Image

ഹെലികോപ്റ്റര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Published on 20 March, 2019
ഹെലികോപ്റ്റര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സാമ്ബത്തിക കരാര്‍ ഉള്‍പ്പെടെ തീരുമാനിക്കാന്‍ നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് യോഗം ചേരുക. അതേസമയം സാമ്ബത്തിക പ്രതിസന്ധിയുള്ള സമയത്ത് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം വിവാദമാകാനാണ് സാധ്യത. മുന്‍പ് തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക