില്‍ കൂടുതല്‍ ഇന്ത്യാക്കാരായിരിക്കുമെന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
ചെയ്യടാ ചെയ്യടാ ട്രുംപിന് വോട്ട് 2019-03-10 18:11:27
ചെയ്യടാ ചെയ്യടാ ട്രുപിനു വോട്ട്.
സാരമില്ല 2019-03-10 19:55:04
ഭയം വേണ്ട. കുന്തറ ശരിയാക്കിക്കൊടുക്കും. 😀
Regretting now 2019-03-10 20:38:22
പാലം കടക്കുവോളം നാരായണ നാരായണ . പാലം കടന്നു കഴിയുമ്പോൾ കൂരായണ കൂരായണ . മത്തായിക്കും ബോബിക്കും ജോണിനും  ഇനി ചിന്തിക്കാൻ ഒന്നുമില്ല. ആരുടെ വിസ നിരസിച്ചാൽ എന്നാ. ഇവരുടെ പേരുകൊണ്ട് ക്രിസ്ത്യാനികൾ ആണെന്ന് മനസിലാക്കുന്നത്. പണ്ട് പറയാനും പുലയനും നമ്പൂരിക്കുണ്ടായവന്മാരും അമേരിക്കയിൽ വന്ന് ആദ്യം ക്രിസ്ത്യാനിയാകും . പിന്നെ കുറച്ചു പണം ഉണ്ടാക്കും അത് കഴിഞ്ഞാൽ ഒരുത്തനേം ഇങ്ങോട്ട് കേറ്റരുത്. പാവം ക്രിസ്തു രണ്ടാമത് വരാനിരിക്കുയാണ് . ട്രംപും അയാളുടെ വിദ്യാഭ്യാസം ഇല്ലാത്തവൻമാരും അങ്ങേരെ വീണ്ടും ക്രൂശിക്കും എന്നുള്ളതിന് സംശയം വേണ്ട 

അതെ വോട്ട് ചെയ്യടാ വോട്ട് ട്രംപിന് വീണ്ടും വോട്ട് ചെയ്യ് 
ഹാലോ മൈ ഡിയർ വിയേർഡ് മല്ലൂസ് 2019-03-10 23:56:39
ഹാലോ മൈ ഡിയർ വിയേർഡ് മല്ലൂസ് 
കേരളത്തിൽ ഒണക്ക കപ്പ അടിച്ചു കിടന്നവന്മാർ അമേരിക്ക വന്നു പത്തു പുത്തൻ കണ്ടപ്പോൾ റിപ്പബ്ലിക്കനായി .  തിന്ന ചോറിന് നന്ദി ഇല്ലാത്തവർ . ഇപ്പോൾ അവന്മാർക്ക് നാട്ടിലെ പോലെ വീടിന് ചുറ്റും മതില് കെട്ടി മനുഷൃമായുള്ള ബന്ധവും വിഛേദിച്ചു സായിപ്പായി  റിപ്പബ്ലിക്കാനായി .  കെ കെ കെ യുടെ രണ്ടു പൊട്ടീര് കിട്ടി കഴിയുമ്പോൾ മോങ്ങിക്കൊണ്ടു മുടിയനായ പുത്രനെപ്പോലെ തിരിച്ചു പോകും . അതുവരെ ഇവന്മാർ ട്രംപ് സപ്പോർട്ടർ ആയിരിക്കും .  . 
NEWS Alert 2019-03-11 15:01:59
One of Trump's goals has been to cut America's trade deficit. India exported goods worth more than $50 billion to the United States last year and imported US products worth about $30 billion, according to the US Census Bureau.
Modi, on the other hand, wants to attract more foreign manufacturers into India. Anything that makes it harder to access the US market could scare them away just as Modi begins campaigning for a second term.
TIM APPLE 2019-03-11 17:39:31
TIM Apple- has anyone seen one?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക