Image

ദേ പോയി ദാ വന്നു മട്ടില്‍ സുരേഷ് ഗോപി ബിജെപിയില്‍

കല Published on 17 March, 2019
ദേ പോയി ദാ വന്നു മട്ടില്‍ സുരേഷ് ഗോപി ബിജെപിയില്‍
മലയാളത്തിലെ സൂപ്പര്‍താരമെന്ന മട്ടിലാണ് സുരേഷ്ഗോപിക്ക് ബിജെപിയിലേക്ക് സ്വാഗതം കിട്ടിയത്. എന്നാല്‍ വിജയസാധ്യതയുള്ള ലോക്സഭാ സീറ്റ് പോലും ലഭിക്കുന്ന മട്ടില്ല സുരേഷ്ഗോപിക്ക്. ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള തിരുവനന്തപുരം ലഭിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. എന്നാല്‍ തിരുവനന്തപുരം കുമ്മനത്തിന് പോകുമെന്ന് നേരത്തെ ഉറപ്പായി. എങ്കില്‍പ്പിന്നെ പത്തനംതിട്ട കിട്ടിയാലും മതിയെന്നായി. 
എന്നാല്‍ പത്തനംതിട്ടക്കായി ശ്രീധരന്‍പിള്ളയും സുരേന്ദ്രനും കളത്തിലിറങ്ങിയതോടെ അതും കിട്ടില്ലെന്ന് ഉറപ്പായി. ഇതോടെ തമിഴ് സിനിമയില്‍ വില്ലന്‍ വേഷത്തിലേക്ക് ചേക്കേറി സുരേഷ് ഗോപി. അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തത് കൊണ്ട് ഇലക്ഷനില്ലെന്ന് പ്രസ്താവനയും ഇറക്കി. 
അപ്പോഴ് കൊല്ലത്ത് സുരേഷ് ഗോപിയെ നിര്‍ത്തിയാലോ എന്ന് ബിജെപിയില്‍ ഒരു ആലോചന വരുന്നത്. കൊല്ലം സുരേഷ്ഗോപിയുടെ ജന്മനാടാണ്. കൊല്ലത്ത് ബിജെപിക്ക് വല്യ പ്രതീക്ഷയൊന്നുമില്ല. പക്ഷെ എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നൊരു ശങ്ക ആര്‍ക്കായാലും വരുമല്ലോ. അതുകൊണ്ട് കൊല്ലമെങ്കില്‍ കൊല്ലം എന്ന മട്ടിലാണ് സുരേഷ് ഗോപി ഇപ്പോള്‍. 
അപ്പോള്‍ ഇലക്ഷനില്ല സിനിമയ്ക്ക് ഡേറ്റ് കൊടുത്തു എന്ന് നേരത്തെ പറഞ്ഞതോ എന്നായി മാധ്യമങ്ങള്‍. അങ്ങനെ ഡേറ്റ് കൊടുത്താലും മോദിജി പറഞ്ഞാല്‍ ഡേറ്റ് കണ്ടെത്തി ഇലക്ഷന് നിന്നുകളയുമെന്നായി സുരേഷ് ഗോപി ഇപ്പോള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക