Image

നാളെ ലൂസിഫര്‍ സര്‍പ്രൈസ് അണിയറക്കാര്‍

കല Published on 25 March, 2019
നാളെ ലൂസിഫര്‍ സര്‍പ്രൈസ് അണിയറക്കാര്‍
സര്‍പ്രൈസുകള്‍ ഒരുപാട് ബാക്കിവെച്ചിരിക്കുകയാണ് ലൂസിഫര്‍ ടീം. പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ പ്രധാന താരങ്ങളുടെ എല്ലാം കാരക്ടര്‍ പോസ്റ്ററുകള്‍ ദിനം പ്രതി പുറത്തു വിട്ടിരുന്നു. കഴിഞ്ഞ 26 ദിവസങ്ങളായി 26 കാരക്ടര്‍ പോസ്റ്ററാണ് പുറത്തു വന്നത്. ഇനി നാളെ 27ാമത് കാരക്ടര്‍ പോസ്റ്റര്‍ പുറത്തു വരും. അതൊരു സര്‍പ്രൈസ് പോസ്റ്ററാണെന്നാണ് അണിയറക്കാരുടെ അവകാശ വാദം. 
ചിത്രത്തില്‍ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെന്നും പൃഥ്വിയുടെ കാരക്ടര്‍ പോസ്റ്ററാണ് നാളെ പുറത്തുവിടുകയെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുവെന്നും മമ്മൂട്ടിയുടെ കാരക്ടര്‍ പോസ്റ്ററാണ് നാളെ പുറത്തു വരുകയെന്നും പറയുന്നവരുമുണ്ട്. 
എന്തായാലും പ്രമോഷനില്‍ ഏറെ മുമ്പിലാണ് ഇപ്പോള്‍ ലൂസിഫര്‍. ചിത്രം തീയറ്ററില്‍ റിലീസിന് എത്താന്‍ ഇനി രണ്ടു ദിവസങ്ങള്‍ കൂടി മാത്രമാണുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക