Image

ജലം, ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതം (ജി.പുത്തന്‍കുരിശ്)

ജി.പുത്തന്‍കുരിശ് Published on 23 March, 2019
ജലം, ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതം (ജി.പുത്തന്‍കുരിശ്)
ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും, തൊഴില്‍ സൃഷ്ടിക്കുന്നതിനും, സാമൂഹ്യവും മാനുഷീകവുമായ വികസനത്തിനും നിര്‍ണ്ണായകമായ ഒന്നാണ് ജലം. അതുകൊണ്ടായിരിക്കും ഐക്യരാഷ്ട്ര സഭ മാര്‍ച്ച് ഇരുപത്തിരണ്ട് ലോക ജലദിനമായി മാറ്റി വച്ചിരിക്കുന്നത്. അതുപോലെ ജീവിനുള്ള ഏതൊന്നിനെ എടുത്താലും അതിന്റെ   നിലനില്പിന് അത്യന്താക്ഷേിതമായ ഒരു ഘടകമാണ്   ജലമെന്നും മനസ്സിലാക്കാന്‍ കഴിയും.   ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തില്‍,  നമ്മളുടെ ശരീര ഭാരത്തിന്റെ സിംഹഭാകവും ജലത്താല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ചില സജീവവസ്തുക്കളില്‍ അതിന്റെ ഭാരത്തിന്റെ തൊണ്ണൂറു ശതമാനവും ജലത്തില്‍ നിന്നാണ് വരുന്നത്. മനുഷ്യ ശരീരത്തിലെ അറുപതു ശതമാനവും ജലമാണ്. മിച്ചല്‍ ജേര്‍ണല്‍ ഓഫ് ബയലോജിക്കല്‍ കെമിസ്റ്റിറിയുടെ വിവര പ്രകാരം മസ്തിഷ്‌ക്കവും ഹൃദയവും എഴുപത്തിമൂന്നു ശതമാനവും,  ശ്വാസകോശം എണ്‍പത്തി മൂന്നു ശതമാനവും കൂടിചേര്‍ന്നതാണ്.  
നല്ല ആരോഗ്യം മറ്റെന്തിനേക്കാളും വിലമതിയ്ക്കുന്നതാണെന്നും ആ ആരോഗ്യത്തെ നില നിറുത്തുന്നതിന് ജലത്തിനുള്ള പങ്ക് എത്രയെന്നും നാം ഒരോത്തരും അിറഞ്ഞിരിക്കേണ്ടതും ആ അറിവ് വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടതുമാണ്. അറുപതു ശതമാനത്തിനടുത്തു ജലത്താല്‍ നിര്‍മ്മിതമായ നമ്മളുടെ ശരീരത്തിന് ഒരു ദിവസം അറുപത്തിനാല് ഔണ്‍സ് ജലം ആവശ്യമാണെന്നാണ് പൊതുവായ തത്വം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെ എന്ന് പരിശോധിക്കുന്നത് നമ്മളുടെ ജീവിത ശൈലിയെ പുനപരിശോധിക്കുന്നതിനും വേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ സഹായിക്കുമെന്നുള്ളതിന് രണ്ടു പക്ഷമില്ല.

ജലം കുടിക്കുന്നത് നമ്മളുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ അതിന്റെ പരമാവധിയിക്കേ്  കൊണ്ടുവരുമെന്നുള്ളതാണ് ഒന്നാമതായുള്ള വസ്തുത. വെള്ളം കുടിയ്ക്കാതെ ഇരുന്നാല്‍ അതിന്റെ ക്ഷതം ശരീരത്തിനായിരിക്കും. പ്രത്യേകിച്ച് നാം വളരെ കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടു:കയോ അതുപോലെ വെയിലത്ത് ജോലി ചെയ്യുമ്പോഴും വെള്ളം കുടിച്ചിരിക്കേണ്ടത് അനുപക്ഷേണീയമാണ്.  രണ്ടു ശതമാനം ജലം നഷ്ടപ്പെടുന്നതുപോലും ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം വരുത്തും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും കായികാഭ്യാസികള്‍ക്ക് വിയര്‍പ്പിലൂടെ ആറു ശതമാനം വരെ ജലം നഷ്ടപ്പെടുന്നത് അപൂര്‍വ്വമല്ല.  കൂടുതല്‍ ജലം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുമ്പോള്‍ അത് ശരീരത്തിന്റെ താപ നിലവാരത്തില്‍ മാറ്റം വരുത്തുകയും ജോലി ചെയ്യാനും വ്യായാമം ചെയ്യാനുമുള്ള ഉത്സാഹത്തെ കുറയ്ക്കുകയും ക്ഷീണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ രണ്ടു ശതമാനം ജല നഷ്ടം ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ കുറയ്ക്കാന്‍ പരിയാപ്തമാണെന്നറിഞ്ഞിരിക്കുക. 

ജലപാനം നിര്‍ബാധമായ വിരേചനത്തിനും മലബന്ധത്തെ കുറയ്ക്കാനും സഹായിക്കുന്നു. അുത്തകാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍,  കൂടുതല്‍ ദ്രാവകം കുടിയ്ക്കുന്നത് മലബന്ധത്തെ കുറയ്ക്കാന്‍ സഹായിക്കുമെന്ന വാദത്തെ പിന്‍താങ്ങുന്നുണ്ട്. കാര്‍ബണേറ്റഡ് ആയിട്ടുള്ള ജലം മലബന്ധത്തെ കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട് പക്ഷെ എന്തുകൊണ്ടെന്നുള്ളത് ഇതുവരേയും വ്യക്തമല്ല. കിഡ്‌നിയില്‍ ഉണ്ടാകുന്ന കല്ലുകള്‍ വളരെ വേദനാജനകമാണ്. നമ്മളുടെ  രക്തം കിഡ്‌നിയിലുടെ അരിക്കപ്പെടുമ്പോള്‍ അതിലുള്ള ആവശ്യമില്ലാത്ത ധാതുക്കള്‍ മൂത്രത്തിലൂടെ വിസര്‍ജ്ജിക്കപ്പെടാതെ പരല്‍രൂപത്തില്‍ കിഡ്‌നിയില്‍ തങ്ങുകയും കഠിനമായ വേദനയ്ക്ക് കാരണമായി തീരുകയും ചെയ്യുന്നു. കുടുതല്‍ ജലപാനം ചെയ്യുന്നത് മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അതുവഴി ആവശ്യമില്ലാത്ത ധാതുക്കള്‍ കിഡ്‌നിയില്‍ കല്ലുകളെ ഉണ്ടാക്കാനുള്ള സാദ്ധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. 
ശരീരത്തില്‍ ജലത്തിന്റെ അളവ് നിലനിറുത്തന്നത് നമ്മള്‍ക്കാവശ്യമായ ഉര്‍ജ്ജത്തെ കാത്തു സൂക്ഷിക്കുകയും അതുപോലെ നമ്മളുടെ മസ്തിഷ്‌ക്കത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമായി വര്‍ത്തിക്കുകയും ചെയ്യുന്നു. സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യായാമത്തിനു ശേഷം 1.36% ജലം നഷ്‌പ്പെട്ടവരില്‍ വൈകാരിക ഭാവങ്ങളിലും, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും വ്യത്യാസങ്ങള്‍ ഉള്ളതായി കണ്ടും. അതുപോലെ തവവേദനയും അതിന്റെ ആവൃത്തിയിലുള്ള വര്‍ദ്ധനവും കാണുകയുണ്ടായി.   പുരുഷ•ാരില്‍ 1.59% ജല നഷ്ടം അവരുടെ ആകുലതയേയു ക്ഷീണത്തേയും വര്‍ദ്ധിപ്പിക്കുന്നതായും കാണുകയുണ്ടായി. 
ആവശ്യത്തിന് ജലം കുടിക്കുന്നത് തലവേദനയേയും മയഗ്രിനേയും കുറയ്ക്കാന്‍ സഹായിക്കുമെന്ന ചില പഠനങ്ങള്‍ പറയുന്നു. ജല കുടിയ്ക്കാത്തവരേയും കുടിയ്ക്കുന്നവരുടേയും ഇടയില്‍ നടത്തിയ താരതമ്യ പഠനത്തില്‍ തലവേദനയുടേയും മയഗ്രിന്റേയും ആവര്‍ത്തനം ജലം കൂടുതല്‍ കുടിയ്ക്കുന്നവരില്‍ കുറവായിട്ടാണ് കാണുന്നത്.് മദ്യപാനം കൊണ്ടുണ്ടാകുന്ന മന്ദതയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ജലം കുടിയ്ക്കുന്നത് നല്ലതാണ്. മദ്യം എന്നു പറയുന്നത് മൂത്ര വിസര്‍ജ്ജനം ത്വരിപ്പിക്കുന്ന ഒന്നാണ്. മദ്യപിക്കുമ്പോള്‍ കുടിയ്ക്കുന്നതിലധികം ജലം ആയതുകൊണ്ട് നഷ്ടപ്പെടുകയും അത് ആലസ്യത്തിന് കാരണമായി തീരുകയും ചെയ്യുന്നു. കുടുതല്‍ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വെള്ളം കുടിയ്ക്കുന്നത് ശരീര ആഹാര പോഷണ പ്രക്രിയയെ (മെറ്റബോളിസം) വര്‍ദ്ധിപ്പിക്കുന്നു. രണ്ടു ലിറ്റര്‍ വെള്ളം ഒരു ദിവസം കുടിയ്ക്കുമ്പോള്‍ അത് മെറ്റബോളിസിത്തിനായി നിങ്ങളുടെ ശരീരത്തിലെ ഊര്‍ജ്ജം ഒരു ദിവസം 96 കാലറി (ഊര്‍ജ്ജമാത്ര) വരെ ചിലവാക്കുന്നു.

പ്രകൃതിയുടെ വരദാനവും ചാലക ശക്തിയുമായ ജലം നമ്മുളുടെ എല്ലാം ആത്മാര്‍ത്ഥ സുഹൃത്താണ്. ശുദ്ധമായ ജലം ആദ്യത്തേതും പരമോന്നതമായ ഔഷധമാണ്. 
                 ജി. പുത്തന്‍കുരിശ് 

ജലം, ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതം (ജി.പുത്തന്‍കുരിശ്)
Join WhatsApp News
Ton Abraham 2019-03-23 10:15:17
The UN declaration of Water Day because of the crisis of water, good unpolluted water. The medical.  physiological aspects of water for life has been long known. Let us be aware india s own pollution. Good water cost is high , even bottled water is said to be having contaminants. Please check the accuracy of all articles yourself. Dear readers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക