Image

കട്ടച്ചിറ പള്ളി തര്‍ക്കം; പള്ളിയുടെ വാതില്‍ തകര്‍ത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം അകത്തുകയറി-പ്രതിഷേധവുമായി യാക്കോബായ വിഭാഗം

Published on 20 March, 2019
കട്ടച്ചിറ പള്ളി തര്‍ക്കം; പള്ളിയുടെ വാതില്‍ തകര്‍ത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം അകത്തുകയറി-പ്രതിഷേധവുമായി യാക്കോബായ വിഭാഗം

കായംകുളം: കായംകുളം: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കറ്റാനം കട്ടച്ചിറ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഓര്‍ത്തഡോക്‌സ് വൈദികരും വിശ്വാസികളും പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയത്.

യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. നിരോധനാജ്ഞ ലംഘിച്ച്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് യാക്കോബായ വിഭാഗം പറഞ്ഞു.

ചെങ്ങന്നൂര്‍ ഡിവൈഎസ്പിയും ആര്‍ഡിഒയും തങ്ങളുമായി ചര്‍ച്ചനടത്തുന്നതിനിടയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വാതില്‍ തകര്‍ത്ത് പള്ളിക്കുള്ളില്‍ കയറിയതെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്തുകൊടുത്തെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു.

Join WhatsApp News
സാരമില്ലെന്നേ 2019-03-20 07:42:52
എല്ലാം നമ്മുടെ യേശുവിന്‍ പേരില്‍ അല്ലേ അതും സ്നേഹവും സമാദാനവും തരും എന്ന് നമ്മള്‍ വിശ്വസിക്കുന്ന യേശുവിന്‍ പേരില്‍. വാതില്‍ പൊളിച്ചു തമ്മില്‍ അടിച്ചു നിങ്ങള്‍ നശിച്ചാല്‍ മാത്രമേ ഇവിടെ സമാദാനം ഉണ്ടാവുകയുള്ളൂ. 
VOLUNTARY IGNORANCE 2019-03-20 08:12:46
Faith is not a virtue. Faith is just a voluntary embrace of ignorance. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക