Image

ആയയുടെ ഒരു മാസത്തെ ശമ്ബളം ഒന്നര ലക്ഷം....താരറാണി തുറന്നു പറയുന്നു

Published on 15 March, 2019
ആയയുടെ ഒരു മാസത്തെ ശമ്ബളം ഒന്നര ലക്ഷം....താരറാണി തുറന്നു പറയുന്നു

ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച താരപുത്രനാണ് കരീനയുടേയും നടന്‍ സെയ്ഫ് അലിഖാന്റേയും മകന്‍ തൈമൂര്‍. താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍‌ വൈറലാണ്. ഇപ്പോള്‍ മാതാപിതാക്കളെക്കാലും ഫേമസ്സാണ് മകന്‍.

തൈമുറിന്റെ ജനനം മുതല്‍ വാര്‍ത്തകളില്‍ കുഞ്ഞ് താരം ഇടംപിടിച്ചിരുന്നു. നല്ലതും അത്ര സുഖമില്ലാത്തതുമായ കാര്യങ്ങളായിരുന്നു താരത്തെ ചുറ്റിപ്പറ്റി കേള്‍ക്കേണ്ടിയിരുന്നത്. അതില്‍‌ പ്രധാനം തൈമൂറിന്റെ ആയയെ കുറിച്ചുള്ളതായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കുഞ്ഞിനെ നോക്കുന്നതിനായി ഇവര്‍ക്ക് നല്‍ക്കായി നല്‍കുന്നതെന്നായിരുന്നു വാര്‍ത്തകള്‍. ഇത്തരത്തിലുള്ള വാര്‍ത്ത താരദമ്ബതിമാരെ വല്ലാതെ അസ്വസ്തമാക്കിയിരുന്നു. ഇപ്പോഴിത ഇതിനു മറുപടിയുമായി കരീന രംഗത്തെത്തിയിട്ടുണ്ട്.


ഞങ്ങളുടെ വീട്ടിലെ കാര്യം എങ്ങനെയാണ് മറ്റുള്ളവര്‍ അറിയുന്നത്. എന്റെ കുഞ്ഞ് സതൃപ്തനാണെങ്കില്‍ പിന്നെ എന്തിനാണ് ആയയുടെ ശബളത്തെ കുറിച്ച്‌ ചിന്തിക്കുന്നതെന്നായിരുന്നു കരീനയുടെ ചോദ്യം. ഞാന്‍ അഹങ്കാരിയും കര്‍ക്കശ്യക്കാരിയുമാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. താന്‍ ആരോടും ഇത്തരത്തില്‍ പെരുമാറിയിട്ടില്ല. എനിയ്ക്കും ഒരു കുടുംബമുണ്ട്. തങ്ങളുടെ സ്വകാര്യതെ മാനിക്കാത്തവരാണ് ഇത്തരത്തില്‍ പറയുന്നത്. എന്നാല്‍ താന്‍ അതിനെ കാര്യമായി എടുക്കുന്നില്ലെന്നും താരം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക