Image

ഫാ. യോഹന്നാന്‍ ജോര്‍ജ് സില്‍വര്‍ ജൂബിലി ആഘോഷനിറവില്‍

Published on 19 March, 2019
ഫാ. യോഹന്നാന്‍ ജോര്‍ജ് സില്‍വര്‍ ജൂബിലി ആഘോഷനിറവില്‍

 

റോം: ഫാ. യോഹന്നാന്‍ ജോര്‍ജിന്റെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി റോമില്‍ ആഘോഷിച്ചു. റോമിലെ സാന്‍ പൗളോ കോളജില്‍ ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിശുദ്ധകുര്‍ബാനയില്‍ നിരവധി പേര്‍ പങ്കെടുത്തു.അനുമോദനസമ്മേളനത്തില്‍ ഫാ. ബോസ്‌കോ ആശംസകള്‍ നേര്‍ന്നു.

ഫാ. യോഹന്നാന്‍, ദൈവശാസ്ത്രത്തില്‍ ലൈസന്‍സിഷേറ്റ് എടുക്കുവാനാണു റോമില്‍ എത്തിയത്. ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമിനു പുറത്ത് ഇടവകയില്‍ സേവനമനുഷ്ഠിക്കുകയും അതോടൊപ്പം തുടര്‍ വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകുന്നു. 

കൊല്ലം രൂപതയില്‍ മുക്കാട് ഹോളിഫാമിലി ഇടവകയിലെ കണ്ടത്തില്‍ ജോര്‍ജ് അഗസ്റ്റിന്‍  സാറാ ദന്പതികളുടെ മകനായ ഫാ. യോഹന്നാന്‍, 1980 ലാണ് കൊല്ലം മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിനായി ചേര്‍ന്നത്. പ്രാഥമിക പഠനത്തിനു ശേഷം ആലുവായില്‍ ദൈവശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കി. 1994 ഏപ്രില്‍ 20 വൈദികപട്ടം സ്വീകരിച്ചു. കുമ്പളം, മൊതക്കര ഇടവകയില്‍ വികാരിയായും തുടര്‍ന്നു കൊല്ലം ട്രിനിറ്റി സ്‌കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു. വെള്ളിമണ്‍ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്നതോടൊപ്പം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക