Image

ഫോമ, ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍

അനില്‍ പെണ്ണുക്കര Published on 16 March, 2019
ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍
ഫോമയുടെ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്ന ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഇ-മലയാളിയോട് പറഞ്ഞു . കഴിഞ്ഞ ആറു മാസങ്ങളായി ജീവകാരുണ്യം, നവകേരള നിര്‍മ്മാണം, പുനരധിവാസം എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ എല്ലാവരും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.

പ്രളയത്തിലകപ്പെട്ട ഒരു സമൂഹത്തിന് കൈത്താങ്ങായി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് കൂടൊരുക്കുന്ന തിരക്കിലാണ്. പ്രളയത്തില്‍ അകപ്പെട്ടു പോയവര്‍ക്ക് സുരക്ഷിതമായ ഭവനം, അതിനുള്ള അനുബന്ധ സൗകര്യങ്ങള്‍ എല്ലാം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. നാല്‍പ്പതിലധികം വീടുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫോമാ ഒരുക്കുകയാണ് .അംഗ സംഘടനകളുടെയും വ്യക്തികളുടെയും അകമഴിഞ്ഞ സഹായത്തോടെ

മലപ്പുറം ജില്ലയിലെ വീടുകളുടെ നിര്‍മ്മാണം വളരെ വേഗത്തിലാണ് മുന്നോട്ടു പോകുന്നത് . ഫോമാ കമ്മിറ്റിയംഗം കൂടിയായ നോയല്‍ മാത്യു താഴത്തു പറമ്പില്‍ ഫോമാ വില്ലേജിനായി നല്‍കിയ ഭൂമിയില്‍നാല് വീടുകളുടെ നിര്‍മ്മാണം നടക്കുന്നു.

2018 ആഗസ്ത് പതിനഞ്ചിന് തുടങ്ങിയ പ്രളയം മുതല്‍അനുഭവിച്ചദുരിതങ്ങള്‍ക്കൊപ്പം എല്ലാവിധ സഹായവുമായി തുടക്കം മുതല്‍ക്കേ ഒപ്പം കൂടുവാന്‍ ഫോമയ്ക്ക് സാധിച്ചു. പ്രളയംഉണ്ടായ സമയത്ത്കടപ്ര, നിരണം, ചാത്തങ്കരി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു

മുന്ന് ദിവസം അവരോടൊപ്പം ഉണ്ടായപ്പോള്‍ ആണ് പുനരധിവാസത്തിനായി അവര്‍ക്ക് എന്തെല്ലാം ചെയ്യണം എന്ന് ആലോചിച്ചത് . കുറച്ചു വീടുകള്‍ നിര്‍മ്മിച്ച് നല്‍കണം എന്നൊരു ആശയം കമ്മറ്റിക്ക് മുന്‍പാകെ വച്ചു.അത് ഫോമാ വില്ലേജ് എന്ന വലിയപ്രോജക്ടിലേക്ക് എത്തി. വീടില്ലാത്ത പലര്‍ക്കും കയറിക്കിടക്കാന്‍ വീടുകളാകുന്നു . വീടുകളുടെ പണി തുടങ്ങിക്കഴിഞ്ഞു .ജൂണ്‍ രണ്ടിന് കേരളാ കണ്‍വന്‍ഷനില്‍ താക്കോല്‍ ദാനം നിര്‍വഹിക്കും. അവരോടൊപ്പം അമേരിക്കന്‍ മലയാളികളും വിശേഷങ്ങളുമായി ഒപ്പം കൂടും .അവര്‍ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കും .

പ്രവര്‍ത്തിക്കാന്‍ മനസുണ്ടെങ്കില്‍ അതിനുള്ള സാഹചര്യം താനേ വരുന്നു എന്നുള്ളതാണ് . അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ തന്നെ ഈ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് ഫോമാ നല്കിയതുപോലെ സഹായങ്ങള്‍ വേറെ ഒരു സംഘടനകളും നല്‍കിയതായി ഓര്‍ക്കുന്നില്ല .ഫോമയ്ക്ക് അമേരിക്കന്‍ മലയാളി സമൂഹം നല്‍കിയ അംഗീകാരം കൂടിയാണ് ഫോമാ വില്ലേജ് പ്രോജക്ടിന്റെ സാക്ഷാത്കാരം .

കേരളത്തിന്റെ വിവിധയിടങ്ങളിയായി ഏഴു മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക വഴി ആരോഗ്യ രംഗത്തു സജീവമായ ഇടപെടല്‍ നടത്തുകയും മെഡിക്കല്‍ ക്യാമ്പുകള്‍ പ്രഹസനമല്ല എന്ന് ഫോമാ തെളിയിക്കുകയും ചെയ്തു .സര്‍ജറി ആവശ്യമായവര്‍ക്ക് സൗജന്യമായി അതിനുള്ള സൗകര്യവും നടത്തികൊടുത്തു .മെഡിക്കല്‍ ക്യാമ്പിന്ഫോമാ ഔദ്യോഗിക ഭാരവാഹികളുടെ സാന്നിധ്യം കൂടി ഉണ്ടായപ്പോള്‍ ജീവകാരുണ്യ രംഗത്ത് ഇനിയും ഫോമയുടെ ഇടപെടലുകളുടെ ആവശ്യകത ഒരിക്കല്‍ കൂടി സമൂഹത്തിനു ബോധ്യമായി .

ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറര്‍ ഷിനു ജോസഫ്ജോസഫ് ,വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയും ജനറല്‍ ബോഡിയും സര്‍വ പിന്തുണയുമായി ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഒപ്പമുണ്ട്. ഫോമയുടെ ആരംഭ കാലം മുതല്‍ സമൂഹത്തിലെ അശരണരായ ജനങ്ങള്‍ക്കൊപ്പവും, സഹായം വേണ്ട ജനവിഭാഗങ്ങള്‍ക്ക് അത് ആവശ്യമുള്ള സമയത്ത് എത്തിച്ചു നല്‍കുക എന്നത് ഫോമയുടെ പ്രഖ്യാപിത നയമാണ്.

മലപ്പുറം, വയനാട് ജില്ലകളില്‍ ഉരുള്‍ പൊട്ടലില്‍ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു തുടക്കത്തില്‍ നാലു വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. നോയല്‍ മാത്യു വിട്ടുനല്‍കിയ ഭൂമിയിലാണ് മലപ്പുറം ജില്ലയില്‍ പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നത് .സമൂഹത്തില്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിനും ഫോമാ വില്ലേജ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കുന്നു .

ഫോമയുടെ ചാരിറ്റി പ്രവര്‍ത്തങ്ങളുടെ കേരളത്തിലേക്കുള്ള രണ്ടാം പ്രവേശത്തിനുള്ള തുടക്കം കൂടിയാണ് ഫോമാ വില്ലേജ് പദ്ധതി. ഫണ്ട് റേയ്സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് ,കോ ഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, തിരുവല്ല പ്രോജക്ട് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, കോ ഓര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍ തുടങ്ങിയവരുടെസഹായത്തോടെ വില്ലേജ് പ്രോജക്ട് പണി പുരോഗമിക്കുന്നു .

കേരള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ പര്യടനത്തില്‍ അമരിക്കന്‍ പ്രവാസി മലയാളികളോട് ആഹ്വാനം ചെയ്ത കേരള പുന:നിര്‍മ്മാണ ഫണ്ടിലേക്ക് വളരെ നല്ല രീതിയില്‍ സഹകരിക്കാനും സഹായിക്കാനും ഫോമയ്ക്ക് സാധിച്ചു . അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയിലാണ് നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കമാകുന്നത് .

ഫോമയുടെ ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടപ്പിലാക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് .ജൂണ്‍ രണ്ടിന് കേരളാ കണ്‍വന്‍ഷന്‍ വരുന്നു. സജി ഏബ്രഹാം കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .ഫോമാ നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനമുള്‍പ്പെടെ നിരവധി പരിപാടികളുമായി തിരുവല്ലയിലാണ് കേരളാ കണ്‍വന്‍ഷന്‍ നടക്കുന്നത് .

ഫോമയുടെ ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ വിജയമാക്കുന്നതില്‍ സഹായിച്ചഅംഗ സംഘടനകള്‍ ,വ്യക്തികള്‍ ,ഫോമാ ഭാരവാഹികള്‍ തുടങ്ങിയവരോടുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ , സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പദ്ധതി ടീമംഗങ്ങളായ അനിയന്‍ ജോര്‍ജ്, ജോസഫ് ഔസോ, ജോണ്‍ ടൈറ്റസ്, നോയല്‍ മാത്യു, ഉണ്ണികൃഷ്ണന്‍, ബിജു തോണിക്കടവില്‍ എന്നിവരും അറിയിച്ചു. 
ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ഫോമ,  ആറുമാസം: ജീവകാരുണ്യം, നവകേരളം, പുനരധിവാസം; എന്നും ജനങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക