Image

എസ്ഡിപിഐയുടെ വോട്ട് തേടി മുസ്ലിം ലീഗിന്‍റെ രഹസ്യ ചര്‍ച്ച

കല Published on 14 March, 2019
എസ്ഡിപിഐയുടെ വോട്ട് തേടി മുസ്ലിം ലീഗിന്‍റെ രഹസ്യ ചര്‍ച്ച
എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ഗീയ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്നും മുസ്ലിം ലീഗ് എപ്പോഴും പ്രസംഗിക്കുന്നതാണ്. എന്നാല്‍ ഇലക്ഷന്‍ അടുക്കുമ്പോള്‍ മുസ്ലിം ലീഗിന് എസ്ഡിപിഐ ഇല്ലാതെ പറ്റില്ല എന്നതാണ് മലപ്പുറത്തെ സ്ഥിതി. ഇപ്പോഴിതാ എസ്ഡിപിഐയുമായി മുസ്ലിംലീഗ് രഹസ്യ ചര്‍ച്ച നടത്താന്‍ പോയതിന്‍റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരിക്കുന്നു. കൊണ്ടോട്ടി കെഡിടിസി ഹോട്ടലിലാണ് എസ്ഡിപിഐ നേതാവ് നസറുദ്ദീന്‍ എളമരവുമായി ലീഗിന്‍റെ നേതാക്കളായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ചര്‍ച്ചക്കെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് ലീഗ് നേതാക്കള്‍ എത്തിയത് എന്നാണ് സൂചന. മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. എന്നാല്‍ പൊന്നാനിയില്‍ എസ്ഡിപിഐ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ എസ്ഡിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക