Image

നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.

Published on 18 March, 2019
നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.
ദമ്മാം: 2018 ലെ 'നാരീശക്തി'പുരസ്‌ക്കാരം ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി മടങ്ങിയെത്തിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടനെ ആദരിയ്ക്കാനായി നവയുഗം സാംസ്‌ക്കാരികവേദി  സംഘടിപ്പിച്ച അനുമോദനയോഗം,  സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌ക്കാരിക,സാഹിത്യ,ജീവകാരുണ്യമേഖലയില്‍ ഉള്ള പ്രമുഖരുടെയും, പ്രവാസികുടുംബങ്ങളുടെയും നിറസാന്നിധ്യം കൊണ്ട്, മഞ്ജുവിനോടുള്ള പ്രവാസലോകത്തിന്റെ സ്‌നേഹസദസ്സായി മാറി.

താലപ്പൊലിയും, നിറവാദ്യവും, ഉത്സവഘോഷങ്ങളുമായി നവയുഗം വനിതാവേദി പ്രവര്‍ത്തകര്‍ മഞ്ജുവിനെ ഹാളിലേക്ക് ആനയിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

നവയുഗം ഉപദേശകസമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദനയോഗം, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍. ജി ഉത്ഘാടനം ചെയ്തു. നവയുഗം വനിതാവേദി ജോയിന്റ് സെക്രെട്ടറി മീനു അരുണ്‍ മഞ്ജുവിന്റെ ജീവചരിത്രം സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു. 

നവയുഗം കേന്ദ്രകമ്മിറ്റിയേയും, വിവിധ മേഖല,പോഷകസംഘടന കമ്മിറ്റികളെയും പ്രതിനിധീകരിച്ച് എം.എ.വാഹിദ് കാര്യറ, ഷിബുകുമാര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ബിജു വര്‍ക്കി, അനീഷ കലാം, ഇ.എസ്.റഹീം, വിനീഷ്, പ്രഭാകരന്‍, സിയാദ്, ഗോപകുമാര്‍, മിനി ഷാജി, ജിന്‍ഷാ ഹരിദാസ്, നഹാസ്, ഷീബ സാജന്‍, നിസാം കൊല്ലം, ബിനുകുഞ്ഞു എന്നിവര്‍ മഞ്ജു മണിക്കുട്ടനെ ആദരിച്ചു.

എം.എ.വാഹിദ് കാര്യറ,  ഉണ്ണി പൂച്ചെടിയല്‍ (നവയുഗം ദമ്മാം), സഹീര്‍ മിര്‍സ ബൈഗ് (ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ കമ്മിറ്റി കണ്‍വീനര്‍), പവനന്‍, നൗഷാദ് (നവോദയ), നജീബ് (ഒ.ഐ.സി.സി), മനോജ്, ടി.എം.റഷീദ് (നവയുഗം ജുബൈല്‍), ഹനീഫ അറബി (ഐ.എം.സി.സി), ഷബീര്‍ ചാത്തമംഗലം (പ്രവാസി സാംസ്‌ക്കാരികവേദി), പി.ടി.അലവി (മീഡിയ ഫോറം), ഷാജി വയനാട് (ജീവകാരുണ്യപ്രവര്‍ത്തകന്‍), ഷിബു (വടകര എന്‍.ആര്‍.ഐ ഫോറം), അസ്‌ലം ഫറൂക്ക് (അറേബ്യന്‍ സോഷ്യല്‍ ഫോറം), അബ്ദുള്‍ സത്താര്‍ (തമിഴ്‌നാട് അസ്സോസ്സിയേഷന്‍), സഹീര്‍ ബാബു (ഫോക്കസ്) എന്നിവര്‍ അനുമോദനപ്രസംഗം നടത്തി. 

തനിയ്ക്ക് പ്രവാസലോകം നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞു കൊണ്ട് മഞ്ജു മണിക്കുട്ടന്‍ മറുപടിപ്രസംഗം നടത്തി. ചടങ്ങിന് നവയുഗം രക്ഷാധികാരി ഷാജി മതിലകം സ്വാഗതവും, കുടുംബവേദി സെക്രെട്ടറി സുമി ശ്രീലാല്‍ നന്ദിയും പ്രകാശിപ്പിച്ചു.

നവയുഗം കലാവേദിയുടെ നേതൃത്വത്തില്‍ നിസാര്‍, ജിന്‍ഷാ ഹരിദാസ്, ബിനുകുഞ്ഞു, ദേവിക രാജേഷ്, നിവേദിത്, ജെസ്വിന്‍, ഐശ്വര്യ റിന്‍രാജ്, സംഗീത, കാര്‍ത്തിക്, വിനോദ്, നൗഷാദ് എന്നീ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ ഗാന, നൃത്ത പരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി. 

ആലിക്കുട്ടി ഒളവട്ടൂര്‍ (കെ.എം.സി.സി), സിജി മജീദ് (വിദ്യാഭ്യാസ വിചക്ഷണന്‍), സോഫി ഷാജഹാന്‍ (എഴുത്തുകാരി), ഷെരീഫ് കര്‍ക്കാല (കര്‍ണ്ണാടക അസ്സോസിയേഷന്‍), ഷാജഹാന്‍ (പ്രവാസി സാംസ്‌ക്കാരികവേദി)  എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

പരിപാടികള്‍ക്ക് നവയുഗം നേതാക്കളായ സാജന്‍, ദാസന്‍ രാഘവന്‍, പ്രിജി കൊല്ലം, മണിക്കുട്ടന്‍, സനു  മഠത്തില്‍, ഷാജി അടൂര്‍, സഹീര്‍ഷാ, അബ്ദുള്‍ കലാം, രതീഷ്‌രാമചന്ദ്രന്‍, അബ്ദുള്‍ സലാം, ശ്രീലാല്‍, തമ്പാന്‍ നടരാജന്‍, മഞ്ജു അശോക്, മല്ലിക ഗോപകുമാര്‍, ശരണ്യ ഷിബു, സിജു കായംകുളം, ലാലു ശക്തികുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.
aneesha kalam
നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.
Bency mohan inagural speech
നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.
gift from Navayugam central committee
നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.
M.a vahid speech
നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.
manju manikkuttan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക