Image

കുടുംബഭരണം രാജ്യത്തെ തകര്‍ത്തെന്ന മോദിയുടെ ആരോപണത്തെ ചെറുത്ത് പ്രിയങ്കാ ഗാന്ധി

Published on 20 March, 2019
കുടുംബഭരണം രാജ്യത്തെ തകര്‍ത്തെന്ന മോദിയുടെ ആരോപണത്തെ ചെറുത്ത് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കുടുംബഭരണം രാജ്യത്തെ തകര്‍ത്തെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തെ ചെറുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. മൂന്നു ദിവസത്തെ പ്രിയങ്കാ ഗാന്ധിയുടെ ഗംഗായാത്ര വാരാണസിയില്‍ എത്തുമ്ബോഴാണ് കുടുംബ ഭരണത്തിനെതിരായ മോദിയുടെ കടന്നാക്രമണം. ഇതിനിടെ കുടുംബമില്ലാത്തതു കൊണ്ടാണ് മോദി കുടുംബഭരണത്തെ എതിര്‍ക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറിന്റെ പരാമര്‍ശവും വിവാദമായിരുന്നു.

കുടുംബഭരണം സ്ഥാപനങ്ങളെ തകര്‍ത്തു. പാര്‍ലമെന്റ് മുതല്‍ മാധ്യമങ്ങള്‍ വരെ കുടുംബഭരണത്തിന്റെ ഇരകളാണെന്നും. സൈനികര്‍, സുപ്രീംകോടതി, ഭരണഘടന തുടങ്ങി ഒന്നിനെയും കോണ്‍ഗ്രസിന്റെ കുടുംബഭരണം വെറുതെവിട്ടില്ലെന്നുമാണ് നരേന്ദ്രമോദി തന്റെ ബ്‌ളോഗിലൂടെ കുറ്റപ്പെടുത്തിയത്.

ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. മാധ്യമങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളെയും അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം കൊണ്ട് ബിജെപി തകര്‍ത്തുവെന്ന് പ്രിയങ്ക പറഞ്ഞു. ഇത് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ പ്രധാനമന്ത്രി ജനങ്ങള്‍ വിഡ്ഢികളാണെന്ന് കരുതരുതെന്നും പ്രിയങ്ക പറഞ്ഞു.

Join WhatsApp News
Tom abraham 2019-03-20 08:10:39

Priyanka should remark on Modi s dependence on Bush family, admiration, him wasting crores of rupees for visiting America , other countries. Pakistan, without caring for the farmers in deep poverty , committing sucide . Rahul should also consider Sachin Pilot or somebody else the united choice of opposition.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക