Image

പത്മഭൂഷണ്‍ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി

Published on 11 March, 2019
 പത്മഭൂഷണ്‍ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി
ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ആണ്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്‌. നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവരും പുരസ്‌കാരം സ്വീകരിച്ചു.

കലാസപര്യയ്‌ക്കുള്ള പത്‌മശ്രീ പുരസ്‌കാരം  കര്‍ണ്ണാടക സംഗീത വിദ്വാനായ കെ .ജി ജയന്‍ ഏറ്റുവാങ്ങി.   


പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക്‌ ഡല്‍ഹി മലയാളി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്‌ച വൈകിട്ട്‌ ആറിന്‌ കേരള ഹൗസില്‍ സ്വീകരണം നല്‍കുന്നുണ്ട്‌.

മോഹന്‍ലാലിനു പുറമെ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്‌തു വിദഗ്‌ധന്‍ കെ കെ മുഹമ്മദ്‌ എന്നിവരും സ്വീകരണം ഏറ്റുവാങ്ങും.


പത്മാജേതാക്കളായ 112 പേരില്‍ 45 പേര്‍ ഇന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി. മറ്റുള്ളവര്‍ക്കുള്ള പുരസ്‌കാരവിതരണം പതിനാറിന്‌ നടക്കും.
 പത്മഭൂഷണ്‍ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക