Image

രാഷ്ട്രീയനേതാക്കളുടെ അനധികൃത വരുമാനത്തിനെതിരെ സുപ്രീം കോടതി

Published on 12 March, 2019
രാഷ്ട്രീയനേതാക്കളുടെ അനധികൃത വരുമാനത്തിനെതിരെ സുപ്രീം കോടതി
ദില്ലി: രാഷ്ട്രീയ നേതാക്കളുടെ അനധികൃത വരുമാനത്തിനെതിരെ നടപടിയെടുക്കാത്തതെന്തെന്ന ചോദ്യവുമായി സുപ്രീം കോടതി. സ്ഥാനാര്‍ത്ഥികളുടെ അനധികൃത വരുമാനത്തിനെതിരെ ആവശ്യമായ സംവിധാനം കൈക്കൊള്ളാന്‍ ഗവണ്‍മെന്റ്‌ തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നേതാക്കളുടെ വരുമാന വര്‍ധനവിന്റെ വഴി അന്വേഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാണമെന്ന്‌ സുപ്രീം കോടതി പറയുന്നു.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി രാജ്യത്തെ രാഷ്ട്രീയനേതാക്കളില്‍ വരുമാനം കുമിഞ്ഞ്‌ കൂടുകയാണെന്നും ഇതിന്റെ വരവ്‌ എവിടെ നിന്നാണെന്നും ഉറവിടമെന്താണെന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നാമനിര്‍ദ്ദേശക പത്രികയില്‍ യാതൊരു അയോഗ്യതയും ഇല്ലെന്നുള്ള കോളം എന്തുകൊണ്ടാണില്ലാത്തതെന്നും ചോദിക്കുന്നു. ജനപ്രാതിനിധ്യനിയമപ്രകാരം ഇത്തരത്തില്‍ ഒരു ചോദ്യം ആവശ്യമല്ലെ എന്ന്‌ സുപ്രീം കോടതി ചോദിച്ചു.

അഴിമതിക്ക്‌ പുറമേ അനധികൃത സ്വത്ത്‌ സമ്‌ബാദിക്കുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ ഏറെ മുന്നിലാണ്‌. കുമിഞ്ഞ്‌ കൂടുന്ന ഈ സമ്‌ബത്തിനെയും സാമ്‌ബത്തിക സ്രോതസിനെയും കുറിച്ച്‌ വിവരങ്ങള്‍ അറിയുന്നതിന്‌ ഫലപ്രദമായ സംവിധാനം വേണമെന്നാണ്‌ കോടതി ആവശ്യപ്പെടുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക