Image

കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Published on 20 March, 2019
കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫഹാഹീല്‍ ഷിഫ അല്‍ ജസീറ ക്ലിനിക്കിന്റെ സഹകരണത്തോടെ വഫ്രയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 

ആരോഗ്യസേവന രംഗത്ത് പരിമിതികള്‍ അനുഭവപ്പെടുന്ന വഫ്ര മേഖലയില്‍ സംഘടിപ്പിച്ച ക്യാന്പില്‍ വിവിധ രാജ്യക്കാരയ നിരവധി ആളുകള്‍ പങ്കെടുത്തു. രണ്ട് ഡോക്ടര്‍മാരും 9 പാരാമെഡിക്കല്‍ ജീവനക്കാരുടേയും നേതൃത്വത്തില്‍ ബ്ലഡ് പ്രഷര്‍, ഷുഗര്‍, ഇസിജി തുടങ്ങിയ പരിശോധനകളും ക്യാന്പില്‍ ലഭ്യമാക്കിയിരുന്നു. 

രാവിലെ 8 ന് ആരംഭിച്ച ക്യാന്പ് വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ റിസ്വാന്‍, കല കുവൈറ്റ് ഫഹാഹീല്‍ മേഖല സെക്രട്ടറി ഷാജു വി. ഹനീഫ്, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കേന്ദ്രകമ്മിറ്റി അംഗം വിവി രംഗന്‍, മേഖല കമ്മിറ്റി അംഗങ്ങളായ പ്രസീദ് കരുണാകരന്‍, ബിജോയി, ജയകുമാര്‍ സഹദേവന്‍, അരവിന്ദ് കൃഷ്ണന്‍ കുട്ടി, സ്റ്റാലിന്‍, മുന്‍ഭാരവാഹി സി.എസ്. സുഗതകുമാര്‍, വഫ്ര യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വഫ്ര യൂണിറ്റ് കണ്‍വീനര്‍ ധനീഷ് കുമാര്‍ സ്വാഗതവും യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം മധു വിജയന്‍ നന്ദിയും പറഞ്ഞു. 

വഫ്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 150 ഓളം ആളുകള്‍ ക്യാന്പില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക