Image

നവയുഗം സി.കെ ചന്ദ്രപ്പന്‍ അനുസ്മരണയോഗങ്ങളും, മഞ്ജു മണിക്കുട്ടന് അനുമോദനചടങ്ങും സംഘടിപ്പിയ്ക്കുന്നു.

Published on 21 March, 2019
നവയുഗം സി.കെ ചന്ദ്രപ്പന്‍ അനുസ്മരണയോഗങ്ങളും, മഞ്ജു മണിക്കുട്ടന് അനുമോദനചടങ്ങും  സംഘടിപ്പിയ്ക്കുന്നു.
കോബാര്‍/അല്‍ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദിയുടെ അല്‍ഹസ്സ ഹഫൂഫ്, മുബാറസ്, കോബാര്‍, തുഗ്ബ മേഖല കമ്മിറ്റികള്‍, അന്തരിച്ച സി.പി.ഐ നേതാവ് സഖാവ് സി.കെ ചന്ദ്രപ്പന്റെ അനുസ്മരണചടങ്ങുകള്‍, അല്‍ഹസ്സയിലും കോബാറിലുമായി, 22 മാര്‍ച്ച് 2019 വെള്ളിയാഴ്ച  സംഘടിപ്പിയ്ക്കുന്നു.  

അല്‍ഹസ്സയിലെ ഹഫൂഫ്, മുബാറസ് മേഖല കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിയ്ക്കുന്ന സഖാവ് സി.കെ ചന്ദ്രപ്പന്‍ അനുസ്മരണചടങ്ങില്‍ വെച്ച്, കേന്ദ്രസര്‍ക്കാരിന്റെ 2018ലെ 'നാരി ശക്തി' പുരസ്‌കാരത്തിന് അര്‍ഹയായ നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയുമായ  സ.മഞ്ജു മണിക്കുട്ടന് സ്വീകരണവും, ആദരവും നല്‍കുന്നു. 

കോബാര്‍, തുഗ്ബ  മേഖല കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിയ്ക്കുന്ന സഖാവ് സി.കെ ചന്ദ്രപ്പന്‍ അനുസ്മരണയോഗവും, പൊതുസമ്മേളനവും, വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ അരങ്ങേറും.

നവയുഗം നേതാക്കളും, പ്രവര്‍ത്തകരും, കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹികസാംസ്‌ക്കാരിക മേഖലയിലെ പ്രമുഖരും, പ്രവാസി കുടുംബങ്ങളും ഈ രണ്ട് പരിപാടികളിലും പങ്കെടുക്കും.

നവയുഗം സി.കെ ചന്ദ്രപ്പന്‍ അനുസ്മരണയോഗങ്ങളും, മഞ്ജു മണിക്കുട്ടന് അനുമോദനചടങ്ങും  സംഘടിപ്പിയ്ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക