Image

കണ്‍സോള്‍ ദുബായ് നോര്‍ത്തേണ്‍ എമിരേറ്റ്‌സ് കമ്മിറ്റി രൂപവല്‍ക്കരിച്ചു

പി.എം.അബ്ദുള്‍റഹിമാന്‍ Published on 25 March, 2019
കണ്‍സോള്‍ ദുബായ്  നോര്‍ത്തേണ്‍ എമിരേറ്റ്‌സ് കമ്മിറ്റി രൂപവല്‍ക്കരിച്ചു
ദുബായ് : കണ്‍സോള്‍ മെഡിക്കല്‍ ട്രസ്റ്റ് പ്രവര്‍ത്തകരുടെ കൂട്ടായ്മ ദുബായില്‍ രൂപീ കരിച്ചു. നിര്‍ദ്ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസും അനുബന്ധ ചികിത്സയും ബോധവത്കരണ ക്ലാസ്സുകളും നല്‍കി വരുന്ന കൂട്ടായ്മ യാണ് ചാവക്കാട് കേന്ദ്രമായി പ്രവര്‍ ത്തിക്കുന്ന കണ്‍സോള്‍. ജാതി മത ഭേത മന്യേ നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് കഴിഞ്ഞ എട്ടു വര്‍ഷമായി താലൂക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സോള്‍, എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച  സൗജന്യ ഡയാലിസിസ് കൂപ്പണ്‍ നല്‍കി വരുന്നുണ്ട്. കണ്‍സോളിന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനായിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടുകാരായ പൊതു പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ കണ്‍സോള്‍ ഘടകം രൂപീ കരി ച്ചിരിക്കുന്നത്

യു. എ. ഇ. യിലെ പ്രവര്‍ത്തനങ്ങളെ ഏകോപ്പി ക്കുവാ നായി നാട്ടില്‍ നിന്നും എത്തിയ ഗ്ലോബല്‍ കോഡിനേറ്റര്‍ ഹക്കീം ഇംബാര്‍ക്ക് കണ്‍സോളി ന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. മുബാറക് ഇംബാര്‍ക്ക് അദ്ധ്യക്ഷത വഹിച്ചു. ദുബായ് – നോര്‍ത്തേണ്‍ എമിരേറ്റ്‌സ് കമ്മിറ്റിയുടെ ഭാരവാഹികളായി ആഷിഫ് റഹ്മാന്‍ (പ്രസിഡണ്ട്), സുനില്‍ കൊച്ചന്‍ (വൈസ് പ്രസിഡണ്ട്), അബ്ദുല്‍ റഹ്മാന്‍ ഇ. പി. ( ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ സിങ്കം (ജോയി ന്റ് സെക്രട്ടറി), ഫൈസല്‍ താമരത്ത് (ട്രഷറര്‍), ഹാറൂണ്‍ അസീസ് (ജോയിന്റ് ട്രഷറര്‍), സാദിഖലി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഒരുമ ഒരുമനയൂര്‍ പ്രസിഡണ്ട് ഗഫൂര്‍ ചീനന്‍, നമ്മള്‍ ചാവക്കാട് സൗഹൃദ കൂട്ടായ്മ യുടെ ഭാരവാഹികളായ അബൂബക്കര്‍, ഷാജി എം. അലി, അഭിരാജ് പൊന്നരാശ്ശേരി, ബ്ലഡ് ഡോണേഴ്‌സ് ഫോറം കേരള കോഡിനേറ്റര്‍ ഉണ്ണി പുന്നാര, നൗഷാദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കണ്‍സോള്‍ ദുബായ്  നോര്‍ത്തേണ്‍ എമിരേറ്റ്‌സ് കമ്മിറ്റി രൂപവല്‍ക്കരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക