Image

സംസ്ഥാന സര്‍ക്കാര്‍ സ്ഥിരമായി ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക്‌ എടുക്കുന്നു

Published on 20 March, 2019
സംസ്ഥാന സര്‍ക്കാര്‍ സ്ഥിരമായി ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക്‌ എടുക്കുന്നു


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക്‌ എടുക്കുന്നു. സ്ഥിരമായി വാടകയ്‌ക്ക്‌ എടുക്കുന്നതിന്‍റെ സാമ്‌ബത്തിക വശം പരിശോധിക്കാന്‍ നാളെ ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. സാമ്‌ബത്തിക പ്രതിസന്ധികാലത്തുള്ള ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക്‌ എടുക്കല്‍ വിവാദമാകാനിടയുണ്ട്‌.

മുഖ്യമന്ത്രി നടത്തിയ പല ഹെലികോപ്‌റ്റര്‍ യാത്രകളും വിവാദമായിരുന്നു. തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക്‌ നടത്തിയ ഹെലികോപ്‌റ്റര്‍ യാത്ര വിവാദമായതിന്‌ പിന്നാലെയാണ്‌ സംസ്ഥാനത്തിന്‌ സ്വന്തമായി ഹെലികോപ്‌റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായത്‌.

വി എസ്‌ സര്‍ക്കാരിന്‍റെ കാലത്ത്‌ തള്ളികളഞ്ഞ ശുപാര്‍ശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത്‌ പൊലീസ്‌ ആസ്ഥാനതതു നിന്നും, മാവോയിസ്റ്റ്‌ വിരുദ്ധപോരാട്ടത്തിനും പ്രകൃതിക്ഷോഭങ്ങളലുണ്ടാകുമ്‌ബോള്‍ അടിയന്തിര സേനവങ്ങളെത്തിക്കാനും ഹെലികോപ്‌റ്റര്‍ വാടക്കോടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശുപാര്‍ശ.

പ്രളയം വന്നതോടെ ഹെലികോപ്‌റ്റര്‍ ചര്‍ച്ച വീണ്ടും സജീവമായി. ചിപ്‌സണ്‍, പവന്‍ഹാസന്‍സ്‌ കോര്‍പ്പറേഷന്‍ എന്നീ രണ്ടു കമ്‌ബനികള്‍ പൊലീസിനെ സമീപിച്ചു.

രണ്ട്‌ കമ്‌ബനികളില്‍ ഒന്നിന്‌ കരാര്‍ നല്‍കണമെന്ന പൊലീസ്‌ ആസ്ഥാനത്തെ ശുപാര്‍ശ ആഭ്യന്തരവകുപ്പ്‌ ആദ്യം നിരാകരിച്ചു. ഇവര്‍ നല്‍കിയ വാടക നിരക്ക്‌ കൂടുതലായതിനാല്‍ ടെണ്ടര്‍ വിളിക്കണമെന്നായിരുന്ന ആഭ്യന്തരവകുപ്പ്‌ നിലപാട്‌. ഇതേ തുടര്‍ന്നാണ്‌ കരാര്‍, സാമ്‌ബത്തിക കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ ചീഫ്‌ സെക്രട്ടറിതല യോഗം വിളിക്കാന്‍ തീരുമാനിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക