Image

അനധികൃത കുടിയേറ്റക്കാര്‍ക്ക് വാടകവീട് നല്‍കാത്തത് മനുഷ്യാവകാശ ലംഘനം: കോടതി

Published on 15 March, 2019
അനധികൃത കുടിയേറ്റക്കാര്‍ക്ക് വാടകവീട് നല്‍കാത്തത് മനുഷ്യാവകാശ ലംഘനം: കോടതി

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്ക് വീട് വാടകയ്ക്കു നല്‍കുന്നത് തടയുന്ന ബ്രിട്ടനിലെ നിയമം മനുഷ്യാവകാശ ലംഘനമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി ഉത്തരവിട്ടു. 

യുകെ വിസയും ഇമിഗ്രേഷന്‍ സ്റ്റാറ്റസും പരിശോധിച്ച ശേഷമേ വീട്ടുടമ വിദേശികള്‍ക്ക് വീട് വാടകയ്ക്ക് നല്‍കാവൂ എന്നാണ് 2016ല്‍ പാസാക്കിയ നിയമത്തില്‍ പറയുന്നത്. ഇതിനെതിരേയാണ് കോടതിയുടെ നിരീക്ഷണം.

ഇംഗ്ലണ്ടില്‍ മാത്രമാണ് നിലവില്‍ നിയമം നടപ്പാക്കിയിട്ടുള്ളത്. ഇത് പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍, സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ഡന്‍ഡിലും നടപ്പാക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവില്‍ ഹോം ഓഫിസ് നിരാശയും പ്രകടിപ്പിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക