Image

അമേരിക്കന്‍ - താലിബാന്‍ സമാധാന സന്ധി ഇന്‍ഡ്യന്‍ സുരക്ഷിതത്ത്വത്തെ സാരമായി ബാധിക്കും (കോര ചെറിയാന്‍)

Published on 25 March, 2019
അമേരിക്കന്‍ - താലിബാന്‍ സമാധാന സന്ധി ഇന്‍ഡ്യന്‍ സുരക്ഷിതത്ത്വത്തെ സാരമായി ബാധിക്കും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ:  2001 ല്‍ ആരംഭിച്ച യു.എസ്. - താലിബാന്‍ സംഘട്ടനം അവസാനിപ്പിക്കുവാന്‍ ദോഹ, ഖത്തറില്‍ ഇരു വിഭാഗം നേതാക്കളുമായി നടത്തിയ 6 ദിവസം നീണ്ട ചര്‍ച്ചകള്‍ വളരെ പുരോഗതിയിലാണ്. ഇതുവരെ 2412 അമേരിക്കന്‍ പടയാളികളുടെ ദാരുണ മരണത്തില്‍ കലാശിച്ച യുദ്ധത്തിന്റെ കെടുതിയില്‍നിന്നും അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായി പോരാടുന്ന 14,000 ത്തിലധികം അമേരിക്കന്‍ സേനകളെ തിരികെ വിളിക്കണമെന്ന ഡോണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിലനില്‍ക്കുന്നു. അമേരിക്കന്‍ താലിബാന്‍ സൗകൃത സംഭാഷണത്തെ തുടര്‍ന്നു അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് അഷറഫ്ഖാന്‍ സ്വന്തം രാജ്യത്തിലെ സാമാധാനവും സന്തുഷ്ടിയും നിശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്ത സായുധ കലാപകാരികളായ താലിബാനോടു അതിവേഗം ശാശ്വതശാന്തി സംഭാഷണം ആരംഭിയ്ക്കുവാനും അഹ്വാനം ചെയ്തു.
   
അമേരിക്കന്‍ പട്ടാളത്തിന്റെ അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള പിന്‍ വാങ്ങലോടനുബന്ധിച്ചു താലിബാന്റെ അല്‍-ഖായ്ദയും ഇസ്ലാമിക് സ്റ്റേറ്റും ആയുള്ള ബന്ധം ഉപേക്ഷിക്കുമെന്നും താലിബാന്‍ നേതാക്കള്‍ ദോഹ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എ.കെ-47 നടക്കം ആധുനിക നിറത്തോക്കുകളുമായി സധൈര്യം അഫ്ഗാന്‍ തെരുവിലൂടെ വിഹരിക്കുന്ന പതിനായിരക്കണക്കിലുള്ള ചാവേര്‍പ്പടയുടെ ഭാവി നിലപാട് തികച്ചും അവ്യക്തമാണ്. ബാലിശം മുതല്‍ മദ്രാസില്‍നിന്നു പോലും കാശ്മീര്‍ അതൃത്തിപ്രദേശങ്ങളിലും അഫ്ഗാനിസ്ഥാനിലും സിറിയായിലും ഉളള ചാവേര്‍ ട്രേയിനിംഗ് ക്യാംപുക ളിലെത്തി മനുഷ്യധര്‍മ്മവും മനസ്സാക്ഷിയും  മറന്ന് ഭീകരപ്രവര്‍ത്തികളും മനുഷ്യബോംബു നിര്‍മ്മാണവും ശീലിച്ച യുവാക്കളുടെ പുനരധിവാസം അസാദ്ധ്യമാണ്. കലാപകാരികളായ താലിബാന്‍ ഭീകരപ്രവര്‍ത്തകര്‍ കര്‍ഷക വൃത്തിയടക്കം ശാന്തമായ ഒരു ജോലി സ്വീകരിച്ചു സമാധാനമായി ജീവിക്കുക പ്രയാസമാണ്. സന്ധിസമ്മേളനം ഗൗരവപൂര്‍വ്വം ദോഹയില്‍ നടക്കുമ്പോള്‍ താലിബാന്‍ ഭീകരന്മാര്‍ സ്വന്തം മാര്‍വ്വിടത്തില്‍ ആത്മാഹൂതിയോടെ ഭീകര മാരകശേഷിയുള്ള ബോംബുകളും കെട്ടി നിറത്തോക്കുകളുമായി അഫ്ഗാന്‍ ആര്‍മി ബെയ്‌സില്‍ കയറി 23 സൈനികരെ മാര്‍ച്ചുമാസം ഒന്നാം തിയതി വധിച്ചു. 2018 ല്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ വിമാനാക്രമണം,  ചാവേര്‍പ്പടയുടെ ആക്രമണം, നിരന്തരമായുള്ള തെരുവ്‌യുദ്ധംമൂലവും 4000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍. റിപ്പോര്‍ട്ടു വെളിപ്പെടുത്തി.

അമേരിക്കന്‍ താലിബാന്‍ സന്ധി സംഭാഷണത്തില്‍ അഫ്ഗാനിസ്ഥാനും യാന്ത്രികമായി യോജിക്കുകയും കാലത്തിന്റെ തിരിവില്‍ ഏതാനും വന്‍ താലിബാന്‍ നേതാക്കളും ഭരണനയങ്ങള്‍ രൂപീകരിക്കുന്ന കാബിനിറ്റ് പദവിവരെ എത്തിചേരും. അനേക വര്‍ഷം സ്വന്തം ജീവന്‍ പണയപ്പെടുത്തി തെരുവുയുദ്ധം നടത്തിയ ചാവേര്‍പ്പടയുടെ പുനരധിവാസത്തെ സംബന്ധിച്ചു യൊതൊരുവിധ സംഭാഷണങ്ങളും നടത്തിയതായി വെളിപ്പെടുത്തിയിട്ടില്ല. യാന്ത്രികമായി തന്നെ അഫ്ഗാന്‍  രാജ്യഭരണത്തിലുള്ള കലാപകാരി നേതാക്കള്‍ തന്നെ തീവ്രവാദികളായ ചാവേര്‍പ്പട അംഗങ്ങളെ മറക്കും.
2001 സെപ്റ്റംബര്‍ 11 നു ന്യൂയോ ര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ താലിബാന്‍ അക്രമണത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക സ്ഥിതി വളരെ ശോചനീയമാണ്. മുന്‍കാല റഷ്യന്‍ മേധാവിത്വവും താലിബാന്‍ ഭരണവുംമൂലം ഇറക്കുമതി വര്‍ദ്ധി—ക്കുകയും കയറ്റുമതി കുറയുകയും ചെയ്തു. പാരീസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ റ്റാസ്ക് ഫോഴ്‌സ് ആവര്‍ത്തികള്‍ പാക്കിസ്ഥാന്‍ സഹായം അഫ്ഗാന്‍ ഭീകര പ്രവര്‍ത്തക സംഘടനകള്‍ക്ക് നല്‍കുന്നതിനെ എതിര്‍ത്തു അന്തര്‍ദേശീക സാമ്പത്തിക സഹായം മരവിപ്പിക്കുമെന്നു ശക്തിയായി ഭീഷണിപ്പെടുത്തി. ബിന്‍ലാദന്‍ മുതല്‍ അനേകം നേതാക്കള്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനാലും അമേരിയ്ക്കന്‍ ഭീഷണിയും ഭയന്ന് അമിതമായി സാമ്പത്തിക  സഹായം ചെയ്തിരുന്ന പല സംഘടനകളും രാജ്യങ്ങളും സഹായം കുറയ്ക്കുകയും പരിപൂര്‍ണ്ണമായി നിറുത്തിയതായും വിവിധ മീഡിയായിലൂടെ അറിയപ്പെടുന്നു.

2019, ഫെബ്രുവരി 28ന് വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും, നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോങ് അണ്‍-ഉം നടത്തിയ രണ്ടാമത്തെ സന്ധിസമ്മേളനം പരാജയപ്പെട്ടതുപോലെ താലിബാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെടുവന്‍ സാദ്ധ്യത കുറവാണ്. അഫ്ഗാന്‍ - താലിബാന്‍ സംയുക്തഭരണം സമീപഭാവിയില്‍ തന്നെ പ്രതീക്ഷിക്കാം. അത്യധികം അക്രമണ ശക്തിയുള്ള യുവാക്കളും ഭീകര ആയുധധാരികളും തൊഴില്‍ രഹിതരുമായ ചാവേര്‍ സേനാംഗങ്ങളുടെ ഭാവി അന്ധകാരത്തിലും അനിശ്ചിതത്വത്തിലുമായി അവശേഷിക്കും. ക്രമേണ അഫ്ഗാനിസ്ഥാനോടു വിടവാങ്ങി പാക്കിസ്ഥാനിലെ ജയഷ-അല്‍ അദില്‍ പോലുള്ള ഭീകര സംഘടനകളുടെ സഹായത്തോടെ അതിര്‍ത്തി ലംഘിച്ചു ഇന്‍ഡ്യയില്‍ എത്തുവാന്‍ വളരെ സാദ്ധ്യതയുണ്ട്.
   
അനേക സംവല്‍സരങ്ങളായി നാശവും നരഹത്യയും കാണുകയും നടത്തുകയും ചെയ്ത തൊഴില്‍ രഹിതരും സാമ്പത്തിക പരാജിതരും ആയ നേതാക്കള്‍ മറന്ന താലിബാന്‍ ഭീകരര്‍ അതിര്‍ത്തി ലംഘിച്ചു ഇന്‍ഡ്യന്‍ മണ്ണില്‍ പ്രവേശിപ്പിച്ചു നേപ്പാളികളും ബംഗ്ലാദേശ്കാരും ജോലിചെയ്തു ജീവിക്കുന്നതുപോലുള്ള ജീവിതശൈലി അംഗീകരിക്കുകയില്ല. അഫ്ഗാനിസ്ഥാനില്‍ യഥേഷ്ടം ഉപയോഗിച്ച തോക്കുകളും ബോംബു നിര്‍മ്മാണ ഘടക പദാര്‍ത്ഥങ്ങളും കൈവെടിയാതെ ഇന്‍ഡ്യയില്‍ ഏതു വിധേനയും എത്തിക്കുവാനുള്ള സാദ്ധ്യതകള്‍ കുറവല്ല. അതിര്‍ത്തി സംരക്ഷണവും തീരപ്രദേശ സംരക്ഷണവും വളരെ ശക്തിപ്പെടുത്തി ഭാരതീയ മക്കളുടെ സുരക്ഷിതത്വം ഇന്‍ഡ്യന്‍ ഗവണ്മെന്റ് ഉറപ്പാക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക