Image

റിസര്‍വ്‌ ഓഫ്‌ ഇന്ത്യയുടെ കൈവശം 607 ടണ്‍ സ്വര്‍ണം

Published on 12 March, 2019
റിസര്‍വ്‌ ഓഫ്‌ ഇന്ത്യയുടെ കൈവശം 607 ടണ്‍ സ്വര്‍ണം

ലോകത്ത്‌ ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള കേന്ദ്ര ബാങ്കുകളുടെ കൂട്ടത്തില്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പത്താം സ്ഥാനത്തേക്ക്‌ കയറി. 2019 ജനുവരിയില്‍ ആറര ടണ്‍ സ്വര്‍ണം കൂടി വാങ്ങിയതോടെ ആര്‍ ബി ഐയുടെ കൈവശമുള്ള മൊത്തം സ്വര്‍ണ ശേഖരം 607 ടണ്‍ ആയി.

നെതര്‍ലാന്‍ഡ്‌സിനെ മറികടന്നാണ്‌ ഇന്ത്യ പത്താം സ്ഥാനം പിടിച്ചത്‌. വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്തെ കേന്ദ്ര ബാങ്കുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ 6.2 ശതമാനം റിസര്‍വ്‌ ബാങ്കിന്റെ കൈവശമാണ്‌.

2018ല്‍ 600 ടണ്‍ സ്വര്‍ണമാണ്‌ ലോകത്തെ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങി ശേഖരിച്ചത്‌. കഴിഞ്ഞ അമ്പത്‌ വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തോതിലുള്ള വാങ്ങലായിരുന്നു ഇത്‌.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ളത്‌ അമേരിക്കയിലാണ്‌ . 8133 ടണ്‍ സ്വര്‍ണം അവരുടെ കൈവശമുണ്ട്‌. അമേരിക്കയുടെ മൊത്തം സുരക്ഷിത നിക്ഷേപത്തിന്റെ 75 ശതമാനവും സ്വര്‍ണത്തിലാണ്‌ നിക്ഷേപിച്ചിരിക്കുന്നത്‌. 70.6 ശതമാനം റിസര്‍വ്‌ സ്വര്‍ണമായി സൂക്ഷിച്ചിരിക്കുന്ന ജര്‍മ്മനിയാണ്‌ രണ്ടാം സ്ഥാനത്ത്‌ , ഇവര്‍ 3370 ടണ്‍ സ്വര്‍ണമാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക