Image

വനിതാ മതിലും നവോത്ഥാനവും പ്രസംഗിക്കും പക്ഷേ, സ്ഥാനാര്‍ഥി പട്ടികയില്‍ സ്‌ത്രീകളുടെ എണ്ണം രണ്ട്; മാതൃകയാക്കാം മമതയെ

Published on 13 March, 2019
വനിതാ മതിലും നവോത്ഥാനവും പ്രസംഗിക്കും പക്ഷേ, സ്ഥാനാര്‍ഥി പട്ടികയില്‍ സ്‌ത്രീകളുടെ എണ്ണം രണ്ട്; മാതൃകയാക്കാം മമതയെ
ഇടതുപക്ഷ ജനാതിപത്യ മുന്നണിയും, ഐക്യജനാതിപത്യ മുന്നണിയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി കൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫിന്റെ പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫിന്റെ ഉടന്‍ പ്രഖ്യാപിക്കും. എല്‍ഡിഎഫിന്റെ പട്ടികയില്‍ രണ്ടു സ്ത്രീകള്‍ മാത്രമേയുളളൂ. വനിതാ മതിലും സ്ത്രീ മുന്നേറ്റവും നടപ്പിലാക്കാന്‍ മുന്നില്‍ നിന്ന പാര്‍ട്ടിയുടെ പട്ടികയില്‍ ഉളളതു വെറും രണ്ടു സ്ത്രീകള്‍ മാത്രമാണ്. ഈയവസരത്തിലാണ് മമതാ ബാനര്‍ജി കൈക്കൊണ്ട തീരുമാനം സ്വീകാര്യത നേടുന്നത്.

ലോക്സഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ആകെയുള്ള 42 സീറ്റില്‍ 41% വനിതകള്‍ക്ക് നല്‍കിയാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിക്കുക കൂടിയാണ് മമതാ ബാനര്‍ജി ചെയ്തത്. ഞങ്ങള്‍ക്ക് 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളുണ്ട്. പലരും വനിതാ സംവരണത്തിന് വേണ്ടി സംസാരിക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് അത് പ്രഖ്യാപിക്കേണ്ട കാര്യമില്ല. അഭിമാന മൂഹൂര്‍ത്തമാണിതെന്നാണ് അവര്‍ പറഞ്ഞത്.

കേരളത്തില്‍ വനിതാ മുന്നേറ്റത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചവരായിരുന്നു എല്‍ഡിഎഫ്. അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേര്‍ മാത്രമാണ് ഉളളത്. കോണ്‍ഗ്രസിലെ വനിതാ പ്രാതിനിധ്യം എന്താകും എന്നതാണ് ഇനി അടുത്ത ചോദ്യം. എന്തായാലും മമതയെ അഭിനന്ദിക്കാതെ നിര്‍വ്വാഹമില്ല. ചിലരുടെ പ്രവര്‍ത്തികള്‍ വാക്കുകളില്‍ ഒതുങ്ങുമ്ബോള്‍ ചിലര്‍ അത് പ്രാവര്‍ത്തികമാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക