Image

ജെറോം ജെന്നിക്ക് ബെസ്റ്റ് ടാലന്റ്ഡ് ഫുട്‌ബോളര്‍ അവാര്‍ഡ്

Published on 24 March, 2019
ജെറോം ജെന്നിക്ക് ബെസ്റ്റ് ടാലന്റ്ഡ് ഫുട്‌ബോളര്‍ അവാര്‍ഡ്

ദോഹ: ഖത്തറിലെ ബിര്‍ള പബഌക് സ്‌കൂള്‍ അഞ്ചാം കഌസ് വിദ്യാര്‍ഥി ജെറോം ജെന്നിക്ക് മീഡിയപഌിന്റെ ബെസ്റ്റ് ടാലന്റഡ് ഫുട്‌ബോളര്‍ അവാര്‍ഡ്. ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. 

ഖത്തറിലെ ഏഴ് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഖത്തരീ ക്ലബില്‍ അണ്ടര്‍ 12 കാറ്റഗറിയില്‍ കളിക്കുന്ന ഏക ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് ജെറോം.

ഖത്തറിലെ പ്രമുഖ സംരംഭകനും പൊതുപ്രവര്‍ത്തകനുമായ ജെന്നി ആന്റണിയുടെ രണ്ടാമത്തെ മകനായ ജെറോം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അല്‍ സദ്ദ് ക്ലബ് ടീമില്‍ കളിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍പ്പെട്ട ചെന്ദ്രാപ്പിന്നി സ്വദേശിയായ ജെറോം ഖത്തറിലാണ് ജനിച്ചത്. ഫുട്‌ബോളിനോടുള്ള അദമ്യമായ ആവേശമാണ് ജെറോമിനെ അല്‍ സദ്ദ് ക്ലബിലെത്തിച്ചത്. 

മീഡിയപ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. സേവേറിയോസ് തോമസ്, സ്റ്റാര്‍ കിച്ചണ്‍ എക്യുപ്‌മെന്റ്‌സ് & സ്റ്റാര്‍ എന്‍ സ്‌റ്റൈല്‍ ഫിറ്റ്‌നസ് മാനേജിംഗ് ഡയറക്ടര്‍ പി.എം. അബ്ദുല്‍ സലാം, അസീം ടെക്‌നോളജീസ് ഫൗണ്ടര്‍ & സിഇഒ ഷഫീഖ് കബീര്‍, എം.പി ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി ഷാഫി ഹാജി, ക്വാളിറ്റി അഡ്മിനിസ്‌ട്രേഷന്‍ കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഹംസാസ് കെ.എം, പി.കെ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക