ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ കുമ്മനം
Published on 12 March, 2019
തിരുവനന്തപുരം:
തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ
നിലപാടിനെതിരെ കുമ്മനം രാജശേഖരന്. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍
ആര്‍ക്കും അവകാശമില്ല. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും
കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമല വിഷയം പ്രചാരണത്തിന്
ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശബരിമല വിഷയം പാര്‍ട്ടിക്ക്
ഏറെ ഗുണം ചെയ്തുവെന്ന് കരുതുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ്. ഈ
സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ബിജെപി
തീരുമാനിച്ചിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല