Image

ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച

Published on 14 March, 2019
ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച
 

ലണ്ടന്‍: ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്റെ നേതൃത്വത്തില്‍ ടെന്‍ഹാം ദേവാലയത്തില്‍ നൈറ്റ് വിജില്‍ മാര്‍ച്ച് 16 ശനിയാഴ്ച നടത്തപ്പെടുന്നു. പ്രീസ്റ്റ് ഇന്‍ ചാര്‍ജും ധ്യാന ഗുരുവും, വാഗ്മിയുമായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഈ ശനിയാഴ്ചത്തെ രാത്രി ആരാധന നയിക്കപ്പെടും. 

ടെന്‍ഹാം പള്ളിയില്‍ വലിയനോന്പ് കാലത്തെ അനുസ്മരിക്കുന്ന വിശുദ്ധ ശുശ്രുഷകളുംഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 7.30നു ആരംഭിക്കുന്ന രാത്രി ആരാധനയില്‍ കുരിശിന്റെ വഴി, ഗാന ശുശ്രുഷ, സ്തുതിപ്പും ആരാധനയും, തിരുവചനസന്ദേശം തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനക്കു ശേഷം പരി. കുര്‍ബാനയോടെ സമാപിക്കും. 

അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍വേണ്ടി രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരുന്നു (സങ്കീ 119:148). 

പ്രാര്‍ഥനയുടെയും പരിത്യാഗത്തിന്റെയും നോന്പുകാല യാത്രയില്‍ മാനസികവും ആല്‍മീയവുമായ നവീകരണത്തിനായി ഒരു കൂട്ടായ്മയായി പ്രാര്‍ഥിക്കാം. പ്രാര്‍ഥനയുടെ ചൈതന്യത്തില്‍ ആഴപ്പെടുവാന്‍ തിരുസഭ പ്രത്യേകമായി ക്ഷണിക്കുന്ന ഈ കാലഘട്ടത്തില്‍ ഏവരെയും ഈ നൈറ്റ് വിജിലിലേക്കു സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

നൈറ്റ് വിജിലില്‍ ബ്ര. ചെറിയാനും ജൂഡും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് 07804691069, ഷാജി വാട്ട്‌ഫോര്‍ഡ്
07737702264


റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക