Image

മുന്‍പ്രവാസിയുടെ അമ്മയ്ക്ക് നവയുഗം ചികിത്സ ധനസഹായം നല്‍കി.

Published on 21 March, 2019
മുന്‍പ്രവാസിയുടെ അമ്മയ്ക്ക് നവയുഗം ചികിത്സ ധനസഹായം നല്‍കി.
അല്‍ ഹസ്സ / ബേപ്പൂര്‍: പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങിയ നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ  ഷുഖൈഖ്  യൂണിറ്റ് രക്ഷാധികാരിയായിരുന്ന ഷമില്‍ നെല്ലിക്കോടിന്റെ മാതാവിന്റെ ചികിത്സയ്ക്കായി നവയുഗം പ്രവര്‍ത്തകര്‍ സ്വരൂപിച്ച ധനസഹായം കൈമാറി.

ഷമിലിന്റെ മാതാവായ എന്‍.സി. യശോദ ക്യാന്‍സര്‍ രോഗബാധിതയാണ്. ചികിത്സയ്ക്കും മരുന്നിനുമായി നല്ലൊരു തുക ആവശ്യമുണ്ട്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഷമിലിന്റെ കുടുംബത്തിന് ഇത്രയും വലിയ സാമ്പത്തികബാധ്യത ചുമക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയാണ് നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചികിത്സധനസഹായം സ്വരൂപീകരിയ്ക്കാന്‍ തീരുമാനിച്ചത്.

അല്‍ഹസ്സ ഹഫൂഫ് മേഖലയില്‍ നിന്നുള്ള വിവിധ യൂണിറ്റ് അംഗങ്ങളില്‍ നിന്നും സ്വീകരിച്ച ഫണ്ട്, ഷുഖൈഖ് യൂണിറ്റ് ഓഫിസില്‍ വെച്ച്  യൂണിറ്റ് പ്രസിഡന്റ് സുദര്‍ശനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ട്രഷര്‍ററായ ഷിബു താഹിറില്‍ നിന്നും, ഷുഖൈഖ് യൂണിറ്റ് സെക്രട്ടറി സിയാദ് പള്ളിമുക്ക് ഏറ്റുവാങ്ങി. മസറോയിയ യൂണിറ്റ് വിഹിതം മസറോയിയ യൂണിറ്റ് സെക്രട്ടറി സമീറും കൈമാറി.

പ്രസ്തുത യോഗത്തിന്‍ യൂണിറ്റ് രക്ഷാധികാരി ഷാജി, അല്‍ഹഫൂഫ് മേഖല സെക്രട്ടറി ഇ എസ് റഹിം തൊളിക്കോട്, ഹരത്ത് യൂണിറ്റ് സെക്രട്ടറി രതീഷ് രാമചന്ദ്രന്‍ , മസറോയിയ യൂണിറ്റ് വൈസ്  പ്രസിഡന്റ്  അബ്ദുല്‍ കലാം, നാസര്‍ കൊല്ലം തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് കേരളത്തില്‍ എത്തിയ നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി,  സുശീല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നവയുഗം പ്രവര്‍ത്തകര്‍ സ്വരൂപിച്ച ചികിത്സധനസഹായഫണ്ട്, ഷമിലിന്റെ വീട്ടില്‍ വെച്ച്,  സി.പി.ഐ  ബേപ്പൂര്‍ മണ്ഡലം അസിസ്റ്റന്റ്  സെക്രട്ടറി സ: മജീദ് വെമ്മരത്ത്, ഷാമിലിന്റെ മാതാവ് യശോദയ്ക്ക് കൈമാറി. ചടങ്ങില്‍ നവയുഗം മുന്‍ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് രാജീവ് ചവറ, ജബ്ബാര്‍ മൈനാഗപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

 


മുന്‍പ്രവാസിയുടെ അമ്മയ്ക്ക് നവയുഗം ചികിത്സ ധനസഹായം നല്‍കി.മുന്‍പ്രവാസിയുടെ അമ്മയ്ക്ക് നവയുഗം ചികിത്സ ധനസഹായം നല്‍കി.മുന്‍പ്രവാസിയുടെ അമ്മയ്ക്ക് നവയുഗം ചികിത്സ ധനസഹായം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക