Image

പിയാനോ ഫ്രീഡം അവാര്‍ഡ് ആന്റോ ആന്റണിക്കും ഉഷാ കൃഷ്ണകുമാറിനും

ജോര്‍ജ് നടവയല്‍ Published on 18 April, 2012
പിയാനോ ഫ്രീഡം അവാര്‍ഡ് ആന്റോ ആന്റണിക്കും ഉഷാ കൃഷ്ണകുമാറിനും
ഫിലാഡല്‍ഫിയ: പിയാനോ ഫ്രീഡം അവാര്‍ഡ് ആന്റോ ആന്റണി എം.പി.ക്കും ഉഷാകൃഷ്ണകുമാറിനും. മലയാളി നഴ്‌സുമാരെ അടിമപ്പണി ചെയ്യിക്കുന്ന നിയമവ്യവസ്ഥകള്‍ക്കെതിരെയും മെഡിക്കല്‍ കോക്കസ്സിനെതിരെയും ഇവര്‍ നല്‍കിയ സമര നേതൃത്വത്തെ മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. പ്രസിഡന്റ് ബ്രിജിറ്റ് വില്‍സന്റ്, സെക്രട്ടറി റോസമ്മ പടയാറ്റില്‍, ട്രഷറാര്‍ ലൈലാ മാത്യൂ മുന്‍ പ്രസിഡന്റുമാരായ ബ്രിജിറ്റ് ജോര്‍ജ്, സൂസന്‍ ബാബു എന്നിവര്‍ പിയാനോ യോഗ തീരുമാനങ്ങള്‍ അിയിച്ചു.

മെയ് അഞ്ചിന് ഫിലഡല്‍ഫിയ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ പെന്‍സില്‍വേനിയ ഗവര്‍ണ്ണര്‍ കോര്‍ബെറ്റ് അവാര്‍ഡ് സമ്മാനിക്കും. പിയാനോ നഴ്‌സസ് ഡേ ആഘോഷവും അന്നുതന്നെ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രിജറ്റ് വില്‍സന്റ്-215-880-3341
പിയാനോ ഫ്രീഡം അവാര്‍ഡ് ആന്റോ ആന്റണിക്കും ഉഷാ കൃഷ്ണകുമാറിനുംപിയാനോ ഫ്രീഡം അവാര്‍ഡ് ആന്റോ ആന്റണിക്കും ഉഷാ കൃഷ്ണകുമാറിനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക