Image

ഒമര്‍ ലുലു വെറും ലോലനാണ്

ജയമോഹന്‍ എം Published on 09 March, 2019
ഒമര്‍ ലുലു വെറും ലോലനാണ്
ഇത്രയും ലോലനാണോ ഒമര്‍ ലുലു എന്നാണ് മലയാള സിനിമാ പ്രേക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അഡാര്‍ ലവ് എന്ന ചിത്രത്തിന്‍റെ സംവിധായകനായി പ്രീയാ വാര്യരുടെ കണ്ണിറുക്കല്‍ കൊണ്ട് പ്രീയക്കൊപ്പം പ്രേക്ഷകരുടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഒമര്‍ ലുലു. പ്രീയയുടെ കണ്ണിറുക്കല്‍ പൊട്ടക്കണ്ണന്‍റെ മാവേല്‍ ഏറ് പോലെയങ്ങ് സംഭവിച്ചതാണ് എന്ന് ഒമര്‍ ലുലു ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. പക്ഷെ കണ്ണിറുക്കലും താരപദവിയും നേടിയ ശേഷം പ്രീയ ഒമറിനെ പണ്ടേപ്പോലെ പരിഗണിക്കുന്നില്ല. താന്‍ താരമായിട്ടും ഒമറിക്ക വീണ്ടും നൂറിനെ തന്നെ നായികയാക്കി വെച്ചതാണ് പ്രീയയെ ചൊടിപ്പിച്ചത്.
അതോടെ ഒമറിക്കയോട് പ്രീയ ഇപ്പോള്‍ മിണ്ടാറില്ല. ഇതോടെ ഒമറിക്ക തന്‍റെ ചങ്ക് തകര്‍ന്ന് പോയെന്നും രാത്രിയില്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞെന്നും ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രീയക്കൊപ്പം ഇപ്പോള്‍ നായകനായ റോഷനും ഒമറിനെ കണ്ടഭാവം വെക്കാറില്ല. ആകെപ്പാടെ നൂറിന്‍ മാത്രമാണ് ഒമറിനെ ഇപ്പോഴും പരിഗണിക്കുന്നത്. 
പ്രീയയെ ഒരു താരമാക്കിയത് ഞാനല്ലേ, എന്നോടിങ്ങനെ ചെയ്യാമോ എന്നാണ് ഒമര്‍ പ്രീയയോട് ചാനല്‍ അഭിമുഖത്തിലൂടെ ചോദിക്കുന്നത്. പ്രീയക്കെന്തായാലും അങ്ങ് ബോളിവുഡില്‍ നിന്നു വരെ ഓഫര്‍ വന്ന് നില്‍ക്കുമ്പോള്‍ എന്തോന്ന് ഒമറിക്ക. പ്രീയ കുട്ടൂസ് ഇപ്പോള്‍ ഒമറിക്ക വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ല. ഈ സംവിധാനമൊന്നും ഒമര്‍ ലുലുവിന് അറിയില്ല എന്നും പ്രീയയും റോഷനും രഹസ്യമായി പറഞ്ഞു നടക്കുന്നു എന്നതാണ് ഇപ്പോഴുള്ള വാര്‍ത്ത. 
എന്നാലും ഒരു നായിക മിണ്ടാതെ പോയതിന് ഇങ്ങനെ പൊട്ടിക്കരയാമോ, ഒമറിക്ക ഇത്രയും ലോലനാണോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക