Image

ചര്‍ച്ച് ബില്ലിനെതിരേ ചിക്കാഗോയില്‍ വന്‍ പ്രതിക്ഷേധം

ജോയിച്ചന്‍ പുതുക്കുളം Published on 13 March, 2019
ചര്‍ച്ച് ബില്ലിനെതിരേ ചിക്കാഗോയില്‍ വന്‍ പ്രതിക്ഷേധം
ചിക്കാഗോ: കേരളത്തിലെ ക്രൈസ്തവ സഭാ സ്വത്തുക്കളുടേയും, സ്ഥാപനങ്ങളുടേയും ഭരണം സഭാധികാരികളുടെ കൈയ്യില്‍ നിന്നെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്നത ഗൂഢലക്ഷ്യത്തോടെ കേരള നിയമ പരിഷ്കരണ കമ്മീഷന്‍ പുറപ്പെടുവിച്ച കരട് ബില്ലിനെതിരേ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ അതിയായ ആശങ്കയും ശക്തമായ പ്രതിക്ഷേധവും രേഖപ്പെടുത്തി.

ഭരണഘടന ഉറപ്പു നല്‍കുന്ന മൗലീക അവകാശങ്ങളെ നിഷേധിക്കുന്നതും മതനിരപേക്ഷതയ്ക്കു നിരക്കാത്തതുമായ നിയമ നിര്‍മ്മാണത്തില്‍ നിന്നും കേരള നിയമ പരിഷ്കാര കമ്മീഷന്‍ പിന്മാറണമെന്നും എസ്.എം.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

ആന്റോ കവലയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിബു അഗസ്റ്റിന്‍, സണ്ണി വള്ളിക്കളം, കുര്യാക്കോസ് ചാക്കോ, മേഴ്‌സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, സജി വര്‍ഗീസ്, ടോം വെട്ടികാട്ട്, ജോസഫ് നാഴിയംപാറ, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.


Join WhatsApp News
മാത്യു മണ്ണില്‍ 2019-03-13 21:36:14
ഇതൊക്കെ എല്ലിന്റെ ഇടയില്‍ വെറുതെ കുത്തുന്നത് ആണേ ....കാശിന്റെ ഹുങ്ക് !!!
ഇങ്ങക്ക് ഭ്രാന്താണ് 2019-03-13 23:35:42
ചർച്ച് ബില്ല്,  അയ്യപ്പൻ 
മനുശ്യനു മുഴുവൻ ഭ്രാന്താണ് 
മുയുത്ത ഭ്രാന്താണ് .
ഇവന്റയൊക്കെ 
തലയുടെയുള്ളിൽ 
കളിമണ്ണിൻ കൂടാണ് .
ദൈവമായി പട്ടീം പശുവും 
പാമ്പും മൊക്കെ 
പാവം  മൻഷ്യൻ മാത്രം
പട്ടിണിയായി മുഴു പട്ടിണിയായി  
GEORGE 2019-03-14 13:20:39
Church bill നടപ്പാക്കരുത് എന്നാവശ്യപ്പെട്ടു കേരളത്തിലെ ക്രൈസ്തവ സഭാ തലവൻമാർ  പരക്കം പായുന്നതിനിടെ ഈ നിയമത്തെ ഒരു സാധാരണ വിശ്വാസിയുടെ കണ്ണിലൂടെ നമുക്കൊന്ന് നോക്കിക്കാണാം .
ഈ നിയമം അനുശാസിക്കുന്നതെന്തൊക്കെയാണ് ?
സഭാ സ്ഥാപനങ്ങളിലെ വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുക .
അവയിൽ എന്തെങ്കിലും തിരിമറി നടന്നു എന്ന് തോന്നിയാൽ സഭാംഗങ്ങളായവർക്കു പരാതിപ്പെടാൻ ഒരു ട്രിബ്യുണൽ സ്ഥാപിക്കുക .
ഇത് രണ്ടുമാണ് പ്രധാനമായും ഈ ബില്ല് കൊണ്ടുദ്ദേശിക്കുന്നത് .
ഇതിൽ എന്താണ്‌ ക്രിസ്തവർക്കെതിരായിട്ടുള്ളത് എന്ന് ഇതിനെ എതിർക്കുന്ന ബഹുമാനപ്പെട്ട പിതാക്കന്മാരും വൈദികരും ഒന്ന് പറഞ്ഞു മനസിലാക്കിയാൽ കൊള്ളാം .

ഞങ്ങൾ നേർച്ചയായി നൽകുന്ന പണം അതിന്റെ കൃത്യമായ കണക്ക് പോലും അറിയാനുള്ള അവകാശം ഞങ്ങൾക്കില്ലേ ?
ആ പണം ഉപയോഗിച്ച് നിങ്ങൾ കച്ചവടം നടത്തുകയോ , ഷോപ്പിംഗ് കോംപ്ലക്സ് പണിയുകയോ എന്തു വേണേലും ചെയ്‌തോ അതിന്റെ കൃത്യമായ ഒരു കണക്ക് ഞങ്ങളെ അറിയിച്ചു കൂടെ .
അങ്ങനെ പറ്റില്ലാന്ന് നിങ്ങളുടെ  കാനൻ നിയമത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് ??

ദരിദ്രരുടെ ചില്ലിക്കാശുകൾ ചേർത്ത് നിങ്ങൾ അത്യാഢംബര സുഖ ജീവിതം നടത്തുന്നതിനും ഞങ്ങൾക്ക് പരാതിയില്ല .

പക്ഷെ ...
ഭൂമി കച്ചവടത്തിലെ നഷ്ടം നികത്താനും, അച്ചന്മാരുടെയും പിതാക്കന്മാരുടെയും പെണ്ണ് കേസുകൾക്ക് വാദിക്കാൻ ദിവസം ലക്ഷങ്ങൾ വാങ്ങുന്ന വാക്കിലന്മാരെ വിലക്കു വാങ്ങാനും, മൈക്രോ ഫിനാൻസ് തട്ടിപ്പു നടത്താനും ഉപയോഗിച്ചാൽ, അതൊന്നു ചോദ്യം ചെയ്യാൻ ഞങ്ങൾ പിന്നെ എവിടെ പോണം ?

അരമന നിരങ്ങികളും , നിങ്ങളുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ കൊണ്ട് മാത്രം ജീവിക്കുന്നചില ഇത്തിൾകണ്ണികളും അല്ലാതെ ആരും ഈ ബില്ലിനെ എതിർക്കുന്നില്ല എന്നതാണ് സത്യം .

മാത്രമല്ല ഈ ബില്ല് നിയമമാക്കിയതിന്റെ പേരിൽ ഈ പിതാക്കന്മാരുടെ വണ്ടിയോടിക്കുന്ന ഡ്രൈവർ മാരുടെ വോട്ടു പോലും ആർക്കും നഷ്ടപ്പെടാനും പോകുന്നില്ല  .

നഷ്ടപ്പെടുന്നത് ഇന്നലെ വരെ ഈ കോടാനുകോടി സമ്പത്തു മുഴുവൻ ഏകാധിപത്യപരമായ അപ്രമാദിത്യത്തോടെ കൈവശം വച്ചും ക്രയവിക്രയം ചെയ്‌തും വാണരുളുന്ന ചക്രവർത്തികൾക്കും  രാജാക്കന്മാർക്കും നാടുവാഴികൾക്കും മാത്രം . 

നിങ്ങളുടെ നഷ്ടങ്ങൾക്കായി തെരുവിലിറങ്ങാനും , പോലീസിന്റെ ലാത്തിയടിയും ജല പീരങ്കിയും ഏൽക്കാനും ഇത്തവണ അല്മയരെ കിട്ടില്ല .
ബഹുമാനപ്പെട്ട പിതാക്കന്മാരും സന്യസ്തരും ഇക്കുറി തെരുവിലിറങ്ങി സമരം നടത്തട്ടെ .
കാനൻ നിയമത്തിന്റെയും ദൈവിക ശാപത്തിന്റെയും സഭാ സംരക്ഷണത്തിന്റെയും പേര് പറഞ്ഞു ഇനി ങ്ങങ്ങളെ പറ്റിക്കാൻ നോക്കണ്ട .

ഇത് ഞങ്ങളുടെ അവകാശമാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു .

രാണ്ടായിരത്തില്പരം വര്ഷങ്ങള്ക്കുമുൻപ് അന്നത്തെ യഹൂദ പൗരോഹിത്യ പ്രാമാണ്യത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കാൻ വന്ന യേശുവിനെ വേണ്ട ബറാബാസിനെ മതി എന്ന് , അന്ന് ഞങ്ങളെ കൊണ്ട് അലമുറയിടീച്ച കയ്യപ്പാസും ഫരിസേയരും ഇന്ന് വീണ്ടും വെള്ളപൂശിയ കുഴിമാടങ്ങളായി അവതരിച്ചിരിക്കുന്നതും ഞങ്ങൾ തിരിച്ചറിയുന്നു .

ഇങ്ങനെയൊരു നിയമത്തിന്റെ അഭാവമാണ് ഫ്രാങ്കോ മാരെയും റോബിൻ മാരെയും സൃഷ്ടിച്ചത് എന്നും ഞങ്ങൾ തിരിച്ചറിയുന്നു .

ഞങ്ങൾക്കജ്ഞാതമായ കാനോൻ നിയമമാകുന്ന ഭാരമുള്ള കല്ല് ഞങ്ങളുടെമേൽ കെട്ടിവക്കുന്ന ഫരിസേയരെ , മരിച്ചവരുടെ ഒപ്പീസിനു പോലും പണം വാങ്ങുന്ന ചുങ്കക്കാരെ ഇനിയെങ്കിലും നിങ്ങൾ ഓർക്കുക .
കഴിഞ്ഞ കുറെ നാളുകൾ കൊണ്ട് കേരളത്തിലെ നിശബ്ദ വിശ്വാസികൾ നിങ്ങളെന്താണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു .

ഇനിയെങ്കിലും സഭാ സ്വത്തുക്കളുടെ ഭരണത്തിനായുള്ള പിടിവാശി ഉപേക്ഷിച്ചു ക്രിസ്തു നിങ്ങളെ ഏല്പിച്ചിരിക്കുന്നു അജപാലന ദൗത്യത്തിലേക്കു മടങ്ങുക ...

ഇനിയും അതിനു വൈകിയാൽ അമേരിക്കയിലും യൂറോപ്പിലുമൊക്കെ സംഭവിച്ച അവസ്ഥയിലേക്ക് കേരള സഭയും താമസിയാതെ എത്തിച്ചേരും ...    .കടപ്പാട്
visvaasi 2019-03-14 15:06:32
Why we oppose church bill? we dont need external interference in church matters. if a board controlled church money, no college or hospital would have been constructed by the church. The wealth was created by the church fathers. why outside interference?
if we want more democracy, it should come from within. not from anti-Christians and enemies of Christianity
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക