Image

ഗോവയില്‍ ഭൂരിപക്ഷം തെളിയിച്ച്‌ ബി.ജെ.പിസര്‍ക്കാര്‍

Published on 20 March, 2019
ഗോവയില്‍ ഭൂരിപക്ഷം തെളിയിച്ച്‌ ബി.ജെ.പിസര്‍ക്കാര്‍


പനാജി: ഗോവയില്‍ ഭൂരിപക്ഷം തെളിയിച്ച്‌ ബി.ജെ.പി സര്‍ക്കാര്‍. 36 അംഗ നിയമസഭയില്‍ 20 എം.എല്‍.എമാരുടെ പിന്തുണയോടെയാണ്‌ പ്രമോദ്‌ സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്‌.

20 എം.എല്‍.എമാരുടെ പിന്തുണയോടെ വിശ്വാസവോട്ട്‌ നേടി. ബി.ജെ.പിയില്‍ നിന്ന്‌ 11 എം.എല്‍.എമാരും ജി.എഫ്‌.പി 3 എം.ജി.പി 3 സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ്‌ ബി.ജെ.പിയെ പിന്തുണച്ചത്‌.

പ്രതിപക്ഷത്ത്‌ കോണ്‍ഗ്രസിന്‌ 14 എം.എല്‍.എമാരും എന്‍.സി.പിക്ക്‌ ഒരു അംഗവുമാണ കോണ്‍ഗ്രസിനെ പിന്തുണച്ച്‌ വോട്ട്‌ ചെയ്‌തത്‌. 40 അംഗ സഭയില്‍ ഇപ്പോള്‍ 36 അംഗങ്ങളാണുള്ളത്‌. കേവല ഭൂരിപക്ഷത്തിനു 19 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്‌.

അതേസമയം ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന്‌ വാദിക്കുന്ന കോണ്‍ഗ്രസിന്‌ സഭയില്‍ 14 എം.എല്‍.എമാരാണുള്ളത്‌. എന്നാല്‍ സഭയില്‍ കരുത്ത്‌ തെളിയിക്കുമെന്നാണ്‌ കോണ്‍ഗ്രസ്‌ അവകാശപ്പെടുന്നത്‌.


മനോഹര്‍ പരീക്കറുടെ മരണത്തോടെ ഭരണ പ്രതിസന്ധി നേരിട്ട ഗോവയില്‍ പുതിയ മുഖ്യമന്ത്രിയായി പ്രമോദ്‌ സാവന്ത്‌ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്കാണ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്‌. അര്‍ധരാത്രിവരെ നീണ്ട നാടകീയതയ്‌ക്കു ശേഷമായിരുന്നു ചടങ്ങ്‌ നടത്തിയത്‌. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തിരുന്നു.

പുലര്‍ച്ചെ രണ്ടു മണിക്ക്‌ സത്യപ്രതിജ്ഞ ചെയ്‌തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഗോവന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ജനാധ്യപത്യത്തെ കരുതിക്കൂട്ടി ഇല്ലാതാക്കിയിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ്‌ ആരോപണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക