Image

ടാക്‌സി ജീവനക്കാര്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Published on 24 March, 2019
ടാക്‌സി ജീവനക്കാര്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു


കുവൈറ്റ്: ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ അഞ്ചാമത്തെ രക്തദാനക്യാമ്പ് കുവൈറ്റിലെ ടാക്‌സി ജീവനക്കാരുടെ സംഘടനയായ കേരള ബ്രദേഴ്‌സ് ടാക്‌സി വെല്‍ഫയര്‍ അസോസിയേഷന്റെയും (കെബിടി), യൂണിമണിയുടേയും സഹകരണത്തോടെ, സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് ലോക ജലദിനത്തില്‍ സംഘടിപ്പിച്ചു.

ഭൂമിയില്‍ ജീവന്റെ ആധാരമായ ജീവജലം അപകടകരാമാംവിധം ഇല്ലാതായിക്കൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയില്‍, ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിനെ ബോധ്യപ്പെടുത്തുക എന്നതും ക്യാമ്പിന്റെ ഉദ്ദേശമായിരുന്നു.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രക്തദാതാക്കളെ ക്യാമ്പിനായി എത്തിച്ചും, സ്വയം രക്തം ദാനം ചെയ്തും കെ ബി ടി പ്രവര്‍ത്തകര്‍ ക്യാമ്പില്‍ സജീവമായി പങ്കെടുത്തു.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കെബിടി പ്രസിഡന്റ് ബിജു മാത്യു, ജനറല്‍ സെക്രട്ടറി നവാസ് സൈനു, ട്രഷറര്‍ വിശാദ്, ബിഡികെ കുവൈത്ത് അഡൈ്വസറി ബോര്‍ഡ് അംഗം രാജന്‍ തോട്ടത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിഡികെയുടെ ഇരുപതോളം പ്രവര്‍ത്തകര്‍ ക്യാമ്പില്‍ സന്നദ്ധ സേവനം ചെയ്തു.

ബിഡികെ കുവൈത്ത്, പ്രവാസ ലോകത്തെ വിവിധ വിഭാഗങ്ങളെ സന്നദ്ധരക്തദാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഓരോ മാസവും ചുരുങ്ങിയത് ഒരു രക്തദാനക്യാമ്പ് വീതമെങ്കിലും സംഘടിപ്പിക്കുന്നതാണ്.

രക്തദാനക്യാമ്പുകളും, ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുവാന്‍ താത്പര്യമുള്ള സംഘടനകള്‍ 6999 7588 / 5151 0076 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക