Image

യു.എന്‍.എയിലെ കോടികളുടെ സാമ്പത്തിക അഴിമതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ഡി.വൈ.എഫ്‌.ഐ

Published on 16 March, 2019
യു.എന്‍.എയിലെ കോടികളുടെ സാമ്പത്തിക അഴിമതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ഡി.വൈ.എഫ്‌.ഐ


നഴ്‌സുമാരുടെ തൊഴില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നില കൊള്ളുന്ന സംഘടന-യുഎന്‍എയുടെ നേതൃത്വത്തിന്‌ നേരെ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ഡിവൈഎഫ്‌ഐ.

യുഎന്‍എ സാമ്പത്തിക തിരിമറിയില്‍ പ്രകടമായ അഴിമതിയാണ്‌ ജാസ്‌മിന്‍ ഷാ അടക്കമുള്ള യുഎന്‍എ നേതൃത്വം നടത്തിയിരിക്കുന്നതെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. യുഎന്‍എയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം ചൂഷണം നേരിടുന്ന നഴ്‌സിംഗ്‌ സമൂഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണ്‌.

ഒപ്പം ലോകമെങ്ങുമുള്ള മലയാളി നഴ്‌സിംഗ്‌ സമൂഹം നല്‍കിയ സംഭാവനയും അതിലുണ്ട്‌. അതില്‍ നിന്ന്‌ ഒരു പൈസയെങ്കിലും തട്ടിപ്പ്‌ നടത്തിയെങ്കില്‍ സാമ്പത്തികാപഹരണം നടത്തിയവരെ കൈയാമം വെയ്‌ക്കണമെന്ന്‌ എ എ റഹീം ആവശ്യപ്പെട്ടു.

യുഎന്‍എയുടെ നേതൃത്വത്തിന്‌ നേരെ കോടികളുടെ അഴിമതി ആരോപണമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന്‌ കോടി 71 ലക്ഷം രൂപയാണ്‌ സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക്‌ വന്നതെന്നും ഇതില്‍ എട്ടുലക്ഷം രൂപ മാത്രമാണ്‌ ഇപ്പോള്‍ ബാക്കിയുള്ളത്‌ എന്നുമാണ്‌ ആരോപണം.

സംഘടനയുടെ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷായ്‌ക്ക്‌ എതിരെ ഗുരുതരമായ ആരോപണമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. ഏഷ്യാനെറ്റ്‌ ന്യൂസിലെ ചര്‍ച്ചയ്‌ക്കിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായില്ല.

സംഘടന നിലവില്‍ വന്ന 2011 മുതല്‍ എല്ലാ വര്‍ഷവും ജനറല്‍ കൗണ്‍സില്‍ വിളിച്ച്‌ കണക്ക്‌ അവതരിപ്പിക്കാറുണ്ടെന്നും കണക്കുകള്‍ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്‌മിന്‍ ഷായുടെ മറുപടി.

60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന്‌ കൃത്യം കണക്കുണ്ടെന്നും ജാസ്‌മിന്‍ ഷാ പറഞ്ഞു. എന്നാല്‍ പണം എവിടെ ചെലവഴിച്ചു ആരെല്ലാം പിന്‍വലിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ജാസ്‌മിന്‍ ഷായ്‌ക്ക്‌ വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

പ്രളയക്കെടുതി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വിദേശരാജ്യങ്ങളിലേതടക്കമുള്ള നഴ്‌സിംഗ്‌ സമൂഹത്തില്‍ നിന്ന്‌ പിരിച്ചെടുത്ത തുക ഇതുവരെ കൈമാറിയിട്ടില്ലെന്ന്‌ജാസ്‌മിന്‍ ഷാ പറഞ്ഞു.

പണം സര്‍ക്കാരിലേക്ക്‌ അടയ്‌ക്കാതിരുന്നതിന്‌ ജാസ്‌മിന്‍ ഷാ നല്‍കിയ വിശദീകരണവും വിചിത്രമായിരുന്നു.  നൊബേല്‍ പുരസ്‌കാര ജേതാവ്‌ മലാല യൂസഫ്‌ സായിയെ കൊണ്ടുവന്ന്‌ പണം കൈമാറാനായിരുന്നു തീരുമാനം. പക്ഷേ അപ്പോഴേക്കും തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു. മലാല യൂസഫ്‌ സായിക്ക്‌ ഇന്ത്യയിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയും നല്‍കിയില്ല. അതുകൊണ്ടാണ്‌ സഹായം നല്‍കാത്തതെന്നാണ്‌ ജാസ്‌മിന്‍ ഷാ പറഞ്ഞത്‌.
Join WhatsApp News
josecheripuram 2019-03-16 21:22:24
There are always people who deals with money are not transparent.It may Religion.Politics,Associations.Nurses are exploited by their own people?Stealing is a crime& should be punished.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക