Image

ഒരുവട്ടം കൂടി സേവിക്കണം.. (നര്‍മ്മ കവിത:എ.സി.ജോര്‍ജ്)

എ.സി.ജോര്‍ജ് Published on 25 March, 2019
ഒരുവട്ടം കൂടി സേവിക്കണം.. (നര്‍മ്മ കവിത:എ.സി.ജോര്‍ജ്)
(അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവിതക്ക് പ്രചോദനമായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എങ്കിലും ഇതിലെ വരികള്‍ അദ്ദേഹത്തിന്റെ ആ സിനിമാ ഗാനത്തിന്റെ മുഴുവന്‍ പാരഡിയല്ല. ഇന്ന് കേരളത്തിലെ -  ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പ് സംബന്ധിയായ വിവിധ രാഷ്ട്രീയ മുന്നണികളുടെ സീറ്റു വിഭജന കാലഘട്ടത്തില്‍, വിവിധ മണ്ഡലങ്ങളില്‍ മല്‍സരിക്കാനും ജയിക്കാനുമായി സീറ്റുമോഹികള്‍ തന്ത്രകുതന്ത്രങ്ങള്‍ മെനഞ്ഞ് ഉറക്കമില്ലാതെ എനിക്കും സേവിക്കണം ജനത്തെ…ഇനിയുമിനിയും ഒരു വട്ടമല്ലാ പല വട്ടം സേവിച്ച് സേവിച്ച്…ജനത്തിനായി ആത്മസമര്‍പ്പണം ചെയ്യണം. മരണമടയണം... എന്ന സിദ്ധാന്തവുമായി കാലുവെന്ത നായുടെ മാതിരി നെട്ടോട്ടമോടുകയാണല്ലൊ...താമസിയാതെ ഈ ഇന്ത്യന്‍ കേരള-രാഷ്ട്രീയം തന്നെ മോഡലാക്കി അമേരിക്കയിലെ കുട്ടി സംഘടനകളും, മുട്ടന്‍ അംബ്രല്ലാ സംഘടനകളും അവരുടെ നേതാ നേത്രികളെ തെരഞ്ഞെടുപ്പ് ഗോദായില്‍ മല്ലയുദ്ധത്തിനായി വിശുദ്ധവും അവിശുദ്ധവുമായി കൂട്ടുകെട്ടും പാനലിംഗുമായി രംഗത്തിറക്കുമല്ലൊ. അവര്‍ക്കും ഇവിടത്തെ മലയാളി ജനത്തെ ഒരു വട്ടമല്ല പലവട്ടം സേവിച്ച്...സേവിച്ച്...ഊര്‍ദ്ധശ്വാസം വലിച്ച് മരിക്കണം. അതാണെന്റെ നര്‍മ്മകവിതയിലെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരിതിവൃത്തം)

ഒരു വട്ടം കൂടി…എന്‍.. ഓര്‍മ്മകള്‍ തിരയുന്ന..മേയുന്ന..
ആ.. തട്ടകത്തില്‍..നിന്നൊന്നു..പയറ്റുവാന്‍..മോഹം..
ആ.. തട്ടകത്തില്‍..സീറ്റൊന്നു..കിട്ടുവാന്‍..മോഹം..
സീറ്റൊന്നു..ഒപ്പിച്ച്.. ജനത്തെ..സേവിക്കാന്‍..മോഹം..
ഒരു..വട്ടമല്ലാ..പലവട്ടം..തട്ടകത്തില്‍..സീറ്റൊപ്പിക്കുവാന്‍..മോഹം സ്ഥിരമാ... സീറ്റെന്നാസനത്തില്‍...ചാര്‍ത്തികിട്ടാന്‍...മോഹം...പരമമോഹം... 
പരമ...സേവന..സുഖം...സീറ്റുതന്നില്ലേല്‍...എതിര്‍..പാര്‍ട്ടിയില്‍..തവള..
.പോല്‍...ചാടും..സീറ്റെത്തിപിടിക്കും..സേവിക്കും..ജനത്തെ..നിശ്ചയം

സല്‍ഗുണ.. സമ്പന്നനാം നല്ലവനാം.. എന്‍.. സേവനം.. ജനത്തിന്..
സുതാരൃമാം.. അതിവേഗം.. ബഹുദൂരം.. എന്‍.. സേവനം.. ജനത്തിന്.. 
ഒരു.. വട്ടം കൂടി.. എന്‍.. ഓര്‍മ്മകള്‍.. തിരയുന്ന.. മേയുന്ന..
ആ.. തട്ടകത്തില്‍.. നിന്നൊന്നു.. പയറ്റുവാന്‍.. മോഹം.. 
മാദകാംഗിയാം.. സരിതയില്ല.. സോളാറിന്‍..തിളക്കമില്ല.. വഴക്കമില്ല..
ഞാന്‍.. വെറുമൊരു.. സേവകന്‍.. ജനത്തിനായി.. വിയര്‍പ്പൊഴുക്കും സേവകന്‍..
അഴിമതി രഹിത.. സംശുദ്ധമാം.. പാവം.. ജനസേവകന്‍.. മാത്രം.. 
സീറ്റൊന്നു.. കിട്ടിയിട്ടു.. വേണം.. ധീരധീരം.. പയറ്റി തെളിയാന്‍.. ജയിക്കാന്‍.. 
പരമശുദ്ധമാം.. ജനസേവനം.. സായൂജ്യം.. കോരി വാരി.. ചൊരിയാന്‍..
മതിയായില്ലെനിക്ക് ഇനിയും.. സേവിക്കണം.. സേവിച്ച് സേവിച്ച്.. മരിക്കണം..
ജനാധിപത്യ ഗോദായില്‍.. ജനത്തിനായി മല്ലടിക്കും.. ഞാന്‍ ആഞ്ഞടിക്കും..
ജീവനര്‍പ്പിക്കുമെന്‍.. അവസാന.. ശ്വാസനിശ്വാസം.. വരെ നിശ്ചയം.. 

സീറ്റ് തന്നില്ലെങ്കില്‍.. ഞാനങ്കത്തട്ടിലിറങ്ങി..കുളമാക്കും..ചള മാക്കും.. 
ജനസേവക്കായി.. കാലു മാറും.. കാലുവാരും.. അതു.. നിശ്ചയം.. 

എല്ലാം.. ജനത്തിനായി.. സേവനത്തിനായിട്ടെന്‍.. പരമ.. ലക്ഷ്യം...
ഒരു വട്ടം കൂടി ആ.. തട്ടകത്തില്‍.. നിന്നൊന്നു.. ജയിച്ചെന്നാല്‍..
ജനത്തിനെല്ലാം.. സന്തോഷം.. ക്ഷേമം.. സുഖം.. സൗഖ്യം.. 
എനിക്കൊന്നുമേ.. സ്വന്തമായി.. വേണ്ടാ..എല്ലാമേ.. ജനത്തിനായി മാത്രം...
ആ.. തട്ടകത്തില്‍.. നിന്നൊരു.. വട്ടം കൂടി.. പയറ്റി ജയിച്ചാല്‍..
അമ്മേ..മഹാമായേ..ശംഭോ..മാളികപ്പുറത്തമ്മേ...സ്വാമിയേ ശരണമയ്യപ്പാ..
അന്നൈ..വേളാങ്കള്ളി…മലയാറ്റൂരു മുത്തപ്പാ..എന്‍ റബേ..കനിയണെ...
ക്ഷേമ ഐശ്വര്യ പദ്ധതികളായിരമുണ്ട്... എന്‍ മനതാരില്‍...
കൊതി തീരുവോളം ജനത്തെ ഒരു വട്ടം കൂടി സേവിക്കട്ടെ.. ഞാന്‍ 
പാര്‍ട്ടി നേതാവേ...വിശുദ്ധനെ... കനിയണേ...സീറ്റു തരണേ...
ഒരു വട്ടം കൂടി.. എന്‍.. ഓര്‍മ്മകള്‍ ... തെരയുന്ന... മേയുന്ന.... 
ആ... തട്ടകത്തില്‍.. നിന്നൊന്നു.. പയറ്റിതെളിയാന്‍.. മോഹം..
ഒരു..വട്ടമല്ലാ..പലവട്ടം..തട്ടകത്തില്‍..സീറ്റൊപ്പിക്കുവാന്‍..മോഹം സ്ഥിരമാ... സീറ്റെന്നാസനത്തില്‍...ചാര്‍ത്തികിട്ടാന്‍...മോഹം...പരമമോഹം... 
പരമ...സേവന..സുഖം...സീറ്റുതന്നില്ലേല്‍...എതിര്‍..പാര്‍ട്ടിയില്‍..തവള..
പോല്‍...ചാടും..സീറ്റെത്തിപിടിക്കും..സേവിക്കും..ജനത്തെ..നിശ്ചയം..


ഒരുവട്ടം കൂടി സേവിക്കണം.. (നര്‍മ്മ കവിത:എ.സി.ജോര്‍ജ്)
Join WhatsApp News
Sudhir Panikkaveetil 2019-03-25 10:17:21
സ്ഥാനാർഥികളെയും നേതാക്കളെയും കുറ്റം 
പറഞ്ഞിട്ട് കാര്യമില്ല. കുറ്റം പറയേണ്ടത് 
ജനങ്ങളെയാണ്. ജനങ്ങളുടെ പാട്ടു താഴെകാണുന്നപോലെയാണ്.

ഒരു വട്ടം കൂടി ആ കൊള്ളരുതാത്തവന് 
വോട്ടുകൾ ഞങ്ങൾ നൽകും 
ഞങ്ങൾ കുഴിക്കും ഞങ്ങൾക്ക് കുഴികൾ 
അതിൽ വീണു ഞങ്ങൾ ചാവും..ചാവാതെ ചാവും 

ഭാരതത്തിൽ രാജ്യഭരണം തുടർന്നുകൊണ്ടേയിരിക്കും.
കാരണം പ്രജകൾക്ക് അത് മതി. ജനാധിപത്യമെന്ന 
പ്രഹസനം അതിനു മറ പിടിക്കും.

സാങ്കേതിക വിദ്യയുടെ പുരോഗതിയും അറിവും 
വർധിച്ചിട്ടും ജനങ്ങൾക്ക് വകതിരിവില്ലെങ്കിൽ 
അവർ ഇരിക്കേണ്ടടിത്ത് നായ കയറിയിരിക്കും. 
അവരെ കുരച്ച് ഓടിക്കും..  വല്ലവന്റെയും കാലും 
നക്കി അടിമകളായി കഴിയാൻ  വിധിക്കപ്പെട്ടവരെ 
മിടുക്കന്മാർ മുതലെടുക്കും.  അത് നമ്മൾ 
ജീവിതത്തിന്റെ എല്ലാ തുറകളിലും കാണുന്നു.
നേതാക്കന്മാർക്ക് വോട്ടു പിടിക്കാനും അവർക്ക് വേണ്ടി 
തല്ലാനും കൊല്ലാനും നടക്കുന്ന പാവത്തന്മാരുടെ 
ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക കൂടി ചെയ്യരുത്.

പൊതുജനത്തെ പ്രബുദ്ധരാക്കുകയാണ് ഒരു പ്രതിവിധി.

ജോർജ് സാറിന്റെ നർമ്മം കൊള്ളാം. അവസരോചിതം.
രാമചന്ദ്രൻ 2019-03-25 14:59:19
കേരളവും അമേരിക്കയും ഒന്ന് തന്നെ 
വിവരക്കേടിനെ മുതലെടുക്കന്ന കള്ളന്മാർ 
അവരുടെ മൂടുതാങ്ങികളായ കുന്ത്രകളും 
ബോബി കുട്ടന്മാരും കൂടെ മതവും 

'ആത്മാർത്ഥമായൊരു ഹൃദയംമുണ്ടായതാണെ പരാജയം '
സഹികെട്ട ജനാതിപത്യ പ്രേമി 2019-03-25 17:21:56
സഹികെട്ട  ജനാതിപത്യ  പ്രേമികളായ നമ്മൾക്ക്  എന്തു  ചെയ്യാൻ  പറ്റും ? വോട്ടു  ചെയ്താലും  കുറ്റം  ചെയ്തില്ലേലും കുറ്റം  എന്നാ  പോം  വഴി  പറ . തമ്മിൽ  ഭേദമായ  പാർട്ടിക്കും  സ്ഥാനാർത്ഥിക്കും  വോട്ടു  കുത്തുക. ഈ പീറ  രാഷ്ട്രീയക്കാരും  സാമിമാരും  അച്ചന്മാരും  സിനിമാക്കാരും  ഇവിടെ  എത്തിയാലും  അവരുടെ  പ്രിസ്റ്റം  താങ്ങിനടക്കാൻ ഫോട്ടോ പിടിക്കാൻ  നമ്മളുണ്ട് . ഫൊക്കാന  ഫോമാ  വേൾഡ്  മലയാളി, പള്ളിക്കാർ , പ്രസ് ക്ലബുകാർ  എല്ലാം എല്ലാം  ഉണ്ട് . എത്ര  വട്ടം  എം ൽ എ . എം പി  ഒക്കെ  ആയാലും , എത്ര  വയസൻ  ആയാലും  അവന്മാർ  ആർക്കും  ഒന്നും  വിട്ട്  കൊടുക്കുകയില്ല . എ സി ജോർജ്  കുറിക്കുന്നത്‌  പോലെ  അധികാര  കസേരയിൽ  കയറി ആസനത്തിൽ  പശ  വച്ച്  കുത്തിയിരിക്കും . കൈക്കൂലിയും  വാങ്ങി  കൂടാതെ  സ്വന്ത  ശമ്പളളവും  വർധിപ്പിച്ചു അവർ  വോട്ടേഴ്‌സിനെ  കൊള്ളയടിക്കും . കൈകൾ  കെട്ടപ്പെട്ട  വെറും  വോട്ടർ  കഴുതകൾ  നമ്മൾ . ചില  എഴുത്തുകാർ  പത്രക്കാർ  പോലും  ഗതിയില്ലാതെ  അവരെ  ചൊറിഞ്ഞു  താങ്ങിക്കൊണ്ടു  നടക്കും .  പറ്റുന്ന  ഒന്നു  ചെയ്യു . ഇവന്മാരെ  അവഗണിക്കു  റെസ്‌പെക്ട്  കൊടുക്കാതിരിക്കൂ . ചോത്യം  ചെയ്യൂ . തുറന്ന്  എഴുതു . തുറന്നു  പാടു ` ഇവന്മാർക്കെതിരായി  ഗർജിക്ക്‌ . മുദ്രാവാക്ക്യം  വിളി . അമേരിക്കൻ  മലയാളി  സങ്കടനക്കാരും  അധികവും  ഇത്തരക്കാരാണ് . അവരും  സീറ്റുകൾ  വിട്ടു  കോടിക്കികില്ല . കേറിയാൽ  പിന്നെയിറങ്ങുകില്ല . സ്ഥാപകൻ  എന്നും  പറഞ്ഞു  കൊല്ലം  അനവധി  കഴിഞ്ഞാലും  എല്ലാ  വേദിയിലും  കേറി  കുത്തിയിരിപ്പും  പ്രസംഗവും  ആണ് . ചിലപ്പോൾ  തവള  പോൽ  കാല് മാറും  തസ്തികകൾ  മാറി  കുത്തിയിരിക്കും . നമ്മൾ  ന്യായം  പറഞ്ഞാൽ  അവന്മാർ  നമ്മളെ  തല്ലി  കൊല്ലും . നാട്ടിലായാലും  യൂ എസ്സിൽ  ആയാലും  നമ്മൾ  സാധാരണക്കാർ  വെറും  ചുമടു  താങ്ങി  കഴുതകൾ  മാത്രം . ഏതായാലും  കാലോചിതമായ  ഇത്തരം  കവിതകൾ  ഇങ്ങു  പോരട്ടെ 

സേവിച്ചോളൂ, പക്ഷേ 2019-03-27 16:34:38
എത്ര വട്ടമോ എത്രയെണ്ണമോ സേവിച്ചോ പക്ഷേ അതുകഴിഞ്ഞ്‌ ഒരോന്ന് എഴുതി വിടാതിരുന്നാൽ മതി.
കാവ്യംഗന 2019-03-27 22:03:20
ഒരു ചോദ്യം 
എന്തിനെന്നെ ഇങ്ങനെ കൊല്ലാകോല ചെയ്യുന്നു 
ചീത്തവിളിക്കുവാൻ ഭ്രാന്തു പുലമ്പുവാൻ 
ഈ ഞാൻ തന്നെവേണോമോ കാവ്യംഗന ?
ഉണ്ടായിരുന്നെനിക്കൊരു സ്വർണ്ണ സംഹാസനം 
എന്നെ അതിലിരുത്തി വെഞ്ചാമരം വീശുവാൻ 
ഉണ്ടായിരുന്നോരായിരം തോഴിമാർ ചുറ്റിലും. 
എൻ മേനിയവർ സുഗന്ധദ്രവ്യങ്ങളാൽ -
ലേപനം ചെയ്യുമായിരുന്നു നിത്യവും 
എന്റെ കാമുകർ കാവ്യസാമ്രാട്ടുകൾ 
എന്നോടൊപ്പം രമിക്കാൻ വരുമ്പോൾ 
ആ സുന്ദരസുരഭില സുഗന്ധത്താൽവരുടെ 
ലിഗം ഉദ്ധരിക്കുമായിരുന്നു ശിവലിഗംപോൽ 
എന്തിന് നിങ്ങൾ എന്നെ കരുവാക്കി ഇന്ന് നിങളുടെ
 രാഷ്ട്രീയ വൈരികളെ ചീത്തവിളിക്കുവാൻ 
എന്തിനോടിച്ചെന്റെ കാമകുർ കവികളെ 
ചങ്ങമ്പുഴയെ, വയലാറിനെ കാളിദാസനെ 
പോകുക നിങ്ങൾ മടങ്ങി നാട്ടിലേക്ക് 
പോയി തല്ലി ചതയ്ക്കുക  കള്ള പരിഷകൾ 
നാറികൾ നാട്ടിന്റെ ശാപമാം രാഷ്ട്രീയക്കാരെ 
എന്നെ വിടുക വേരുറുതെ പോകട്ടെ ഞാനെന്റെ 
കാമുകരെ കാണുവാൻ വൈകാതെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക