Image

വിവാഹത്തിനൊരുങ്ങി മിസ് യൂണിവേഴ്സ് സുസ്മിത സെന്‍, വരന് സുസ്മിതയേക്കാള്‍ പതിനഞ്ച് വയസ് പ്രായം കുറവ്

കല Published on 13 March, 2019
വിവാഹത്തിനൊരുങ്ങി മിസ് യൂണിവേഴ്സ് സുസ്മിത സെന്‍,  വരന് സുസ്മിതയേക്കാള്‍ പതിനഞ്ച് വയസ് പ്രായം കുറവ്

മിസ് യൂണിവേഴ്സായി തിളങ്ങി ബോളിവുഡില്‍ സൂപ്പര്‍ നായികയായി കാലങ്ങള്‍ പിന്നിടുമ്പോഴും സുസ്മിതയുടെ സൗന്ദര്യം അല്പവും കുറഞ്ഞിട്ടില്ല. വിവാഹവും കഴിഞ്ഞിട്ടില്ല. ഇപ്പോഴും സ്വപ്നസുന്ദരിയായി ജീവിതം മുമ്പോട്ടു കൊണ്ടുപോകുകയാണ് സുസ്മിത സെന്‍. 
എന്നാലിപ്പോള്‍ 42 വയസ് പിന്നിടുമ്പോള്‍ വിവാഹത്തേക്കുറിച്ച് ചിന്തിക്കുകയാണ് സുസ്മിത. 27കാരനും മോഡലുമായ റോഹ്മാന്‍ ഷാളാണ് സുസ്മിതയുടെ പുതിയ കാമുകന്‍. റോഹ്മാനുമായി വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലാണ് സുസ്മിത. സുസ്മിതയേക്കാള്‍ പതിനഞ്ച് വയസ് കുറവാണ് റോഹ്മാന്. അടുത്തിടെ ഒരു ഫാഷന്‍ ഷോയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് പ്രണയത്തിലുമായി. ഈ വര്‍ഷം ഇരുവരും വിവാഹം കഴിച്ചേക്കുമെന്നാണ് അറിയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക